Movie prime

“ഭീകരൻ”, “പിശാചിൻ്റെ സന്തതി”, “മനുഷ്യനല്ല, മൃഗം പോലുമല്ല”: ക്രൈസ്റ്റ് ചർച്ച് കൊലപാതകിയെ കടന്നാക്രമിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ

Christ Church ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികളിൽ കഴിഞ്ഞ വർഷം മാർച്ചിൽ 51 പേരെ കൂട്ടക്കൊല ചെയ്ത ബ്രണ്ടൻ ടാരൻ്റിനുള്ള ശിക്ഷാവിധിയിൽ വാദം കേൾക്കൽ തുടങ്ങി. നാളെയാണ് ശിക്ഷ വിധിക്കുന്നത്. Christ Church ഓസ്ട്രേലിയൻ വൈറ്റ് മേധാവിത്വവാദിയായ ബ്രണ്ടൻ ടാരന്റ്, പരോൾ അനുവദിക്കാതെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെടുന്ന ന്യൂസിലാന്റിലെആദ്യത്തെ വ്യക്തിയായി മാറുമെന്നാണ് നിയമ വിദഗ്ധർ കരുതുന്നത്. 51 കൊലപാതകങ്ങളും 40 കൊലപാതകശ്രമങ്ങളും നടത്തിയത് താൻ തന്നെയാണെന്ന് ബ്രണ്ടൻ കോടതിയിൽ ഏറ്റുപറഞ്ഞിട്ടുണ്ട്. അതിരൂക്ഷമായ അധിക്ഷേപങ്ങളാണ് വിചാരണാ More
 
“ഭീകരൻ”, “പിശാചിൻ്റെ സന്തതി”, “മനുഷ്യനല്ല, മൃഗം പോലുമല്ല”: ക്രൈസ്റ്റ് ചർച്ച് കൊലപാതകിയെ കടന്നാക്രമിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ

Christ Church

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികളിൽ കഴിഞ്ഞ വർഷം മാർച്ചിൽ 51 പേരെ കൂട്ടക്കൊല ചെയ്ത ബ്രണ്ടൻ ടാരൻ്റിനുള്ള ശിക്ഷാവിധിയിൽ വാദം കേൾക്കൽ തുടങ്ങി. നാളെയാണ് ശിക്ഷ വിധിക്കുന്നത്. Christ Church

ഓസ്ട്രേലിയൻ വൈറ്റ് മേധാവിത്വവാദിയായ ബ്രണ്ടൻ ടാരന്റ്, പരോൾ അനുവദിക്കാതെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെടുന്ന
ന്യൂസിലാന്റിലെആദ്യത്തെ വ്യക്തിയായി മാറുമെന്നാണ് നിയമ വിദഗ്ധർ കരുതുന്നത്.

51 കൊലപാതകങ്ങളും 40 കൊലപാതകശ്രമങ്ങളും നടത്തിയത് താൻ തന്നെയാണെന്ന് ബ്രണ്ടൻ കോടതിയിൽ ഏറ്റുപറഞ്ഞിട്ടുണ്ട്.

“ഭീകരൻ”, “പിശാചിൻ്റെ സന്തതി”, “മനുഷ്യനല്ല, മൃഗം പോലുമല്ല”: ക്രൈസ്റ്റ് ചർച്ച് കൊലപാതകിയെ കടന്നാക്രമിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ
ബ്രണ്ടൻ ടാരന്റ്

അതിരൂക്ഷമായ അധിക്ഷേപങ്ങളാണ് വിചാരണാ വേളയിൽ ബ്രണ്ടനെതിരെ ഉയർന്നു കേട്ടത്.കൊല്ലപ്പെട്ട ഒരു മൂന്ന് വയസുകാരന്റെ പിതാവ് ബ്രണ്ടനെ വിശേഷിപ്പിച്ചത് “ഭീകരൻ” എന്നാണ്. വിദ്വേഷവും ഭയവും വിതയ്ക്കാനുള്ള ലക്ഷ്യത്തിൽ അയാൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബ്രണ്ടൻ്റെ ആക്രമണത്തിൽ മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മൂന്ന് വയസുകാരനായ മുക്കാദ് ഇബ്രാഹിം. അടുത്ത ജന്മത്തിൽ യഥാർഥ നീതി നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്നും അത് കഠിനമായ ജയിലിനേക്കാൾ അതികഠിനമാകുമെന്നും പിതാവായ ഏഡൻ ദിരിയെ പറഞ്ഞു.

