Movie prime

മൂന്നിലൊന്ന് ഇന്ത്യക്കാരും ഒരാഴ്ചയ്ക്കുള്ളിൽ വിഭവ ദരിദ്രരാകും: സിഎംഐഇ പഠനം

ഇന്ത്യൻ കുടുംബങ്ങളിൽ മൂന്നിലൊന്നും ഒരാഴ്ചയ്ക്കുള്ളിൽ വിഭവ ദാരിദ്യത്തിൻ്റെ പിടിയിൽ അകപ്പെടുമെന്ന് പഠനം. സെൻ്റർ ഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിലാണ് രാജ്യത്തെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന കണ്ടെത്തലുള്ളത്. ഗാർഹിക വരുമാനത്തിൽ ലോക് ഡൗൺ ചെലുത്തിയ സ്വാധീനമാണ് പഠനവിധേയമാക്കിയത്. പ്രതിമാസ വരുമാനത്തിൽ വന്ന കുറവ് 84% കുടുംബങ്ങളുടേയും സ്ഥിതി മോശമാക്കി. തൊഴിലെടുക്കാനുള്ള പ്രായമെത്തിയവരിൽ നാലിലൊന്നിൽ കൂടുതൽ പേർ തൊഴിൽരഹിതരാണ്. അടിയന്തിര സഹായം ലഭ്യമാക്കിയില്ലെങ്കിൽ രാജ്യത്തെ 34% കുടുംബങ്ങൾ പ്രതിസന്ധിയിലാവുമെന്നും കഷ്ടി ഒരാഴ്ച കൂടി കഴിഞ്ഞു കൂടാനുള്ള More
 
മൂന്നിലൊന്ന് ഇന്ത്യക്കാരും ഒരാഴ്ചയ്ക്കുള്ളിൽ വിഭവ ദരിദ്രരാകും: സിഎംഐഇ പഠനം
ഇന്ത്യൻ കുടുംബങ്ങളിൽ മൂന്നിലൊന്നും ഒരാഴ്ചയ്ക്കുള്ളിൽ വിഭവ ദാരിദ്യത്തിൻ്റെ പിടിയിൽ അകപ്പെടുമെന്ന് പഠനം. സെൻ്റർ ഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിലാണ് രാജ്യത്തെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന കണ്ടെത്തലുള്ളത്.
ഗാർഹിക വരുമാനത്തിൽ ലോക് ഡൗൺ ചെലുത്തിയ സ്വാധീനമാണ് പഠനവിധേയമാക്കിയത്. പ്രതിമാസ വരുമാനത്തിൽ വന്ന കുറവ് 84% കുടുംബങ്ങളുടേയും സ്ഥിതി മോശമാക്കി. തൊഴിലെടുക്കാനുള്ള പ്രായമെത്തിയവരിൽ നാലിലൊന്നിൽ കൂടുതൽ പേർ തൊഴിൽരഹിതരാണ്.
അടിയന്തിര സഹായം ലഭ്യമാക്കിയില്ലെങ്കിൽ രാജ്യത്തെ 34% കുടുംബങ്ങൾ പ്രതിസന്ധിയിലാവുമെന്നും കