Movie prime

ഉത്തരേന്ത്യ മുഴുവൻ കർഷക സമരം ആളിപ്പടരുന്നു; “സമരക്കാർ മരണത്തിൻ്റെ വ്യാപാരികൾ” എന്ന് മോഡിയും പറയുമോ?

Farmer Protest കോവിഡിന്റെ മറവിൽ മോഡി സർക്കാർ റദ്ദാക്കിയ മൂന്നു നിയമങ്ങളും മറ്റു നിർദേശങ്ങളും എം എസ് പി (മിനിമം സപ്പോർട് പ്രൈസ്) വിലയ്ക്ക് കർഷകരുടെ നെല്ലും ഗോതമ്പും എഫ് സി ഐ സംഭരിക്കുന്നത് നിർത്തും എന്ന അവസ്ഥക്കെതിരെയാണ് സമരം നടക്കുന്നത്.Farmer Protest സമരത്തെ, “കോവിഡിന്റെ കാലമാണ്, കർഷകർ മരണത്തിന്റെ വ്യാപാരികളാണ് “എന്നു പറഞ്ഞ് നേരിടാനാണോ മോഡി സർക്കാർ ശ്രമിക്കുക?ഉത്തരേന്ത്യ സമരത്തീയിൽ കത്തിയാളുമ്പോൾ കേരളത്തിലെ കർഷക സംഘം “സമരക്കാർ മരണത്തിന്റെ വ്യാപാരികൾ “എന്ന മുദ്രാവാക്യമാകുമോ ഉയർത്തുക? കോവിഡ് പ്രതിസന്ധിക്കിടയിലും More
 
ഉത്തരേന്ത്യ മുഴുവൻ കർഷക സമരം ആളിപ്പടരുന്നു; “സമരക്കാർ മരണത്തിൻ്റെ വ്യാപാരികൾ” എന്ന് മോഡിയും പറയുമോ?

Farmer Protest

കോവിഡിന്റെ മറവിൽ മോഡി സർക്കാർ റദ്ദാക്കിയ മൂന്നു നിയമങ്ങളും മറ്റു നിർദേശങ്ങളും എം എസ് പി (മിനിമം സപ്പോർട് പ്രൈസ്) വിലയ്ക്ക് കർഷകരുടെ നെല്ലും ഗോതമ്പും എഫ് സി ഐ സംഭരിക്കുന്നത് നിർത്തും എന്ന അവസ്ഥക്കെതിരെയാണ് സമരം നടക്കുന്നത്.Farmer Protest

സമരത്തെ, “കോവിഡിന്റെ കാലമാണ്, കർഷകർ മരണത്തിന്റെ വ്യാപാരികളാണ് “എന്നു പറഞ്ഞ്‌ നേരിടാനാണോ മോഡി സർക്കാർ ശ്രമിക്കുക?ഉത്തരേന്ത്യ സമരത്തീയിൽ കത്തിയാളുമ്പോൾ കേരളത്തിലെ കർഷക സംഘം “സമരക്കാർ മരണത്തിന്റെ വ്യാപാരികൾ “എന്ന മുദ്രാവാക്യമാകുമോ ഉയർത്തുക?

കോവിഡ് പ്രതിസന്ധിക്കിടയിലും ഉത്തരേന്ത്യയാകെ വ്യാപിക്കുന്ന കർഷക സമരങ്ങളെക്കുറിച്ച്

പി ജെ ബേബി

………

ഉത്തരേന്ത്യ മുഴുവൻ കർഷക സമരം ആളിപ്പടരുന്നു.
അകാലിദൾ മന്ത്രി ഹർസിമ്റത് കൗർ രാജിവച്ചു

ഉത്തരേന്ത്യ മുഴുവൻ കർഷക സമരം ആളിപ്പടരുന്നു; “സമരക്കാർ മരണത്തിൻ്റെ വ്യാപാരികൾ” എന്ന് മോഡിയും പറയുമോ?

1999ലാണ്, ഇതിനു മുമ്പ് പ്രധാനമന്ത്രി വാജ്പേയ് മുട്ട് മാറ്റിവെച്ച് കിടന്ന ആശുപത്രിയിൽ നിന്ന് ഭക്ഷ്യ സംഭരണത്തിന് ഉത്തരവിറക്കേണ്ടി വന്ന വമ്പൻ സമരം നടന്നതെന്നാണോർമ.

അന്ന് ഡബ്ല്യു ടി ഒ കരാർ പ്രകാരം സർക്കാരിന്റെ ഭക്ഷ്യ സംഭരണം നിർത്തണമെന്ന നിർദേശം നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിൻ്റൻ്റെ കർശന കല്പനയുണ്ടായിരുന്നു.

