Movie prime

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നത് രാജ്യത്ത് കുറ്റകൃത്യങ്ങളായി മാറി: ഐഷേ ഘോഷ്

Aishe Ghosh ജനാധിപത്യ പോരാട്ടങ്ങളും ഭരണഘടനാ സംരക്ഷണവുമെല്ലാം നരേന്ദ്രമോദി സർക്കാരിനു കീഴിൽ ഔദ്യോഗിക കുറ്റകൃത്യങ്ങളായി മാറിയെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഐഷേ ഘോഷ്. ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയതായി ആരോപിച്ച് ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. Aishe Ghosh അനുരാഗ് ഠാക്കൂറും കപിൽ മിശ്രയും അടക്കമുള്ളവർ പറഞ്ഞത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലാനാണ്. എന്നാൽ പ്രതിഷേധക്കാർ ആവശ്യപ്പെട്ടത് ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനാണ്. അതിനു More
 
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നത് രാജ്യത്ത് കുറ്റകൃത്യങ്ങളായി മാറി: ഐഷേ ഘോഷ്

Aishe Ghosh

ജനാധിപത്യ പോരാട്ടങ്ങളും ഭരണഘടനാ സംരക്ഷണവുമെല്ലാം നരേന്ദ്രമോദി സർക്കാരിനു കീഴിൽ ഔദ്യോഗിക കുറ്റകൃത്യങ്ങളായി മാറിയെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഐഷേ ഘോഷ്. ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയതായി ആരോപിച്ച് ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ.

Aishe Ghosh
അനുരാഗ് ഠാക്കൂറും കപിൽ മിശ്രയും അടക്കമുള്ളവർ പറഞ്ഞത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലാനാണ്. എന്നാൽ പ്രതിഷേധക്കാർ ആവശ്യപ്പെട്ടത് ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനാണ്. അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരാനാണ്. അതൊരു കുറ്റകൃത്യമായി കാണുകയാണ് ഈ സർക്കാർ. ഭരണഘടനാ സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ് മോദി സർക്കാർ. അനുരാഗ് ഠാക്കൂറിനും കപിൽ മിശ്രയ്ക്കുമെതിരെ ഒരു നടപടിയും ഉണ്ടായില്ല. അവരെ സംരക്ഷിക്കുന്ന സർക്കാർ ജനാധിപത്യ പ്രവർത്തകരെ വേട്ടയാടുകയാണ്, ഐഷേ ഘോഷ് കുറ്റപ്പെടുത്തി.

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ അണിനിരന്നവരെയും അതിൽ നേതൃത്വപരമായ പങ്ക് വഹിച്ചവരെയും കള്ളക്കേസുകളിൽ കുടുക്കുകയാണ് കേന്ദ്ര സർക്കാർ എന്ന ആരോപണം ഉയർന്നിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ അപൂർവാനന്ദ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻ്ററി സംവിധായകൻ രാഹുൽ റോയ് ഉൾപ്പെടെ നിരവധി പേരെയാണ് ഗൂഢാലോചനയിൽ പങ്കാളികളായി എന്ന് കാണിച്ച് ഡൽഹി പൊലീസ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.