കൂട്ടക്കൊലയിൽ സഹോദരനെ നഷ്ടപ്പെട്ട ഹസ്മിൻ മുഹമ്മദോസെൻ എന്ന സ്ത്രീ ബ്രണ്ടണെ വിശേഷിപ്പിച്ചത് “പിശാചിന്റെ സന്തതി” എന്നാണ്. സെല്ലിന്റെ നാല് ചുമരുകൾക്കിടയിലെ നരകത്തിൽ കിടന്ന് എന്നന്നേയ്ക്കും അഴുകാനുളള വിധിയാണ് ബ്രണ്ടനെ കാത്തിരിക്കുന്നതെന്ന് അവർ പറഞ്ഞു.

അൽനൂർ പള്ളിയിൽ നടന്ന കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായ ഹാജി ദാവൂദ് നബി എന്നയാളിൻ്റെ മകൻ അഹാദ് നബി ബ്രണ്ടനെ വിശേഷിപ്പിച്ചത് “ഭീരു” എന്നാണ്. ജീവിതത്തിൽ ഇനിയൊരിക്കലും സ്വാതന്ത്ര്യം അനുഭവിക്കാൻ ബ്രണ്ടനെ അനുവദിക്കരുതെന്ന് അദ്ദേഹം കോടതിയോട് അഭ്യർഥിച്ചു. നരകത്തിലേക്കാണ് പ്രവേശിക്കാൻ പോകുന്നതെന്നും തീ മാത്രമേ അവിടെ കാത്തിരിക്കുന്നുള്ളൂ എന്നും അയാൾ മനസ്സിലാക്കണം.

തന്റെ മകനൊപ്പം ബ്രണ്ടൻ തന്നെയും കൊന്നുകളഞ്ഞതായും, ന്യൂസിലാന്റിനെ മുഴുവൻ കൊന്നതുപോലെയാണ് ബ്രണ്ടൻ്റെ പ്രവൃത്തിയെന്നും ഒരാൾ പറഞ്ഞു. ബ്രണ്ടൻ്റെ ക്രൂരതയും വിദ്വേഷവും ക്രൈസ്റ്റ്ചർച്ച് സമൂഹത്തെ ഒന്നിപ്പിക്കുകയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും രാഷ്ട്രത്തെ ഒരുമിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

ആക്രമണത്തിൽ കാലിൽ വെടിയേറ്റ മുസ്തഫ ബോസ്താസ് എന്ന വ്യക്തി ബ്രണ്ടനെ വിശേഷിപ്പിച്ചത് “വൃത്തികെട്ട ജോലിക്ക് ശേഷം വലിച്ചെറിഞ്ഞ വൃത്തികെട്ട തുണി”യോടാണ്.ബ്രണ്ടൻ ഒരു മനുഷ്യനല്ലെന്നും ഒരു മൃഗം പോലുമല്ലെന്നും മൃഗങ്ങൾ ലോകത്തിന് പ്രയോജനം ചെയ്യുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട 14-കാരനായ സയ്യദിൻ്റെ പിതാവ്
ജോൺ മിൽനെ പറഞ്ഞത് ബ്രണ്ടൻ ഒരു “ഭ്രാന്തൻ” ആണെന്നാണ്.
തൻ്റെ ഹൃദയത്തിൽ വലിയൊരു മുറിവുണ്ടെന്നും അത് ഉണങ്ങണമെങ്കിൽ സയ്യദിനെ വീണ്ടും സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടണമെന്നും മിൽനെ പറഞ്ഞു. “ബ്രെണ്ടൻ, നിങ്ങളെയും അവിടെ കാണാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവസരം ലഭിച്ചാൽ നിങ്ങൾ സയ്യദിനോട് മാപ്പിരക്കണം. അദ്ദേഹം നിങ്ങൾക്ക് മാപ്പ് നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

ബ്രണ്ടനുനേരെ തന്റെ മകന്റെ ഫോട്ടോ ഉയർത്തിക്കാണിച്ച് മിൽനെ ഇതുകൂടി പറഞ്ഞു: “ദയവായി, അവന്റെ പേര് ഓർത്തുവെയ്ക്കുക.”