ഡോണാൾഡ് ട്രംപിന്റെ മകന്റെ കാമുകിക്ക് കൊറോണ
Donald Trump
പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മൂത്ത മകന്റെ കാമുകിക്ക് കൊറോണ ബാധിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.Donald Trump
ഡോണാൾഡ് ട്രംപ് ജൂനിയറുമായി ഡേറ്റിംഗ് നടത്തുന്ന മുൻ ഫോക്സ് ന്യൂസ് ടെലിവിഷൻ അവതാരക കിംബർലി ഗിൽഫോയ്ളിനാണ് കൊറോണ ടെസ്റ്റില്‍ പോസിറ്റീവ് ആയത്. യുഎസ് പ്രസിഡന്റിന്റെ അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗം കേള്‍ക്കുന്നതിനായി മൗണ്ട് റഷ്മോറിലും കൂടാതെ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി സൗത്ത് ഡക്കോട്ടയിലും കിംബര്‍ലി പോയിരുന്നു.
51 കാരിയായ ഗിൽഫോയ്ലിന് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ട്രംപുമായി അടുത്ത് ബന്ധപ്പെടുന്ന എല്ലാവരിലും പതിവ് പരിശോധന നടത്തുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
“അവര്‍ ഊര്‍ജസ്വലയായി കാണപ്പെടുന്നു, രോഗലക്ഷണമില്ലാത്തതിനാൽ രോഗനിർണയം ശരിയാണെന്ന് ഉറപ്പാക്കാൻ വീണ്ടും പരിശോധന നടത്തും”,ട്രംപിന്റെ പ്രചാരണ ധനകാര്യ സമിതിയിലെ മേധാവി സെർജിയോ ഗോർ പത്ര പ്രസ്താവനയിൽ പറഞ്ഞു.
“മുൻകരുതൽ എന്ന നിലയിൽ വരാനിരിക്കുന്ന അവരുടെ എല്ലാ പരിപാടികളും റദ്ദാക്കും. ഡോണാൾഡ് ട്രംപ് ജൂനിയറിന്റെ ഫലം നെഗറ്റീവാണ്, പക്ഷേ മുൻകരുതൽ എന്ന നിലയിൽ അദ്ദേഹത്തെ ക്വാറന്റിന് ചെയ്യുകയും എല്ലാ പൊതു പരിപാടികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കോവിഡ് -19 ബാധിക്കുന്ന ട്രംപുമായി അടുത്ത് നില്ക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗിൽഫോയ്ൽ. മുന്‍പ് ട്രംപിന്റെ പേഴ്സണൽ അസിസ്റ്റന്റ്റ്, യുഎസ് വൈസ് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി എന്നിവര്‍ക്ക് കൊറോണ ബാധിച്ചിരുന്നു.