Movie prime

മാറി മാറി വരുന്ന ചുഴലിക്കാറ്റുകളുടെ കാരണമെന്താണ്?

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഒട്ടേറെ ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും, നമ്മുടെ സംസ്ഥാനത്ത് ഈ കഴിഞ്ഞ വർഷങ്ങളുണ്ടായ പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രഭാവങ്ങളാണ്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രഭാവങ്ങളിൽ ഒന്നാണ് ചുഴലിക്കാറ്റുകൾ [ cyclone ]. വീണ്ടും ഒരു ചുഴലിക്കറ്റിന്റെ ഭീതിയിലാണ് നമ്മുടെ സംസ്ഥാനം. ടൗട്ടോ ചുഴലിക്കാറ്റ് ഒരു ഭീതിയായി നമ്മുടെ തലയ്ക്കു മീതെ നിൽക്കുന്നു. ഇന്ത്യൻ തീരത്ത് അറബിക്കടലിൽ രൂപം കൊള്ളുന്ന ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ ടൗട്ടെയെ തുടർന്ന് സംസ്ഥാനത് ഇന്ന് More
 
മാറി മാറി വരുന്ന ചുഴലിക്കാറ്റുകളുടെ കാരണമെന്താണ്?

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും ഒട്ടേറെ ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും, നമ്മുടെ സംസ്ഥാനത്ത് ഈ കഴിഞ്ഞ വർഷങ്ങളുണ്ടായ പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രഭാവങ്ങളാണ്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രഭാവങ്ങളിൽ ഒന്നാണ് ചുഴലിക്കാറ്റുകൾ [ cyclone ]. വീണ്ടും ഒരു ചുഴലിക്കറ്റിന്റെ ഭീതിയിലാണ് നമ്മുടെ സംസ്ഥാനം.

ടൗട്ടോ ചുഴലിക്കാറ്റ് ഒരു ഭീതിയായി നമ്മുടെ തലയ്ക്കു മീതെ നിൽക്കുന്നു. ഇന്ത്യൻ തീരത്ത് അറബിക്കടലിൽ രൂപം കൊള്ളുന്ന ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ ടൗട്ടെയെ തുടർന്ന് സംസ്ഥാനത് ഇന്ന് അതിതീവ്ര മഴയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

ഞായറാഴ്ചയോടെ ടൗട്ടെ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും. കുറച്ചുകാലം മുൻപ് വരെ ചുഴലിക്കാറ്റുകൾ എന്നാൽ മറ്റേതോ രാജ്യത്തു സംഭവിക്കുന്നവായാണെന്നുള്ള ധാരണയാണ് നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ എന്താണ് ചുഴലിക്കാറ്റ് എന്നും അവയുടെ തീവ്രത എന്താണെന്നുമൊക്കെ നമ്മെ പഠിപ്പിച്ചത് ഓഖിയാണ്. അതിനു ശേഷം പിന്നെ തുടരെ തുടരെ കാറ്റുകൾ വന്നു പോയി.

2019 നു ശേഷം ഇന്ത്യൻ മഹാസമുദ്രത്തിലും, അറബിക്കടലിലുമായി ഉണ്ടായ കാറ്റുകൾ നിരവധിയാണ്. നിസർഗ്ഗ, ഉംപുൻ, ക്യാർ, മഹാ, വായു, ഹിക്കൻ, ഫോനി, നിവർ, ബുരേവി, അങ്ങനെ നീളുന്നു കാറ്റുകളുടെ നീണ്ട നിര.
എന്താണ് ഇത്തരത്തിൽ ഒന്നിന് പിറകെ ഒന്നായി ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കരയുടെയും വെള്ളത്തിന്‍റെയും ചൂടാകുവാനും തണുക്കുവാനുമുള്ള സ്വഭാവത്തിലെ വ്യത്യസ്ഥതകൾ കൊണ്ട് (Thermal conductivity) കാറ്റുകൾ ഉണ്ടാകുന്നു. കര പെട്ടെന്ന് ചൂടാകുകയും തണുക്കുകയും ചെയ്യുമ്പോള്‍ കടല്‍ വെള്ളം പതുക്കെ ചൂടാകുകയും തണുക്കുകയും ചെയ്യും. ചൂടുള്ള വായു ഭാരക്കുറവിനാല്‍ മുകളിലേക്ക് ഉയരുകയും അവിടേക്ക് (ന്യൂന മര്‍ദ്ദം) തണുത്ത വായു (കടലിനു മുകളിലെ) ഒഴുകി എത്തും.

