Nikon
in

നിക്കോണ്‍ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും ഓണം ഓഫര്‍

Nikon
നിക്കോണ്‍ ഇന്ത്യ ഇസെഡ് ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. നിക്കോണ്‍ ഇസെഡ് 50 ക്യാമറയിലും ലെന്‍സുകളിലും സെപ്റ്റംബര്‍ 15 വരെ ഓഫര്‍ ലഭ്യമാണ്. ക്യാമറയും കിറ്റുകളും ഓഫറിലൂടെ വാങ്ങുമ്പോള്‍ 5000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും.കൂടാതെ ആകര്‍ഷകമായ വിലയ്ക്ക് മിറര്‍ലെസ്സ് ലെന്‍സുകളും ലഭ്യമാണ്. ഇതിലൂടെ 15,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം. നിക്കോണിന്റെ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലൂടെയും ഈ ഓഫറുകള്‍ നേടാനാകും.Nikon

‘ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക-സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍  വളര്‍ന്നുവരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും ധാരാളം അവസരങ്ങളുണ്ട്. പുതിയ ഓഫറുകളിലൂടെ, ഉത്സവകാലത്ത് ഉപഭോക്താക്കളെ കൂടുതല്‍ ആനന്ദിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.’ നിക്കോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സജ്ജന്‍ കുമാര്‍ പറഞ്ഞു.

 ഭാരം കുറഞ്ഞ കോംപാക്റ്റ്, മിറര്‍ലെസ് ക്യാമറയാണ് നിക്കോണ്‍ ഇസെഡ് 50. ഇതിന്റെ എര്‍ഗോണോമിക് ഡിസൈന്‍ ഏത് സമയത്തും ഏത് സ്ഥലത്തും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. എളുപ്പത്തിനും കൂടുതല്‍ സൗകര്യത്തിനുമായി, ഒട്ടുമിക്ക എല്ലാ ബട്ടണുകളും ഡയലുകളും ക്യാമറ ബോഡിയുടെ വലതുവശത്താണ് സ്ഥാപിച്ചിരിക്കുന്നത്. നിക്കോണിന്റെ വിപ്ലവകരമായ ഇസെഡ് മൗണ്ടില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ക്യാമറക്ക് വിശാലമായ ലെന്‍സ് മൗണ്ടാണുള്ളത്. ഇത് കൂടുതല്‍ പ്രകാശം, മികച്ച ഷാര്‍പ്‌നെസ്, കോണ്‍ട്രാസ്റ്റ്, ഫോക്കസിങ് സ്പീഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

food grains

ആരോഗ്യത്തോടെയിരിക്കാനും ശരീരഭാരം കുറയ്ക്കാനും 5 ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

Presidential Election

ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്ക തകരുമെന്ന് ഡൊണാൾഡ് ട്രമ്പ്