Movie prime

കാർഷിക നിയമങ്ങൾ റദ്ദാക്കുക; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

ഇന്ന് ചേർന്നപ്രത്യേക നിയമസഭാ സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്തി പിണറായി വിജയൻ അവതരിപ്പിച്ചു. കോർപ്പറേറ്റുകൾക്ക് അനുകൂലമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിക്കണം. കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം. സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ അന്തർ സംസ്ഥാന കൗൺസിൽ വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യണം. കോർപ്പറേറ്റുകൾക്ക് അനുകൂലമായ രീതിയിൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കും എതിരെ ജന രോഷം ഉയരുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 35 ദിവസത്തെ More
 
കാർഷിക നിയമങ്ങൾ റദ്ദാക്കുക; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

ന്ന് ചേർന്നപ്രത്യേക നിയമസഭാ സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്തി പിണറായി വിജയൻ അവതരിപ്പിച്ചു. കോർപ്പറേറ്റുകൾക്ക് അനുകൂലമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിക്കണം. കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം. സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ അന്തർ സംസ്ഥാന കൗൺസിൽ വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യണം.

കോർപ്പറേറ്റുകൾക്ക് അനുകൂലമായ രീതിയിൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കും എതിരെ ജന രോഷം ഉയരുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 35 ദിവസത്തെ സമരത്തിനിടെ 32 പേർക്കാണ് ജീവൻ നഷ്ടമായത്. ജനങ്ങളെ ബാധിക്കുന്ന നിയമനിർമാണങ്ങളിൽ ജനാഭിപ്രായം കണക്കിലെടുക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്.

കരുതലോടെയും ആലോചനയോടെയും നടപ്പിലാക്കേണ്ടവയാണ് കാർഷിക രംഗത്തെ നിയമ നിർമാണങ്ങൾ. കേരളത്തിന് ഇക്കാര്യത്തിൽ വലിയ അനുഭവസമ്പത്താണ് ഉളളത്.

കേന്ദ്ര സർക്കാർ താങ്ങുവില നൽകുന്നത് ചുരുക്കം ചില ഉത്പന്നങ്ങൾക്കു മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മേഖല വലിയ തോതിലുള്ള പ്രതിസന്ധികൾ നേരിടുന്ന ഘട്ടമാണ്. ഈ സമയത്ത് കൂടുതൽ ഉത്പന്നങ്ങൾക്ക് താങ്ങുവില നൽകാനാണ് കേന്ദ്രം നടപടികൾ സ്വീകരിക്കേണ്ടത്.

ന്യായവില ഉറപ്പാക്കി കാർഷികോത്പന്നങ്ങൾ സംഭരിക്കാനുള്ള ശ്രമങ്ങൾ ഉറപ്പാക്കുന്നതിനു പകരം കോർപ്പറേറ്റുകളുടെ കാൽക്കീഴിൽ കർഷകരെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാർ നീക്കം.

പുതിയ കാർഷിക നിയമങ്ങൾ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ന്യായമാണ്. അവ അംഗീകരിച്ച് പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. പ്രക്ഷോഭങ്ങൾ തുടരുന്നത് കേരളത്തിൻ്റെ അവസ്ഥയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ കേരളത്തിലേക്ക് എത്താതിരുന്നാൽ നാം ബുദ്ധിമുട്ടിലാവും. കോവിഡ് വ്യാപന ഘട്ടത്തിൽ അത്തരം ഒരു പ്രതിസന്ധി കൂടി താങ്ങാൻ കേരളത്തിനാവില്ല.