Movie prime

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വമ്പിച്ച മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി ടെലിബു

telebu കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർടികൾക്ക് ആധുനിക ആശയവിനിമയ സംവിധാനങ്ങൾ വാഗ്ദാനം ചെയ്ത് ടെലിബു. ആശയ വിനിമയ സംവിധാനം സുഗമമാക്കാനുള്ള ഒരു കൂട്ടം ഉത്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിക്കേഷൻ കമ്പനിയാണ് ടെലിബു. തെലങ്കാന, ബിഹാർ തിരഞ്ഞെടുപ്പുകളിൽ വൻവിജയമായ ടെലിബു സേവനങ്ങൾ കേരളത്തിലടക്കം രാഷ്ട്രീയ പാർടികൾ വലിയ തോതിൽ പ്രയോജനപ്പെടുത്തും. telebu ടെക്സ്റ്റ്, വോയ്സ് മെസേജുകളിലൂടെ ഭരണ നേട്ടങ്ങൾ സാധാരണക്കാരിൽ എത്തിക്കൽ, സർവേ നടത്തി ഓരോ മണ്ഡലത്തിലെയും മെച്ചപ്പെട്ട More
 
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വമ്പിച്ച മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി ടെലിബു

telebu
കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർടികൾക്ക് ആധുനിക ആശയവിനിമയ സംവിധാനങ്ങൾ വാഗ്ദാനം ചെയ്ത് ടെലിബു. ആശയ വിനിമയ സംവിധാനം സുഗമമാക്കാനുള്ള ഒരു കൂട്ടം ഉത്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിക്കേഷൻ കമ്പനിയാണ് ടെലിബു. തെലങ്കാന, ബിഹാർ തിരഞ്ഞെടുപ്പുകളിൽ വൻവിജയമായ ടെലിബു സേവനങ്ങൾ കേരളത്തിലടക്കം രാഷ്ട്രീയ പാർടികൾ വലിയ തോതിൽ പ്രയോജനപ്പെടുത്തും. telebu

ടെക്സ്റ്റ്, വോയ്സ് മെസേജുകളിലൂടെ ഭരണ നേട്ടങ്ങൾ സാധാരണക്കാരിൽ എത്തിക്കൽ, സർവേ നടത്തി ഓരോ മണ്ഡലത്തിലെയും മെച്ചപ്പെട്ട സ്ഥാനാർഥിയെ കണ്ടെത്തൽ, സെന്റിമെന്റ് മാപ്പിംഗ്, പ്രീ പോൾ, എക്സിറ്റ് പോൾ എന്നിവ നടത്തൽ, പോളിംഗ് വർധിപ്പിക്കൽ, വോട്ടർ പട്ടിക കുറ്റമറ്റതാക്കൽ, പ്രചാരണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തൽ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ടെലിബു നൽകുന്നു. പ്രാദേശിക ഭാഷയിലുള്ള ആശയവിനിമയമാണ് ടെലിബുവിനെ ആകർഷകമാക്കുന്നത്.

പാർടികളുടെയും സർക്കാർ ഏജൻസികളുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾക്കും തിരഞ്ഞെടുപ്പ് ക്യാമ്പയ്ൻ രംഗത്തെ മാറ്റങ്ങൾക്കും അനുസൃതമായി ഉത്പന്നങ്ങളും ഫീച്ചറുകളും സേവനങ്ങളും നിരന്തരം വികസിപ്പിച്ചു വരികയാണെന്ന് ടെലിബു സിഇഒ സത്യ യേരംസെട്ടി അഭിപ്രായപ്പെട്ടു.

ഒറ്റ കോളിലൂടെ മുപ്പത് സെക്കൻ്റിനുളളിൽ മൂന്ന് മുതൽ പതിനായിരത്തിലേറെ ആളുകളുമായി ആശയവിനിമയം സാധ്യമാക്കുന്ന ഗ്രൂപ്പ് ടോക്, വീഡിയോ കോൺഫറൻസിംഗ്, വെബിനാർ പ്ലാറ്റ്‌ഫോമായ ടെലിബു ജോയിൻ, എവിടെ നിന്നും 30 മിനിറ്റിനുള്ളിൽ കോൾ സെന്റർ സ്ഥാപിക്കാൻ സഹായിക്കുന്ന ടെലിബു ഹബ് എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും.

ടെലിബു ഡാറ്റയുടെ സുരക്ഷിതത്വം, സ്വകാര്യത, തന്ത്രപ്രധാന വിവരങ്ങളുടെ രഹസ്യ സ്വഭാവം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം വ്യാപാര സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്താനും വിപുലമായ തോതിൽ ആശയവിനിമയം നടത്താനും സഹായിക്കുന്ന സമ്പൂർണവും സമഗ്രവുമായ ഉത്പന്ന നിരയാണ് ടെലിബു വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താവിൻ്റെ സഞ്ചാരഗതി മനസ്സിലാക്കാനും കോൺ ടെക്സ്റ്റുകൾ കൂട്ടിച്ചേർക്കാനും ചോദ്യങ്ങൾക്കും ലീഡുകൾക്കും യോഗ്യത നേടാനുമുള്ള വ്യവസ്ഥാപിത സംവിധാനത്തിലൂടെ ഫോക്കസ് ചാനൽ ചെയ്യാനും മുൻ‌ഗണനാ ക്രമം രൂപപ്പെടുത്താനും ടെലിബു സഹായിക്കും.

ബയേഴ്സ് മുൻഗണന നൽകുന്ന ടെക്നോളജിയും ചാനലുകളും പ്ലാറ്റ്ഫോമുകളും വഴി ബ്രാൻഡ് അവയർനെസ് വർധിപ്പിക്കാനും കസ്റ്റമർ കോൺവർസേഷൻസ്, ഇൻ്ററാക്ഷൻസ്, റവന്യൂ എന്നിവ മെച്ചപ്പെടുത്താനും ടെലിബുവിന് സാധിക്കും. 350 മില്യൺ ഡോളർ മൂല്യമുളള വിപണിയുടെ പത്ത് ശതമാനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കരസ്ഥമാക്കാമെന്നാണ് ടെലിബു പ്രതീക്ഷിക്കുന്നത്.
ഹൈദരാബാദ്, മുംബൈ, പുണെ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫിസുകളുണ്ട്. ഖത്തർ, യുഎഇ, ബഹ്‌റൈൻ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.400-ലേറെ ജീവനക്കാരുള്ള കമ്പനി ഒരു ലക്ഷത്തിലധികം വ്യക്തിഗത ഉപയോക്താക്കൾക്കും മൂവായിരത്തിലധികം സംരംഭങ്ങൾക്കും സേവനം നൽകുന്നുണ്ട്. ടെലിബു ഉപയോക്താക്കളിൽ പത്ത് രാഷ്ട്രീയ പാർടികളും ഉൾപ്പെടും.