Movie prime

വനിതാ കമ്മിഷൻ അധ്യക്ഷയെ രൂക്ഷമായി വിമർശിച്ച് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Women’s Commission വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈനെ നിശിതമായി വിമർശിച്ച് പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി. തൊണ്ണൂറ് കഴിഞ്ഞ വൃദ്ധയായാലും വനിതാ കമ്മിഷനിൽ പരാതി കൊടുത്താൽ കമ്മിഷൻ വിളിക്കുന്നിടത്ത് എത്തേണ്ടി വരുമെന്ന ജോസഫൈൻ്റെ പ്രതികരണം വിവാദമായതിനു പിന്നാലെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം. Women’s Commission ദീർഘകാലത്തെ ഇടതുപക്ഷ പൊതുജീവിതം കൊണ്ടുപോലും ഒരുതരം സാമൂഹ്യബോധവും ആർജ്ജിക്കാനാവാതെ പോയ സ്ത്രീയാണ് എം സി ജോസഫൈനെന്ന് ശാരദക്കുട്ടി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇക്കാര്യം ഇവരുടെ പല പ്രസ്താവനകളും തെളിയിക്കുന്നുണ്ട്. More
 
വനിതാ കമ്മിഷൻ അധ്യക്ഷയെ രൂക്ഷമായി വിമർശിച്ച് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Women’s Commission
വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈനെ നിശിതമായി വിമർശിച്ച് പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി. തൊണ്ണൂറ് കഴിഞ്ഞ വൃദ്ധയായാലും വനിതാ കമ്മിഷനിൽ പരാതി കൊടുത്താൽ കമ്മിഷൻ വിളിക്കുന്നിടത്ത് എത്തേണ്ടി വരുമെന്ന ജോസഫൈൻ്റെ പ്രതികരണം വിവാദമായതിനു പിന്നാലെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം. Women’s Commission

ദീർഘകാലത്തെ ഇടതുപക്ഷ പൊതുജീവിതം കൊണ്ടുപോലും ഒരുതരം സാമൂഹ്യബോധവും ആർജ്ജിക്കാനാവാതെ പോയ സ്ത്രീയാണ് എം സി ജോസഫൈനെന്ന് ശാരദക്കുട്ടി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇക്കാര്യം ഇവരുടെ പല പ്രസ്താവനകളും തെളിയിക്കുന്നുണ്ട്. വനിതാ കമ്മിഷൻ്റെ കസേരയിലിരുന്ന് അറിവില്ലായ്മകളും അൽപ്പത്തരങ്ങളുമാണ് അവർ വിളമ്പുന്നതെന്ന് എഴുത്തുകാരി കുറ്റപ്പെടുത്തി.
വനിതാ കമ്മീഷന്റെ കസേരയിൽ വന്നില്ലായിരുന്നുവെങ്കിൽ നമ്മളാരും അവരുടെ സാമൂഹ്യബോധമില്ലായ്മയെ അറിയാതെ പോകുമായിരുന്നു എന്നാണ് ശാരദക്കുട്ടിയുടെ പരാഹാസം.

അയൽവാസി മർദിച്ചതായി പത്തനംതിട്ട കോട്ടാങ്ങൽ താമരശ്ശേരിൽ ലക്ഷ്മിക്കുട്ടിയമ്മ എന്ന വയോധിക നൽകിയ പരാതിയിൽ തന്നെ ഫോണിൽ ബന്ധപ്പെട്ട ബന്ധുവിനെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് വനിതാ കമ്മിഷൻ വിവാദത്തിലായത്.

“തൊണ്ണൂറ് കഴിഞ്ഞ തളള” തുടങ്ങി ഫോൺ സംഭാഷണത്തിലെ പല പ്രയോഗങ്ങളും എം സി ജോസഫൈൻ്റെ അൽപ്പത്തരവും സഹാനുഭൂതിയില്ലായ്മയും മനുഷ്യത്വരാഹിത്യവും വെളിച്ചത്തുകൊണ്ടു വരുന്നതാണെന്ന് വ്യാപകമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

ജോസഫൈൻ്റെ ഫോൺ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താൻ പത്തനംതിട്ടയിൽ നിന്നാണ് വിളിക്കുന്നതെന്നും അടൂരിലേക്കാണ് കമ്മിഷൻ വിളിപ്പിച്ചിട്ടുള്ളതെന്നും വലിയമ്മ കിടപ്പു രോഗിയായതിനാൽ അങ്ങോട്ടേക്ക് എത്താനാവില്ലെന്നും ഫോൺ ചെയ്തയാൾ പറയുന്നുണ്ട്. ഇത്രയും ദൂരം വരാൻ കഴിയില്ലെന്നും അപ്പോൾ എന്താണ് ചെയ്യേണ്ടതെന്നും ആൾ ചോദിക്കുന്നു.

