Movie prime

കിസാൻ റിപ്പബ്ലിക് പരേഡ്: സിൻഘു അതിർത്തിയിൽ ബാരിക്കേഡുകൾ തകർത്ത് കർഷകർ

Kisan റിപ്പബ്ലിക് ദിന പരേഡിനു ശേഷം രാജ്യതലസ്ഥാനത്ത് അരങ്ങേറാനിരിക്കുന്ന ഐതിഹാസികമായ ട്രാക്റ്റർ റാലിക്ക് മുന്നോടിയായി സിൻഘു അതിർത്തിയിൽ പൊലീസിൻ്റെ ബാരിക്കേഡുകൾ തകർത്ത് പ്രക്ഷോഭകർ മുന്നേറുന്നതായി റിപ്പോർട്ടുകൾ. പൊലീസുമായി നേരത്തേ ഉണ്ടാക്കിയ ധാരണകൾ മറികടന്ന് ഡൽഹി റോഡിൽ മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ ട്രാക്റ്റർ റാലി മുന്നേറുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. Kisan 55 ട്രാക്റ്ററുകളിലായി അയ്യായിരത്തോളം കർഷകരാണ് ബാരിക്കേഡുകൾ മാറ്റി മുന്നോട്ടുപോയത്. കർഷക സമര നേതാവ് സർവാൻ സിങ്ങ് പാന്ഥേറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിടി കർണാൽ റോഡിലേക്ക് More
 
കിസാൻ റിപ്പബ്ലിക് പരേഡ്: സിൻഘു അതിർത്തിയിൽ ബാരിക്കേഡുകൾ തകർത്ത് കർഷകർ

Kisan
റിപ്പബ്ലിക് ദിന പരേഡിനു ശേഷം രാജ്യതലസ്ഥാനത്ത് അരങ്ങേറാനിരിക്കുന്ന ഐതിഹാസികമായ ട്രാക്റ്റർ റാലിക്ക് മുന്നോടിയായി സിൻഘു അതിർത്തിയിൽ പൊലീസിൻ്റെ ബാരിക്കേഡുകൾ തകർത്ത് പ്രക്ഷോഭകർ മുന്നേറുന്നതായി റിപ്പോർട്ടുകൾ. പൊലീസുമായി നേരത്തേ ഉണ്ടാക്കിയ ധാരണകൾ മറികടന്ന് ഡൽഹി റോഡിൽ മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ ട്രാക്റ്റർ റാലി മുന്നേറുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. Kisan

55 ട്രാക്റ്ററുകളിലായി അയ്യായിരത്തോളം കർഷകരാണ് ബാരിക്കേഡുകൾ മാറ്റി മുന്നോട്ടുപോയത്. കർഷക സമര നേതാവ് സർവാൻ സിങ്ങ് പാന്ഥേറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിടി കർണാൽ റോഡിലേക്ക് ട്രാക്റ്ററുകളുമായി പ്രവേശിച്ചത്.

ഡൽഹി പൊലീസ് നിശ്ചയിച്ച റൂട്ടുകൾ തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഇന്നലെ തന്നെ ചില കർഷക സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു. കിസാൻ മസ്ദൂർ സംഘർഷ് സമിതിയാണ് അവയിൽ ഒന്ന്. ഡൽഹി ഔട്ടർ റിങ്ങ് റോഡിലൂടെ തങ്ങൾ പ്രവേശിക്കും എന്ന് സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

ട്രാക്റ്റർ റാലി അലങ്കോലപ്പെടുത്താനാണ് പൊലീസിൻ്റെ റൂട്ട് മാപ്പ് സഹായിക്കുക എന്ന് സംഘടന ആരോപിച്ചു. ഏതു നിലയ്ക്കും കർഷക സമരത്തെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം അനാവശ്യ നിയന്ത്രണങ്ങൾ. സമരക്കാരും പോലീസും തമ്മിൽ ചിലയിടങ്ങളിലെങ്കിലും സംഘർഷം ഉണ്ടാകാനുള്ള സാധ്യത സർക്കാർ തള്ളിക്കളയുന്നില്ല.

രണ്ടുലക്ഷത്തിലേറെ ട്രാക്റ്ററുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പത്തുലക്ഷം കർഷകരാണ് ഇതിൽ അണിനിരക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിൽ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന സമാന്തര പരേഡിനാണ് രാജ്യതലസ്ഥാനം ഒരുങ്ങുന്നത്.

രാജ്പഥിലെ ഔദ്യോഗിക റിപ്പബ്ലിക് പരേഡിനേക്കാൾ വാർത്താ പ്രാധാന്യം കൈവന്ന ട്രാക്റ്റർ പരേഡിന് വിദേശ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്. പരേഡിൽ പങ്കെടുക്കുന്ന മുഴുവൻ ട്രാക്റ്ററുകളിലും ദേശീയ പതാക നാട്ടിക്കൊണ്ടുള്ള റാലി ദൃശ്യ മാധ്യമങ്ങൾക്കും വലിയൊരു വിരുന്നാണ് സമ്മാനിക്കാൻ പോകുന്നത്. രാജ്യ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത ഈ ട്രാക്റ്റർ റാലിയിലൂടെ കർഷകർ കീഴടക്കുന്നത് ഡൽഹിയെ അല്ല, മറിച്ച് ഇന്ത്യൻ ജനതയുടെ ഹൃദയം തന്നെയാണെന്ന് സംയുക്ത സമര നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ഒരു ട്രാക്റ്ററിൽ അഞ്ചു പേരിൽ കൂടുതൽ പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം പാലിക്കപ്പെടും എന്ന കാര്യത്തിൽ സംശയമുണ്ട്. ആയുധങ്ങൾ കൈവശം വെയ്ക്കരുതെന്ന സർക്കാർ നിർദേശം എന്തായാലും കർശനമായി പാലിക്കപ്പെടും. ഗാന്ധിയൻ ആദർശങ്ങൾ മുന്നോട്ടുവെച്ച് സമാധാനപരമായ സമരമാണ് കർഷക സംഘടനകൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങളോ പോസ്റ്ററുകളോ റാലിയിൽ ഉണ്ടാവില്ലെന്ന് സംഘടനകൾ സർക്കാരിന് ഉറപ്പു നൽകിയിട്ടുണ്ട്.

ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിനും കർഷകരുടെ ട്രാക്റ്റർ റാലിക്കും
തലസ്ഥാനത്ത് പല തലങ്ങളിലായി അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കർഷക സമരം അരങ്ങേറുന്ന ഡൽഹിയിലെ അഞ്ച് അതിർത്തി പ്രദേശങ്ങളിലും ഐ ടി ബി പി, സി ആർ പി എഫ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.