Movie prime

സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനം; പ്രമുഖരായ 2,000 പേർ ഒപ്പിട്ട ഹർജി മുഖ്യമന്ത്രിക്ക്

Fr. Stan swamy0 ഭീമ കൊറേഗാവ് കള്ളക്കേസിൽ കുടുക്കി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) 83 വയസ്സുള്ള വന്ദ്യ വയോധികനായ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ പണ്ഡിതരും ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ 2,000 പേർ അടങ്ങിയ സംഘം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഭീമ ഹർജി നൽകി. അറസ്റ്റിനെതിരെ ശബ്ദമുയർത്താനും അദ്ദേഹത്തെ ഉടൻ മോചിപ്പിച്ച് കേസ് അവസാനിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനും സംഘം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. Fr. Stan swamy സാമ്പത്തിക വിദഗ്ധൻ ജീൻ More
 
സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനം; പ്രമുഖരായ 2,000 പേർ ഒപ്പിട്ട ഹർജി മുഖ്യമന്ത്രിക്ക്

Fr. Stan swamy0
ഭീമ കൊറേഗാവ് കള്ളക്കേസിൽ കുടുക്കി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)
83 വയസ്സുള്ള വന്ദ്യ വയോധികനായ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ പണ്ഡിതരും ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ 2,000 പേർ അടങ്ങിയ സംഘം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഭീമ ഹർജി നൽകി. അറസ്റ്റിനെതിരെ ശബ്ദമുയർത്താനും അദ്ദേഹത്തെ ഉടൻ മോചിപ്പിച്ച് കേസ് അവസാനിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനും സംഘം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. Fr. Stan swamy

സാമ്പത്തിക വിദഗ്ധൻ ജീൻ ദ്രാസ്, ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ നന്ദിനി സുന്ദർ, അഭിഭാഷക റെബേക്ക ജോൺ, എഴുത്തുകാരി നതാഷ ബദ്വാർ തുടങ്ങി രണ്ടായിരത്തോളം പ്രമുഖ വ്യക്തികളാണ് ഭീമ ഹർജിയിൽ ഒപ്പിട്ടിട്ടുള്ളത്.

റാഞ്ചിയിലെ ജെസ്യൂട്ടുകൾ നടത്തുന്ന ബഗൈച സോഷ്യൽ സെന്ററിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. വാറൻ്റില്ലാതെയായിരുന്നു അറസ്റ്റെന്നും എൻ‌ഐ‌എ ഉദ്യോഗസ്ഥർ അങ്ങേയറ്റം ധാർഷ്ട്യത്തോടെയും ഒട്ടും മാന്യതയില്ലാതെയുമാണ് അദ്ദേഹത്തോട് പെരുമാറിയതെന്നും ഹർജിക്കാർ ആരോപിച്ചു. ഒക്ടോബർ 23 വരെ പ്രത്യേക എൻഐഎ കോടതി അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചതായാണ് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് കാലത്തെ സ്റ്റാൻ സ്വാമിയുടെ ആരോഗ്യ നിലയിൽ തങ്ങൾക്ക് അങ്ങേയറ്റം ആശങ്കയുണ്ട്.

ജൂലൈ 27 മുതൽ 30 വരെ തുടർച്ചയായി അഞ്ചു ദിവസവും തുടർന്ന്
ആഗസ്റ്റ് 6-നും കേന്ദ്ര അന്വേഷണ ഏജൻസി തന്നെ ചോദ്യം ചെയ്തതായി സ്റ്റാൻ സ്വാമി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. “മാവോയിസ്റ്റ് ശക്തികളുമായുള്ള” ബന്ധം സൂചിപ്പിക്കുന്നതും അദ്ദേഹത്തിൻ്റെ പേഴ്സണൽ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെടുത്തതെന്ന് പറയപ്പെടുന്നതുമായ നിരവധി “തെളിവുകൾ” അന്വേഷണ ഏജൻസി അദ്ദേഹത്തിന് മുന്നിൽ നിരത്തിയിരുന്നു. അവയെല്ലാം കെട്ടിച്ചമച്ചതാണ്.

