Movie prime

ഇന്ത്യയുടെ പുതിയ ഭൂപടം: എതിർപ്പറിയിച്ച് പാക്

ജമ്മു കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി ചിത്രീകരിക്കുന്ന ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ എതിർപ്പുമായി പാകിസ്താൻ രംഗത്തെത്തി. ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം നിയപരമായി നിലനിൽക്കില്ലെന്നാണ് പാകിസ്താന്റെ വാദം. ശനിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം രാജ്യത്തിൻറെ പുതിയ ഭൂപടം പുറത്തുവിട്ടത്. പാക് അധിനിവേശ കശ്മീരിലെ ഗിൽജിത് ബാൾടിസ്താൻ മേഖലയും ആസാദ് ജമ്മു കശ്മീർ പ്രദേശങ്ങളും പുതിയ ഭൂപടത്തിലും ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് പാകിസ്താൻ പ്രകടിപ്പിച്ചത്. ഗിൽജിത് ബാൾടിസ്താന്റെ ഭാഗങ്ങളും ആസാദ് ജമ്മു കശ്മീരും ഇന്ത്യയുടെ അധികാരപരിധിക്കുള്ളിൽ വരുന്ന പ്രദേശങ്ങളായി ചിത്രീകരിക്കുന്ന രാഷ്ട്രീയ ഭൂപടം വസ്തുതാ വിരുദ്ധവും നിയമപരമായി More
 
ജമ്മു കശ്‍മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി ചിത്രീകരിക്കുന്ന ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ എതിർപ്പുമായി പാകിസ്താൻ രംഗത്തെത്തി. ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം നിയപരമായി നിലനിൽക്കില്ലെന്നാണ് പാകിസ്താ ന്റെ വാദം. ശനിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം രാജ്യത്തിൻറെ പുതിയ ഭൂപടം പുറത്തുവിട്ടത്.
പാക് അധിനിവേശ കശ്‍മീരിലെ ഗിൽജിത് ബാൾടിസ്താൻ മേഖലയും ആസാദ് ജമ്മു കശ്‍മീർ പ്രദേശങ്ങളും പുതിയ ഭൂപടത്തിലും ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് പാകിസ്താൻ പ്രകടിപ്പിച്ചത്. ഗിൽജിത് ബാൾടിസ്താന്റെ ഭാഗങ്ങളും ആസാദ് ജമ്മു കശ്‍മീരും ഇന്ത്യയുടെ അധികാരപരിധിക്കുള്ളിൽ വരുന്ന പ്രദേശങ്ങളായി ചിത്രീകരിക്കുന്ന രാഷ്ട്രീയ ഭൂപടം വസ്തുതാ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതും അസാധുവും ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾക്ക് വിരുദ്ധവുമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഏകപക്ഷീയമായി കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് ”തർക്ക പ്രദേശങ്ങളുടെ” തൽസ്ഥിതിയിൽ മാറ്റം വരുത്താൻ ആവില്ല. തെറ്റായ ഇത്തരം നടപടികൾ കൊണ്ട് കശ്‍മീരി ജനതയുടെ സ്വയം നിർണയാവകാശത്തെ സ്വാധീനിക്കാനുമാവില്ല. സ്വയം നിർണയാവകാശത്തിനു വേണ്ടിയുള്ള ജമ്മു കശ്‍മീർ ജനതയുടെ നീതിയുക്തമായ പോരാട്ടത്തെ പാകിസ്താൻ തുടർന്നും പിന്തുണക്കുമെന്ന് പാക് പ്രസ്താവന കൂട്ടിച്ചേർത്തു.
മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കി കശ്‍മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചിട്ടുണ്ട്. നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കിയും ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാര ഇടപാടുകൾ റദ്ദാക്കിയുമാണ് പാകിസ്താൻ ഇതിനോട് പ്രതികരിച്ചത്. കശ്‍മീരി പ്രശ്നത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകൾക്കായി നിരന്തരം ശ്രമിച്ചിട്ടും ഫലവത്താവാത്തത് പാകിസ്താന് തിരിച്ചടിയായിട്ടുണ്ട്.
ചൈനയും മലേഷ്യയും ഉൾപ്പെടെ ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ പാകിസ്താന് അനുകൂലമായ നിലപാട് കൈക്കൊണ്ടതാണ് ഇക്കാര്യത്തിൽ അവർക്കുള്ള ഏക ആശ്വാസം. എന്നാൽ പാക് അധിനിവേശ കശ്‍മീർ ഉൾപ്പെടെ കശ്‍മീരിന്റെ മുഴുവൻ ഭാഗങ്ങളും ഇന്ത്യയുടേതാണെന്ന നിലപാടാണ് അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ കാലങ്ങളായി ഉന്നയിച്ചുപോരുന്നത് .