Movie prime

രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള വിവാദ പരാമർശങ്ങൾ: മഹുവ മൊയ്ത്രയ്ക്കെതിരെ നടപടി ഇല്ലെന്ന് കേന്ദ്രം

Ranjan Gogoi വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി എന്ന് ആരോപണം ഉയർന്ന സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം പി ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്നലെ പ്രസിഡൻ്റിൻ്റെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിനെ മഹുവ അപമാനിച്ചതായി ആരോപണം ഉയർന്നത്. Ranjan Gogoi വിശുദ്ധ പശുവായ ജുഡീഷ്യറി അത്ര വിശുദ്ധമല്ലെന്നും സുപ്രീം കോടതിയിലെ ഒരു സിറ്റിങ്ങ് ചീഫ് ജസ്റ്റിസിനെതിരെ More
 
രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള വിവാദ പരാമർശങ്ങൾ:  മഹുവ മൊയ്ത്രയ്ക്കെതിരെ നടപടി ഇല്ലെന്ന് കേന്ദ്രം

Ranjan Gogoi
വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി എന്ന് ആരോപണം ഉയർന്ന സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം പി ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്നലെ പ്രസിഡൻ്റിൻ്റെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിനെ മഹുവ അപമാനിച്ചതായി ആരോപണം ഉയർന്നത്. Ranjan Gogoi

വിശുദ്ധ പശുവായ ജുഡീഷ്യറി അത്ര വിശുദ്ധമല്ലെന്നും സുപ്രീം കോടതിയിലെ ഒരു സിറ്റിങ്ങ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്ന ദിവസം മുതൽ അതിൻ്റെ വിശുദ്ധി നഷ്ടമായെന്നുമായിരുന്നു മഹുവയുടെ വാക്കുകൾ. സ്വന്തം വിചാരണയുടെ മേൽനോട്ടം തന്നത്താൻ നിർവഹിച്ച് കേസിൽ നിന്ന് സ്വയം രക്ഷിച്ചെടുത്ത ആ മഹാൻ വിരമിച്ച് മൂന്നു മാസം കഴിയുന്നതിനു മുന്നേ രാജ്യസഭാ സീറ്റ് സ്വീകരിച്ചെന്നും തൃണമൂൽ നേതാവ് പരിഹാസ രൂപത്തിൽ കുറ്റപ്പെടുത്തി.

മഹുവയുടെ വാക്കുകൾ സഭയിൽ വലിയ ഒച്ചപ്പാടിനും ബഹളത്തിനും ഇടയാക്കിയിരുന്നു. പാർലമെൻ്ററി പ്രിവിലേജിൻ്റെ ലംഘനമാണ് മഹുവ നടത്തിയതെന്നും അവർ തൻ്റെ വാക്കുകൾ പിൻവലിക്കണമെന്നും ബി ജെ പി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മഹുവ മുൻ ചീഫ് ജസ്റ്റിസിനെ കുറിച്ചാണ് പറഞ്ഞതെന്നും നിലവിൽ അദ്ദേഹം ‘ഹൈ അതോറിറ്റി’ അല്ലെന്നും അദ്ദേഹത്തിൻ്റെ പേരു പോലും എം പി പറഞ്ഞിട്ടില്ലെന്നും മഹുവയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങളായി തൃണമൂൽ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.