Movie prime

ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ക്ഷേമത്തിനായി നാഷണൽ കൗൺസിൽ രൂപീകരിച്ച് കേന്ദ്രം

Transgender ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സാമൂഹ്യമായ ഉന്നമനത്തിനുമായി ദേശീയ തലത്തിൽ ഒരു കൗൺസിലിന് രൂപം കൊടുത്ത് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2019-ലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം വകുപ്പ് 16 പ്രകാരമാണ് നാഷണൽ കൗൺസിലിന് രൂപം കൊടുത്തിട്ടുള്ളത്. കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പ് മന്ത്രി എക്സ് ഒഫീഷ്യോ ചെയർപേഴ്സണും സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി എക്സ് ഒഫീഷ്യോ വൈസ് ചെയർപേഴ്സണും ആയിരിക്കും.Transgender സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സെക്രട്ടറി; വിവിധ മന്ത്രാലയങ്ങളുടെയും More
 
ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ക്ഷേമത്തിനായി നാഷണൽ കൗൺസിൽ രൂപീകരിച്ച് കേന്ദ്രം

Transgender

ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സാമൂഹ്യമായ ഉന്നമനത്തിനുമായി ദേശീയ തലത്തിൽ ഒരു കൗൺസിലിന് രൂപം കൊടുത്ത് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2019-ലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം വകുപ്പ് 16 പ്രകാരമാണ് നാഷണൽ കൗൺസിലിന് രൂപം കൊടുത്തിട്ടുള്ളത്. കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പ് മന്ത്രി എക്സ് ഒഫീഷ്യോ ചെയർപേഴ്സണും സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി എക്സ് ഒഫീഷ്യോ വൈസ് ചെയർപേഴ്സണും ആയിരിക്കും.Transgender

സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സെക്രട്ടറി; വിവിധ മന്ത്രാലയങ്ങളുടെയും ഡിപ്പാർട്മെൻ്റുകളുടെയും പ്രതിനിധികൾ; കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ, ദേശീയ വനിതാ കമ്മിഷൻ പ്രതിനിധികൾ; സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ; ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഞ്ച് വ്യക്തികൾ; ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എൻജിഒകളെ പ്രതിനിധീകരിച്ച് അഞ്ച് വിദഗ്ധർ; ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ചുമതലയുള്ള സാമൂഹ്യനീതി, ശാക്തീകരണ വകുപ്പിൻ്റെ ജോയിൻ്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

ട്രാൻസ്ജെൻഡർ പേഴ്സൺസ് ആക്റ്റ് സെക്ഷൻ 17 പ്രകാരം താഴെ പറയുന്ന ചുമതലകളാണ് കൗൺസിലിന് ഉള്ളത്.

1. ട്രാൻസ്ജെൻഡർ വിഭാഗവുമായി ബന്ധപ്പെട്ട നയങ്ങൾ, പരിപാടികൾ, നിയമനിർമാണം, പദ്ധതികൾ എന്നീ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് വിദഗ്ധോപദേശം നൽകല്‍.

2. ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ തുല്യത, പങ്കാളിത്തം എന്നിവ ഉറപ്പാക്കാൻ ആവിഷ്കരിക്കുന്ന നയങ്ങൾ, പദ്ധതികൾ എന്നിവയുടെ സ്വാധീനം നിരീക്ഷിക്കലും വിലയിരുത്തലും.

3. ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ക്ഷേമം മുൻനിർത്തി, വിവിധ സർക്കാർ മന്ത്രാലയങ്ങളുടെയും സർക്കാർ, സർക്കാരിതര സംഘടനകളുടെയും പ്രവർത്തനങ്ങളുടെ ഏകോപനം.

4. ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ പരാതികൾ പരിഹരിക്കൽ.

5. ട്രാൻസ്ജെൻഡർ വിഭാഗവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏല്പിക്കുന്ന മറ്റ് ചുമതലകൾ നിർവഹിക്കൽ.