Movie prime

ഷോർട്ട് സ്‌പാൻ ബ്രിഡ്ജിംഗ് സിസ്റ്റം-10 m ഇന്ത്യൻ സേനയിൽ 

 

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത 12 ഷോർട്ട് സ്പാൻ ബ്രിഡ്ജിംഗ് സിസ്റ്റം (എസ്എസ്ബിഎസ്)-10 m ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തി. ഡൽഹി കണ്ടോൺമെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ ജൂലൈ 2 ന് നടന്ന ചടങ്ങിൽ, കരസേനാ മേധാവി ജനറൽ എം എം നരവനെ ആണ് എസ്എസ്ബിഎസ്)-10 m സൈന്യത്തിൽ ഉൾപ്പെടുത്തിയത്.

9.5 മീറ്റർ വരെ നീളവും, 4 മീറ്റർ വീതിയും ഉള്ള റോഡ് വേ, വിടവുകൾ നികത്തുന്നതിന് നിർണായക പങ്ക് വഹിക്കും. എസ്എസ്ബിഎസ്-10 m, സൈനികരുടെ വേഗത്തിലുള്ള യാത്ര ഉറപ്പുവരുത്തുന്നതിനും, വിഭവങ്ങൾ സമാഹരിക്കുന്നതിനും സഹായിക്കും. ഡിആർഡിഓ-യുടെ എഞ്ചിനീയറിംഗ് ലബോറട്ടറിയായ പൂനയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, എൽ ആൻഡ് ടി ലിമിറ്റഡുമായി സഹകരിച്ച് രൂപകല്പനചെയ്ത്  വികസിപ്പിച്ചതാണ് ഈ പാലം സംവിധാനം. നിർമ്മാണ ഏജൻസിയായ എൽ ആൻഡ് ടി ലിമിറ്റഡിൽ നിന്ന് 102 എസ്എസ്ബിഎസ്-10 m വാങ്ങുന്നതിന്റെ ഭാഗമായാണിത്.

അവസാന സ്പാനിന് 9.5 മീറ്ററിൽ താഴെയുള്ള വിടവുകൾ ആവശ്യമായ സർ‌വത്ര ബ്രിഡ്ജിംഗ് സിസ്റ്റവുമായി (75 മീ) ചേർക്കുന്നതിന് ഈ ബ്രിഡ്ജിംഗ് സംവിധാനം അനുയോജ്യമാണ്.

സംവിധാനത്തിന്റെ വിജയകരമായ വികസനത്തിനും, സേനയുടെ ഭാഗമാക്കിയതിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒയെയും ഇന്ത്യൻ കരസേനയെയും വ്യവസായ രംഗത്തെയും അഭിനന്ദിച്ചു.