Movie prime

സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി വിലക്കണം, രാഷ്ട്രപതിക്ക് നൂറ്റമ്പതോളം മുൻസൈനികരുടെ കത്ത്

ഇന്ത്യൻ ആർമി മുൻ ജനറൽമാരായ സുനിത് ഫ്രാൻസിസ്, ജനറൽ റോഡ്രിഗ്സ്, ജനറൽ ശങ്കർ റോയ് ചൗധരി, ജനറൽ ദീപക് കപൂർ, മുൻ നാവിക സേന അഡ്മിറൽ ലക്ഷ്മി നാരായണൻ രാമദാസ്, അഡ്മിറൽ വിഷ്ണു ഭഗവത്, അഡ്മിറൽ അരുൺ പ്രകാശ്, അഡ്മിറൽ സുരേഷ് മേത്ത, മുൻ എയർ ചീഫ് മാർഷൽ എൻ സി സൂരി എന്നിവർ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു. പൊതു തെരഞ്ഞെടുപ്പിൽ രാഷ്ട്രീയനേട്ടം കൊയ്യാൻ ഇന്ത്യൻ സേനയെ ഉപയോഗപ്പെടുത്തുന്നത് കർശനമായി വിലക്കണം എന്ന ആവശ്യവുമായി നൂറ്റമ്പതിലേറെ വിരമിച്ച സൈനികർ More
 
സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി വിലക്കണം, രാഷ്ട്രപതിക്ക് നൂറ്റമ്പതോളം മുൻസൈനികരുടെ കത്ത്

ഇന്ത്യൻ ആർമി മുൻ ജനറൽമാരായ സുനിത് ഫ്രാൻസിസ്, ജനറൽ റോഡ്രിഗ്സ്, ജനറൽ ശങ്കർ റോയ് ചൗധരി, ജനറൽ ദീപക് കപൂർ, മുൻ നാവിക സേന അഡ്മിറൽ ലക്ഷ്മി നാരായണൻ രാമദാസ്, അഡ്മിറൽ വിഷ്ണു ഭഗവത്, അഡ്മിറൽ അരുൺ പ്രകാശ്, അഡ്മിറൽ സുരേഷ് മേത്ത, മുൻ എയർ ചീഫ് മാർഷൽ എൻ സി സൂരി എന്നിവർ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.

പൊതു തെരഞ്ഞെടുപ്പിൽ രാഷ്ട്രീയനേട്ടം കൊയ്യാൻ ഇന്ത്യൻ സേനയെ ഉപയോഗപ്പെടുത്തുന്നത് കർശനമായി വിലക്കണം എന്ന ആവശ്യവുമായി നൂറ്റമ്പതിലേറെ വിരമിച്ച സൈനികർ രംഗത്തെത്തി. പ്രസിഡന്റ് രാംനാഥ് കോവിന്ദിന് എഴുതിയ കത്തിലാണ് സൈനികരുടെ ആത്മവീര്യം തകർക്കുന്ന പ്രവൃത്തികളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ കർശനമായി വിലക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ഇന്ത്യൻ ആർമി മുൻ ജനറൽമാരായ സുനിത് ഫ്രാൻസിസ്, ജനറൽ റോഡ്രിഗ്സ്, ജനറൽ ശങ്കർ റോയ് ചൗധരി, ജനറൽ ദീപക് കപൂർ, മുൻ നാവിക സേന അഡ്മിറൽ ലക്ഷ്മി നാരായണൻ രാമദാസ്, അഡ്മിറൽ വിഷ്ണു ഭഗവത്, അഡ്മിറൽ അരുൺ പ്രകാശ്, അഡ്മിറൽ സുരേഷ് മേത്ത, മുൻ എയർ ചീഫ് മാർഷൽ എൻ സി സൂരി എന്നിവർ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.

സൈനികരുടെ ചിത്രങ്ങൾ, സൈനിക യൂണിഫോമുകൾ, സൈനിക ചിഹ്നങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ഏതു തരം പ്രചരണത്തിനും വിലക്ക് ഏർപ്പെടുത്തണം. “മോദി ജി കി സേന” പോലുള്ള പ്രയോഗങ്ങൾ അതിരുകടന്നതാണ്. അതിർത്തി കടന്നുള്ള സൈനികാക്രമണങ്ങളുടെ ഖ്യാതി ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ നേതാക്കൾക്ക് അവകാശപ്പെടാനാവില്ല. അത് അസ്വാഭാവികവും തീർത്തും അസ്വീകാര്യവുമാണ്. നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും വിരമിച്ചവർക്കും അത് അസ്വസ്ഥതയുളവാക്കുന്നു. പാർട്ടി പ്രവർത്തകർ മിലിറ്ററി യൂണിഫോമിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കർശനമായി തടയണമെന്നും കത്തിലുണ്ട്.

ഗാസിയാബാദിലെ റാലിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നടത്തിയ മോദി ജി കി സേന പ്രയോഗം വലിയ വിവാദമായിരുന്നു. അക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു.

സായുധ സേനയുടെ പരമോന്നത മേധാവി എന്ന നിലയിലാണ് മുൻ സൈനികർ രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുള്ളത്.