പരാതിക്കാരി ആരാണ് എന്ന് ജോസഫൈൻ ചോദിക്കുന്നു. പരാതിക്കാരി തൻ്റെ വലിയമ്മയാണെന്നും 89 വയസ്സുണ്ടെന്നും ആൾ മറുപടി പറയുന്നു. അപ്പോൾ പിന്നെ പരാതി കൊടുക്കാൻ പോയത് എന്തിനാണെന്നാണ് ജോസഫൈൻ തിരിച്ച് ചോദിക്കുന്നത്. അയൽപക്കത്തെ ആൾ വീട്ടിൽക്കേറി അടിച്ചതാണ് എന്ന് പറയുമ്പോൾ അത് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടാൽ പോരായിരുന്നോ എന്നാണ് ജോസഫൈൻ്റെ പ്രതികരണം. പോലീസിൽ പരാതി കൊടുത്തിട്ടും നടപടി ഉണ്ടാവാത്തതിനാലാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്ന് ആൾ പറയുന്നുണ്ട്. അപ്പോൾ അത് ആരെയെങ്കിലും കണ്ട് കൊടുക്കെണ്ടേടോ എന്നാണ് ജോസഫൈൻ തിരിച്ച് ചോദിക്കുന്നത്.

ഫോൺ ചെയ്തയാളെ അങ്ങയറ്റം അവഹേളിക്കുന്ന രീതിയിലാണ് ജോസഫൈൻ പിന്നീട് പ്രതികരിക്കുന്നത്.89 വയസ്സുള്ള തള്ളയെക്കൊണ്ട് വനിതാ കമ്മിഷനിൽ പരാതി കൊടുപ്പിച്ച നിങ്ങളെ എന്താണ് പറയേണ്ടത് എന്നും 89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു എന്നും അവർ ക്ഷുഭിതയായി ആവർത്തിച്ചു ചോദിക്കുന്നുണ്ട്.

വനിതാ കമ്മിഷനിൽ പരാതി കൊടുത്താൽ വിളിപ്പിച്ചാൽ എത്തണം. സിറ്റിങ്ങിന് വിളിപ്പിച്ചാൽ എത്തണം. വരണോ വരണ്ടയോ എന്ന് നിങ്ങൾ തീരുമാനിച്ചോ, അത് നിങ്ങളുടെ ഇഷ്ടം എന്ന് വില കുറഞ്ഞ രീതിയിൽ അധിക്ഷേപകരമായി പറഞ്ഞു കൊണ്ടാണ് ജോസഫൈൻ ഫോൺ കട്ടുചെയ്യുന്നത്.
വിഷയത്തോട് പ്രതികരിച്ചുകൊണ്ട് ശാരദക്കുട്ടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് താഴെ

എം സി ജോസഫൈൻ

ദീർഘകാലത്തെ തന്റെ ഇടതുപക്ഷ പൊതുജീവിതം കൊണ്ട് പോലും ഒരു തരം സാമൂഹ്യ ബോധവും ആർജ്ജിക്കാനാവാതെ പോയ സ്ത്രീയാണെന്ന് ഇവരുടെ പല പ്രസ്താവനകളും തെളിയിക്കുന്നുണ്ട്. വനിതാ കമ്മീഷന്റെ ഈ കസേരയിൽ അവർ വന്നില്ലായിരുന്നുവെങ്കിൽ നമ്മളാരും അത് അറിയാതെ പോകുമായിരുന്നു. തന്റെ അറിവില്ലായ്മകളും അൽപത്തരങ്ങളും വിളമ്പാൻ ഈ കസേര അവരെ വളരെയേറെ സഹായിച്ചിട്ടുണ്ട്.

https://www.facebook.com/saradakutty.madhukumar/posts/4031561150190447