Movie prime

മനുസ്മൃതിയും ശരി അത്തും ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ ഇടേണ്ടവയാണെന്ന് ആനന്ദ് പട് വർധൻ ഫേസ്ബുക്കിൽ

Anand Patwardhan മനുസ്മൃതിയുടെയും ശരി അത്തിൻ്റെയും സ്ഥാനം ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലാണെന്ന് വിഖ്യാത ഡോക്യുമെൻ്ററി ചലച്ചിത്രകാരൻ ആനന്ദ് പട് വർധൻ. ഹിന്ദുത്വ തീവ്രവാദികളുടെ എക്കാലത്തേയും കടുത്ത വിരോധിയാണ് അദ്ദേഹം. ഡോക്യുമെൻ്ററികളിലൂടെ ഹിന്ദുത്വ വർഗീയ ഫണ്ടമെൻ്റലിസ്റ്റുകൾക്കും സംഘപരിവാറിനുമെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ആനന്ദ് പട് വർധൻ നിരവധി തവണ അവരുടെ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. മതവർഗീയതയും വിഭാഗീയതയും ജാതീയതയും പട് വർധൻ ചിത്രങ്ങൾക്ക് പ്രമേയമായിട്ടുണ്ട്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്ന ചലച്ചിത്രകാരൻ്റെ ഹിന്ദു, മുസ്ലിം വർഗീയ വിരുദ്ധ നിലപാടുകൾ എക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. More
 
മനുസ്മൃതിയും ശരി അത്തും ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ ഇടേണ്ടവയാണെന്ന് ആനന്ദ് പട് വർധൻ ഫേസ്ബുക്കിൽ

Anand Patwardhan

മനുസ്മൃതിയുടെയും ശരി അത്തിൻ്റെയും സ്ഥാനം
ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലാണെന്ന്
വിഖ്യാത ഡോക്യുമെൻ്ററി ചലച്ചിത്രകാരൻ ആനന്ദ്
പട് വർധൻ. ഹിന്ദുത്വ തീവ്രവാദികളുടെ എക്കാലത്തേയും കടുത്ത വിരോധിയാണ് അദ്ദേഹം. ഡോക്യുമെൻ്ററികളിലൂടെ ഹിന്ദുത്വ വർഗീയ ഫണ്ടമെൻ്റലിസ്റ്റുകൾക്കും സംഘപരിവാറിനുമെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ആനന്ദ് പട് വർധൻ നിരവധി തവണ അവരുടെ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്.
മതവർഗീയതയും വിഭാഗീയതയും ജാതീയതയും പട് വർധൻ ചിത്രങ്ങൾക്ക് പ്രമേയമായിട്ടുണ്ട്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്ന ചലച്ചിത്രകാരൻ്റെ ഹിന്ദു, മുസ്ലിം വർഗീയ വിരുദ്ധ നിലപാടുകൾ എക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബോംബെ ഔർ സിറ്റി(1985), ഇൻ മെമ്മറി ഓഫ്‌ ഫ്രണ്ട്സ്(1990), രാം കേ നാം (1992), ഫാദർ സൺ ആൻ്റ് ഹോളി വാർ(1995), എ നർമദ ഡയറി(1995), വാർ ആൻ്റ് പീസ്(2002), ജയ് ഭീം കോമ്രേഡ്(2011), റീസൺ/വിവേക് (2018) എന്നിവയാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ഡോക്യുമെൻ്ററികൾ.Anand Patwardhan

സംഘപരിവാർ സംഘടനകൾ 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്ത സംഭവത്തിന് പിന്നിലുള്ള വസ്തുതകളാണ് രാമൻ്റെ നാമത്തിൽ എന്ന ഡോക്യുമെൻ്ററി പറഞ്ഞു തരുന്നത്.

ഫേസ് ബുക്കിലൂടെയാണ് ആനന്ദ് പട് വർധൻ തൻ്റെ രൂക്ഷമായ അഭിപ്രായ പ്രകടനം നടത്തിയത്.

പോസ്റ്റ് പൂർണരൂപത്തിൽ താഴെ

…….
ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന് ഞാൻ പതിവായി ഇരയാകാറുണ്ട്. എന്നാൽ ശരി അത്ത് നിയമം ആധുനിക യുഗത്തിൽ പെട്ടതാണെന്ന് കരുതുന്ന മുസ്‌ലിംകളിൽ നിന്നുള്ള ആക്രമണത്തിന് ഞാൻ അത്രയൊന്നും ഇരയായിട്ടില്ല!

സിയ ഉൾ ഹഖാണ് പാകിസ്താനിൽ അമേരിക്കയുടെ പൂർണ പിന്തുണയോടെ ശരി അത്ത് നിയമങ്ങൾ നടപ്പിലാക്കിയത്‌. അദ്ദേഹമാണ് പാകിസ്താൻ്റെ മതേതര നിയമങ്ങൾ നശിപ്പിച്ച്, ശരി അത്തിൻ്റെ മതനിന്ദാ നിയമങ്ങൾ അവതരിപ്പിച്ചത്. കള്ളന്മാരുടെ കൈ വെട്ടാനും മറ്റുള്ളവരുടെ തല കൊയ്യാനും ശരി അത്ത് പറയുന്നു. വ്യഭിചാരത്തിന് കല്ലെറിഞ്ഞു കൊല്ലുന്നു. അഹ് മദിയകളെപ്പോലുള്ള ന്യൂനപക്ഷ മുസ്ലീമിനെ പീഡിപ്പിച്ചു കൊല്ലുന്നു.

മനുസ്മൃതിയും ശരി അത്തും, രണ്ടും ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ ഇടേണ്ടവയാണ്.