Movie prime

ജീവനക്കാരന് കോവിഡ്, നീതി ആയോഗ് ഓഫീസ് അടച്ചുപൂട്ടി

ജീവനക്കാരിൽ ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ന്യൂഡൽഹിയിലെ നീതി ആയോഗ് ഓഫീസ് അടച്ചു പൂട്ടി. ജോർ ബാഗിലെ രാജീവ് ഗാന്ധി ഭവനിലുള്ള വ്യോമയാന മന്ത്രാലയത്തിൻ്റെ ഓഫീസിനു ശേഷം അടച്ചു പൂട്ടുന്ന രണ്ടാമത്തെ കേന്ദ്ര സർക്കാർ ഓഫീസാണ് നീതി ആയോഗിൻ്റേത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ പ്രകാരമാണ് സ്ഥാപനം സീൽ ചെയ്തതെന്നും കെട്ടിടത്തിൻ്റെ സാനിറ്റൈസേഷൻ പ്രവൃത്തികൾ ഉടൻ നടക്കുമെന്നും അധികൃതർ അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് ഓഫീസ് സീൽ ചെയ്തത്. രണ്ടോ മൂന്നോ ദിവസത്തിനു ശേഷമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ. ഏപ്രിൽ 22-നാണ് More
 
ജീവനക്കാരന് കോവിഡ്, നീതി ആയോഗ് ഓഫീസ് അടച്ചുപൂട്ടി

ജീവനക്കാരിൽ ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ന്യൂഡൽഹിയിലെ നീതി ആയോഗ് ഓഫീസ് അടച്ചു പൂട്ടി. ജോർ ബാഗിലെ രാജീവ് ഗാന്ധി ഭവനിലുള്ള വ്യോമയാന മന്ത്രാലയത്തിൻ്റെ ഓഫീസിനു ശേഷം അടച്ചു പൂട്ടുന്ന രണ്ടാമത്തെ കേന്ദ്ര സർക്കാർ ഓഫീസാണ് നീതി ആയോഗിൻ്റേത്.

ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ പ്രകാരമാണ് സ്ഥാപനം സീൽ ചെയ്തതെന്നും കെട്ടിടത്തിൻ്റെ സാനിറ്റൈസേഷൻ പ്രവൃത്തികൾ ഉടൻ നടക്കുമെന്നും അധികൃതർ അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് ഓഫീസ് സീൽ ചെയ്തത്. രണ്ടോ മൂന്നോ ദിവസത്തിനു ശേഷമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ.

ഏപ്രിൽ 22-നാണ് ജോർ ബാഗിലുള്ള സിവിൽ വ്യോമയാന മന്ത്രാലയത്തിൻ്റെ ഓഫീസ് അടച്ചു പൂട്ടിയത്. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയായിരുന്നു തീരുമാനം. നിർമാൺ ഭവനിലും ഉദ്യോഗ്ഭവനിലുമാണ് മന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങൾ പിന്നീട് പുനഃക്രമീകരിച്ചത്.

നീതി ആയോഗിൻ്റെ പ്രവർത്തനങ്ങൾ എവിടെയാണ് പുന:ക്രമീകരിക്കുന്നതെന്ന് അറിവായിട്ടില്ല.ജൂനിയർ സ്റ്റാഫിൽ 33 ശതമാനം പേരും ഡെപ്യൂട്ടി സെക്രട്ടറി തലത്തിനു മുകളിലുള്ള ഓഫീസർമാർ 100 ശതമാനവും ഓഫീസുകളിൽ ജോലിക്കെത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ള പുതിയ ഉത്തരവിൽ പറയുന്നത്.