Movie prime

“ചൈന വൈറസ്” പ്രയോഗത്തിലുറച്ച് ട്രംപ്

ലോകമാകെ അതിവേഗം പടരുന്ന കൊറോണ വൈറസിനെ “ചൈന വൈറസ് “എന്ന് വിശേഷിപ്പിച്ച തന്റെ നിലപാട് തിരുത്താനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയാണ് കൊറോണയുടെ ഉറവിടം. അതുകൊണ്ട് ആ പ്രയോഗത്തിൽ തെറ്റില്ല- അമേരിക്കൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഏതെങ്കിലും രാജ്യത്തെയോ പ്രദേശത്തെയോ ബന്ധപ്പെടുത്തി വൈറസുകളെ, ഇത്തരത്തിൽ പേരിട്ടു വിളിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയടക്കം കർശന നിലപാടെടുക്കുമ്പോളാണ് വിമർശനങ്ങൾ വകവെയ്ക്കുന്നില്ലെന്നും തിരുത്താൻ തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കുന്നത്. ഹോട്ടൽ, ടൂറിസം മേഖലകളിലെ മേധാവികളുമായി വൈറ്റ് ഹൌസിൽ നടന്ന കൂടിക്കാഴ്ചയിലാണ് അമേരിക്കൻ പ്രസിഡന്റ് നിലപാട് More
 
“ചൈന വൈറസ്” പ്രയോഗത്തിലുറച്ച് ട്രംപ്

ലോകമാകെ അതിവേഗം പടരുന്ന കൊറോണ വൈറസിനെ “ചൈന വൈറസ് “എന്ന് വിശേഷിപ്പിച്ച തന്റെ നിലപാട് തിരുത്താനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയാണ് കൊറോണയുടെ ഉറവിടം. അതുകൊണ്ട് ആ പ്രയോഗത്തിൽ തെറ്റില്ല- അമേരിക്കൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഏതെങ്കിലും രാജ്യത്തെയോ പ്രദേശത്തെയോ ബന്ധപ്പെടുത്തി വൈറസുകളെ, ഇത്തരത്തിൽ പേരിട്ടു വിളിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയടക്കം കർശന നിലപാടെടുക്കുമ്പോളാണ് വിമർശനങ്ങൾ വകവെയ്ക്കുന്നില്ലെന്നും തിരുത്താൻ തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കുന്നത്. ഹോട്ടൽ, ടൂറിസം മേഖലകളിലെ മേധാവികളുമായി വൈറ്റ് ഹൌസിൽ നടന്ന കൂടിക്കാഴ്ചയിലാണ് അമേരിക്കൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

അമേരിക്കൻ സൈനികരാണ് കൊറോണ വൈറസിന് പിന്നിലെന്ന ചൈനീസ് അധികൃതരുടെ ആരോപണത്തിനുള്ള തിരിച്ചടിയായാണ്‌ ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ കൊറോണയെ ചൈന വൈറസ് എന്ന് വിശേഷിപ്പിച്ചത്. വൈറസ് ബാധയുടെ ഉറവിടം ചൈനയാണ്. അല്ലാതെ അമേരിക്കൻ സൈനികർ കൊണ്ടുവന്നതല്ല കൊറോണ. ഞങ്ങളുടെ സൈനികർ ആർക്കും വൈറസ് നൽകിയിട്ടില്ല.

ചൈന വൈറസ് എന്ന് മുദ്ര കുത്തുന്നത് തങ്ങളുടെ രാജ്യത്തിന് അപമാനകരമാണെന്ന ചൈനയുടെ പ്രസ്താവനക്ക് മറുപടിയായി, അമേരിക്കൻ സൈനികരാണ് കൊറോണ പരത്തിയത് എന്ന കള്ളം ലോകത്തോട് പറഞ്ഞത് ചൈനയാണെന്ന് ട്രംപ് തിരിച്ചടിച്ചു. തങ്ങളുടെ സൈനികരെ അപമാനിക്കുകയാണ് ചൈന ചെയ്തത്. ചൈനക്ക് മേൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയെയും യോഗത്തിൽ ട്രംപ് ന്യായീകരിച്ചു. ഇതിനു ബദലായി വ്യാപാര കരാറുകൾ ലംഘിക്കുന്ന പ്രവർത്തനങ്ങൾ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കൻ എയർലൈൻ കമ്പനികളും മറ്റു വ്യവസായങ്ങളും ചൈന വൈറസ് ബാധ മൂലം പ്രതിസന്ധിയിൽ ആയെന്ന ട്രംപിന്റെ ട്വീറ്റാണ് മുഴുവൻ വിവാദങ്ങൾക്കും തുടക്കം കുറിച്ചത്.