Movie prime

ഇന്ത്യക്കാരുടെ നെഞ്ചിൽക്കേറിയുള്ള ബി ജെ പിയുടെ താണ്ഡവമാണ് ആദ്യം നിർത്തേണ്ടത്: മഹുവ മൊയ്ത്ര

Tandav താണ്ഡവ് വെബ് സീരീസിനെതിരെയുള്ള മോദി സർക്കാരിൻ്റെ നീക്കത്തിൽ തീപ്പൊരി പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇന്ത്യക്കാരുടെ നെഞ്ചിൽ കയറിയുളള ബി ജെ പി യുടെ താണ്ഡവമാണ് ആദ്യം നിർത്തേണ്ടതെന്ന് അവർ ട്വീറ്റ് ചെയ്തു. ആദ്യം നിർത്തേണ്ടത് ബി ജെ പി യുടെ താണ്ഡവമാണ്. പിന്നീടാവാം സ്ക്രീനിലെ താണ്ഡവം നിരോധിക്കുന്നതിനെ ചൊല്ലിയുള്ള ആലോചനകൾ.Tandav താൻ ഒരു ഹിന്ദുവാണ്. എന്നാൽ സർഗാത്മകമായ ആവിഷ്കാരം കണ്ടാൽ മുറിവേൽക്കുന്ന വികാരമല്ല തനിക്കുള്ളത്. എന്ത് കാണണമെന്നും എന്ത് കഴിക്കണമെന്നും ആരെ More
 
ഇന്ത്യക്കാരുടെ നെഞ്ചിൽക്കേറിയുള്ള ബി ജെ പിയുടെ താണ്ഡവമാണ് ആദ്യം നിർത്തേണ്ടത്: മഹുവ മൊയ്ത്ര

Tandav

താണ്ഡവ് വെബ് സീരീസിനെതിരെയുള്ള മോദി സർക്കാരിൻ്റെ നീക്കത്തിൽ തീപ്പൊരി പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇന്ത്യക്കാരുടെ നെഞ്ചിൽ കയറിയുളള ബി ജെ പി യുടെ താണ്ഡവമാണ് ആദ്യം നിർത്തേണ്ടതെന്ന് അവർ ട്വീറ്റ് ചെയ്തു. ആദ്യം നിർത്തേണ്ടത് ബി ജെ പി യുടെ താണ്ഡവമാണ്. പിന്നീടാവാം സ്ക്രീനിലെ താണ്ഡവം നിരോധിക്കുന്നതിനെ ചൊല്ലിയുള്ള ആലോചനകൾ.Tandav

താൻ ഒരു ഹിന്ദുവാണ്. എന്നാൽ സർഗാത്മകമായ ആവിഷ്കാരം കണ്ടാൽ മുറിവേൽക്കുന്ന വികാരമല്ല തനിക്കുള്ളത്. എന്ത് കാണണമെന്നും എന്ത് കഴിക്കണമെന്നും ആരെ സ്നേഹിക്കണമെന്നും നിശ്ചയിക്കാൻ ബി ജെ പി ക്ക് അവകാശമില്ലെന്നും മഹുവ തൻ്റെ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത് സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന വെബ് സീരീസാണ് താണ്ഡവ്. ജനുവരി 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്തു വരുന്ന സീരീസിനെതിരെ സംഘപരിവാർ സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പ്രധാന ആരോപണം.

പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന സീരീസ് ചർച്ച ചെയ്യുന്നത് ഇന്ത്യൻ അധികാര രാഷ്ട്രീയത്തെ കുറിച്ചാണ്. വിദ്യാർഥി രാഷ്ട്രീയം മുതൽ പാർലമെൻ്ററി അധികാര പദവികൾ വരെയെത്തുന്ന പവർ പൊളിറ്റിക്സിനെ സർജിക്കൽ അപഗ്രഥനത്തിന് വിധേയമാക്കുന്ന സീരീസ് വിവാദമാകുമെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

സംവിധായകൻ അലി അബ്ബാസ് സഫർ, എഴുത്തുകാരൻ ഗൗരവ് സോളങ്കി, ആമസോൺ പ്രൈം വീഡിയോ എന്നിവയ്‌ക്കെതിരെ ലക്നൗവിലെ ഹസ്റത്ത് ഗഞ്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. നേരത്തേ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആമസോൺ പ്രൈം വീഡിയോ വക്താക്കളോട് സീരീസ് സംപ്രേഷണം ചെയ്തതിനെതിരെ വിശദീകരണം തേടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.