Movie prime

രാജ്യത്തിൻ്റെ അന്നദാതാക്കളായ കർഷകരാണ്, തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയോ, നീരവ് മോദിയോ അല്ല, ലുക്ക് ഔട്ട് നോട്ടിസിനെതിരെ ആഞ്ഞടിച്ച് അമരീന്ദർ സിങ്ങ്

farmer Agitation കർഷക നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്. ജനുവരി 26-ന് ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളെ മറയാക്കി യഥാർഥ കർഷകരെ ദ്രോഹിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. farmer Agitation സമരത്തെ ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ നടന്ന അക്രമങ്ങളെയാണ് അതിന് മറയാക്കുന്നത്. കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് റദ്ദാക്കണം. വിജയ് മല്യയെയോ, More
 
രാജ്യത്തിൻ്റെ അന്നദാതാക്കളായ കർഷകരാണ്, തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയോ, നീരവ് മോദിയോ അല്ല, ലുക്ക് ഔട്ട് നോട്ടിസിനെതിരെ ആഞ്ഞടിച്ച് അമരീന്ദർ സിങ്ങ്

farmer Agitation
കർഷക നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്. ജനുവരി 26-ന് ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളെ മറയാക്കി യഥാർഥ കർഷകരെ ദ്രോഹിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. farmer Agitation

സമരത്തെ ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ നടന്ന
അക്രമങ്ങളെയാണ് അതിന് മറയാക്കുന്നത്. കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് റദ്ദാക്കണം. വിജയ് മല്യയെയോ, നീരവ് മോദിയെയോ പോലുള്ള കോർപറേറ്റുകളല്ല, ചെറുകിട കർഷകരാണ് അവർ. എങ്ങോട്ടാണ് അവർ കടന്നുകളയുക? – അമരീന്ദർ സിങ്ങ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ രണ്ടുമാസമായി ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലുമായി തികച്ചും സമാധാനപരമായാണ് കർഷക സമരം നടന്നു വരുന്നത്. എന്നാൽ ജനുവരി26-ന് നടന്ന ട്രാക്റ്റർ റാലിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായി. നിശ്ചയിച്ച റൂട്ടുകളിൽ നിന്ന് വ്യതിചലിച്ച്, പൊലീസുമായി നേരത്തേ ഉണ്ടാക്കിയ ധാരണ ലംഘിച്ചാണ് പലയിടങ്ങളിലും ട്രാക്റ്റർ റാലി മുന്നേറിയത്. നിരവധി സ്ഥലങ്ങളിൽ കല്ലേറും അക്രമങ്ങളും പൊലീസുമായുള്ള ഏറ്റുമുട്ടലും അരങ്ങേറി. ഒരു വിഭാഗം കർഷകർ ചെങ്കോട്ട കൈയേറി സിഖ് പതാക ഉയർത്തുകയുണ്ടായി. സംഘർഷത്തിൽ ട്രാക്റ്റർ മറിഞ്ഞ് ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷക യുവാവ് മരണമടഞ്ഞു.

അക്രമകാരികളുമായി തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നും പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്തി ദുർബലമാക്കാൻ ശ്രമിച്ചവരാണ് അതിനു പിന്നിലെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കർഷക നേതാക്കൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും എതിരെ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു) വക്താവ് രാജേഷ് ടികായത്ത്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമൂഹ്യ പ്രവർത്തക മേധാ പട്കർ തുടങ്ങി37- ഓളം നേതാക്കൾക്കെതിരെ രാജ്യദ്രോഹം ഉൾപ്പെടെ ചുമത്തി എഫ് ഐ ആർ ഇട്ടിട്ടുണ്ട്. എഫ് ഐ ആറിൽ പേരുള്ളവർക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച ഡൽഹി പൊലീസിൻ്റെ നടപടിയെ പരിഹസിച്ചാണ് പഞ്ചാബ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്.