അന്ന്, അതു നടപ്പാക്കാനായി വിളവെടുപ്പ് പൂർത്തിയായപ്പോൾ എഫ് സി ഐ സംഭരണം നടത്താതെ മൗനവ്രതം പാലിച്ചിരിക്കുകയായിരുന്നു.

തങ്ങൾ വിളവെടുത്ത ഗോതമ്പിനും നെല്ലിനും സ്വകാര്യ കച്ചവടക്കാർ പകുതി വില പോലും പറയാതിരിക്കുകയും എഫ് സി ഐ കൈമലർത്തുകയും ചെയ്തതോടെ കർഷകർ തങ്ങളുടെ ട്രാക്റ്ററുകൾ കുറുകെയിട്ട് പഞ്ചാബിൽ വഴികൾ തടഞ്ഞു.

ഉത്തരേന്ത്യ മുഴുവൻ കർഷക സമരം ആളിപ്പടരുന്നു; “സമരക്കാർ മരണത്തിൻ്റെ വ്യാപാരികൾ” എന്ന് മോഡിയും പറയുമോ?

ഹരിയാനയിലേക്കും യു.പി യി ലേക്കും മണിക്കൂറുകൾ കൊണ്ട് സമരം വ്യാപിച്ചു. കർഷകർ ആർ എസ് എസ് പ്രവർത്തകരെ തല്ലിക്കൊല്ലുമെന്ന് സംഘ പരിവാർ ഭയന്നു. അങ്ങനെയാണ് പ്രശ്നം വാജ്പേയിയുടെ ഐ സി യു വിലെത്തുകയും മുഴുവൻ ധാന്യവും ഉടനടി സംഭവിക്കാൻ ഉത്തരവിറങ്ങുകയും ചെയ്യുന്നത്.

ഇപ്പോഴത്തെ സമരം, കോവിഡിന്റെ മറവിൽ മോഡി സർക്കാർ റദ്ദാക്കിയ മൂന്നു നിയമങ്ങളും മറ്റു നിർദേശങ്ങളും എം എസ് പി (മിനിമം സപ്പോർട് പ്രൈസ്) വിലക്ക് കർഷകരുടെ നെല്ലും ഗോതമ്പും എഫ് സി ഐ സംഭരിക്കുന്നത് നിർത്തും എന്ന അവസ്ഥക്കെതിരെയാണ്.

മുമ്പേ തന്നെ ആറു സംസ്ഥാനങ്ങളിലായി എഫ് സി ഐ സംഭരണം പരിമിതപ്പെടുത്തിയിരുന്നു.

എന്റെ അറിവ് ശരിയെങ്കിൽ പഞ്ചാബ്, ഹരിയാന, പശ്ചിമ യു.പി ഒഴികെയുള്ളിടങ്ങളിൽ എഫ് സി ഐ പരിമിതമായ അളവിലേ ഭക്ഷ്യസംഭരണം നടത്തുന്നുള്ളൂ.

അതുകൊണ്ട് അവിടങ്ങളിലെ സമര തീവ്രത മറ്റിടങ്ങളിൽ ഉണ്ടാകില്ല.

കോവിഡ് കാല സാമ്പത്തിക നയങ്ങൾ ജി.ഡി പി യും കേന്ദ്ര നികുതി വരുമാനവും തകർത്തിരിക്കുമ്പോൾ ഭക്ഷ്യ സബ്സിഡിക്ക് മാറ്റി വെയ്ക്കുന്ന തുക എങ്ങനെയും കുറയ്ക്കാൻ മോഡി ആഗ്രഹിക്കുന്നത് സ്വാഭാവികം.

ചൈനയിലെ അതിർത്തി യുദ്ധം ഒരു വശത്തും, വാത്ത കളിയും മയിലു പിടിയും മറുവശത്തും, കർഷകർക്കായി മോഡിജി ഒരുക്കിയിരുന്നു.

എന്നിട്ടും കർഷകർ സമരം ചെയ്യുകയാണ്.

സമരത്തെ, “കോവിഡിന്റെ കാലമാണ്, കർഷകർ മരണത്തിന്റെ വ്യാപാരികളാണ് ” എന്നു പറഞ്ഞ്‌ നേരിടാനാണോ മോഡി സർക്കാർ ശ്രമിക്കുക?

കർഷകരെ നയിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികളൊന്നുമില്ല.

ബി കെ യു പോലുള്ള സംഘടനകൾ എവിടെ വരെ പോകും? പോകാനാകും?

എന്തായാലും ഇന്ത്യൻ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ കഴിവുകേട് കൂടിയാണ് തുറന്നു കാട്ടപ്പെടുന്നത്.

ഉത്തരേന്ത്യ സമരത്തീയിൽ കത്തിയാളുമ്പോൾ കേരളത്തിലെ കർഷക സംഘം “സമരക്കാർ മരണത്തിന്റെ വ്യാപാരികൾ “എന്ന മുദ്രാവാക്യമാകുമോ ഉയർത്തുക?