സ്റ്റാൻ സ്വാമി അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിച്ചു. അവർ നിരത്തിയ കപടമായ തെളിവുകൾ അദ്ദേഹം നിരാകരിച്ചിട്ടുണ്ട്. ഇടതു തീവ്രവാദ ശക്തികളുമായോ മാവോയിസ്റ്റുകളുമായോ യാതൊരു ബന്ധവും തനിക്കില്ലെന്ന് അദ്ദേഹം മൊഴി നല്കിയിട്ടുണ്ട്.

തനിക്കെതിരെ കെട്ടിച്ചമച്ച തെളിവുകൾ കോടതി മുമ്പാകെ ഹാജരാക്കുന്നതിൽ സ്വാമി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കമ്പ്യൂട്ടറിൽ നിന്ന് ലഭിച്ചതെന്ന് പറഞ്ഞ് എൻ‌ഐ‌എ കാണിച്ച ചില എക്‌സ്‌ട്രാക്റ്റുകൾ വ്യാജവും കെട്ടിച്ചമച്ചതുമാണ്. 84 വയസ്സുള്ള, നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള ഒരു വന്ദ്യ വയോധികനെയാണ് കോവിഡ് സമയത്തെ പ്രശ്നങ്ങൾ കണക്കിലെടുക്കാതെ, അറസ്റ്റ് ചെയ്ത് മുംബൈയിലേക്ക് കൊണ്ടു പോകുന്നതെന്ന വസ്തുത അങ്ങേയറ്റം ആശങ്കാജനകമാണ്.

ആദിവാസികൾ അടക്കമുള്ള നിരാലംബരായ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് സ്വാമിയുടെ പ്രവർത്തനങ്ങൾ. കുടിയൊഴിപ്പിക്കൽ, കോർപ്പറേറ്റ് വിഭവങ്ങൾ കൊള്ളയടിക്കൽ, വിചാരണത്തടവുകാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരൽ, പെസ ആക്റ്റ്, അനുബന്ധ നിയമങ്ങൾ എന്നീ മേഖലകളിലെല്ലാം സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചിട്ടുള്ളത്. എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന സത്യസന്ധനും നിസ്വാർഥനുമായ വ്യക്തിയാണ് സ്റ്റാൻ സ്വാമി.

ഭീമ കൊറേഗാവ് കേസ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം കള്ളത്തെളിവുകളുണ്ടാക്കി കെട്ടിച്ചമച്ചതാണ്. കേസിന്റെ മറവിൽ മനുഷ്യാവകാശ പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുകയാണ്. മാവോയിസ്റ്റ് ഗൂഢാലോചന എന്ന തെറ്റായ പ്രചാരണമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നടത്തുന്നത്.ആദിവാസികളുടെയും ദളിതരുടെയും മറ്റു പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരെ ഉപദ്രവിക്കുകയും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അടിച്ചമർത്തുകയുമാണ് മോദി സർക്കാർ.

ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്താനും വിയോജിപ്പുകൾ അടിച്ചമർത്താനും കേന്ദ്ര സർക്കാർ ഏതറ്റംവരെയും പോകുമെന്ന് ഭീമ കൊറേഗാവ് കേസ് തെളിയിച്ചു.
സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ജാർഖണ്ഡിലെ മനുഷ്യാവകാശ പ്രവർത്തകർക്കും ഭരണഘടനാ മൂല്യങ്ങൾക്കായി നിലകൊള്ളുന്നവർക്കും എതിരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്.

2019 ജൂണിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ തുറന്നെതിർത്ത വ്യക്തിയാണ് ഹേമന്ത് സോറൻ എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിനെതിരെ ശബ്ദമുയർത്താനും, മോചനം സാധ്യമാക്കി കേസ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താനും സംഘം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.