പകല്‍ സമയം തണുത്ത വായു കടലില്‍ നിന്നും കരയിലേക്ക് വീശും. രാത്രിയില്‍ മറിച്ചും സംഭവിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ മണ്‍സൂണ്‍ കാറ്റുകളുടെ ഉദയത്തിന് കാരണമാകുന്നു. ട്രോപിക്കൽ പ്രദേശങ്ങളില്‍ ആണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്. കാറ്റുകളെ അതിന്‍റെ വേഗതയുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ചിരിക്കുന്നത്.

ടൗട്ടോ ചുഴലിക്കാറ്റ് അറബിക്കടലിലാണ് രൂപം കൊള്ളുന്നത്.അറബിക്കടലിലെ താപനില ചുഴലിക്കാറ്റിന്റെ രൂപാന്തരണത്തിനു സഹായകമാകുന്ന വിധത്തില്‍ അല്ല. പക്ഷെ ആഗോളതാപനം മൂലം താപനിലയില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലും സമുദ്രത്തിലും രൂപപ്പെടുന്ന നിരവധി പ്രതിഭാസങ്ങള്‍ അന്തരീക്ഷവസ്ഥയിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തും.

ഈ വര്‍ഷം ഇന്ത്യന്‍ സമുദ്രത്തില്‍ രൂപപ്പെട്ടിട്ടുള്ള ദ്വിദ്രുവ താപനില വ്യത്യാസവും ( ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്നറിയപ്പെടുന്ന പ്രതിഭാസം) മാഡന്‍ ജൂലിയന്‍ ആന്ദോളനവും വര്‍ധിച്ച ന്യുനമര്‍ദ മേഖലകള്‍ രൂപപ്പെടുന്നതിനു വലിയരീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഈ കഴിഞ്ഞ 30-40 വർഷങ്ങളിൽ ലോകമെമ്പാടുമുള്ള ചുഴലിക്കാറ്റുകളുടെയും ചുഴലിക്കാറ്റിന്റെയും മൊത്തത്തിലുള്ള ആവൃത്തിയും കാഠിന്യവും വർദ്ധിച്ചു. സമുദ്രനിരപ്പിൽ നിന്നുള്ള ഈ സംഭവങ്ങളുടെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനം,ഹിമവും ഹിമാനികളും ഉരുകുന്നത്, സമുദ്രനിരപ്പ് ഉയരുന്നത്, സമുദ്രജലത്തിന്റെ ചൂട് എന്നിവയാണ്.

സമുദ്രങ്ങളുടെ താപനില ഉയരുന്നത് അർത്ഥമാക്കുന്നത് ഉഷ്ണമേഖലാ ചുഴലിക്കാറ്റ്,വരും കാലങ്ങളിൽ വർധിക്കുമെന്നാണ്. ഇവയെ കൂടാതെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയർച്ച, തീവ്രമായ കടൽഷോഭം തീരദേശ അപകടങ്ങൾ, എന്നിവ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. 2050 ഓടെ പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ചുഴലിക്കാട്ടുകളും, കടൽ ക്ഷോഭങ്ങളും പതിവായി സംഭവിക്കുമെന്ന് IPCC റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ ശരാശരി തീവ്രതയും അതിനോടൊപ്പമുള്ള മഴയുടെ തോതും ആഗോള താപനിലയിൽ 2 ഡിഗ്രി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാ ഇന്ത്യൻ തീരപ്രദേശങ്ങളും വളരെയധികം അപകടസാധ്യതയുള്ളവയാണ്, വരുംകാലങ്ങളിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളും വെള്ളപ്പൊക്കവും വിളകളുടെയും മറ്റ് സ്വത്തുക്കളുടെയും നാശവും, തീവ്രസാഹചര്യങ്ങളിൽ തീരപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങാനുമുള്ള സാധ്യതയുമുണ്ട്. മലിനീകരണം കുറച്ചു പ്രകൃതി സംരക്ഷണ നടപടികളിലൂടെ മാത്രമേ ഇത് നമുക്ക് തരണം ചെയ്യാൻ സാധിക്കൂ….

ഇനിയും നമ്മൾ ഇതിനു പ്രതിവിധി തേടിയില്ലെങ്കിൽ അധികകാലം നമുക്ക് ഈ ഭൂമിയിൽ നിലനിൽക്കാൻ സാധിക്കില്ല. ഈ കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ നമുക്ക് നൽകുന്ന മുന്നറിയിപ്പും ഇതു തന്നെയാണ്.