Movie prime

കാലവർഷ ചർച്ചകൾ 

 

കേരള സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മൺസൂൺകാല അതിജീവനവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ സംഭാഷണ പരമ്പര പൊതുജനങ്ങൾക്കായി യൂട്യൂബ് ലൈവ് വഴി സംഘടിപ്പിക്കുന്നു.
                
കൊറോണ കാലത്തെ മൺസൂൺ തയ്യാറെടുപ്പുകളെ കുറിച്ച് ഡോ. അനീഷ് ടി.എസ്, അസ്സോസിയേറ്റ് പ്രൊഫെസ്സർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസാരിക്കുന്നു. സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.  2021 ജൂൺ 9 ന്,  സമയം രാത്രി 7 മണി, പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി KSDMA യൂട്യൂബ് ചാനൽ സന്ദർശിക്കുക. 

മറ്റ് ദിവസങ്ങളിൽ - ജൂൺ 10 ന് ഡാം മാനേജ്മെന്റിനെ കുറിച്ചു ശ്രീ. ജെയിംസ് വിൽ‌സൺ, 11 ന് കാലവർഷത്തിൽ കെട്ടിട - ഭവന സംരക്ഷണത്തെ കുറിച്ച് ആർക്കിടെക്ട് ശ്രീ. ജി ശങ്കർ, 14 ന് ഭിന്നശേഷി സംയോജിത മൺസൂൺ - കോവിഡ്  തയാറെടുപ്പുകളെ കുറിച്ച് ഡോ. മുഹമ്മദ് അഷീൽ, 15 ന് കാലവർഷം : എന്തൊക്കെ പ്രതീക്ഷിക്കാം എന്ന വിഷയത്തെ അധികരിച്ചു ഡോ. റോക്‌സി മാത്യു കോൾ, 16 ന്  ദുരന്തനിവാരണം :  ഭാവി കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ  ഡോ. മുരളി തുമ്മാരുകുടി; 17  ന് ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ തയ്യാറെടുപ്പുകളെക്കുറിച്ചു ശ്രീ ശങ്കർ ജി എന്നിവർ സംസാരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നു.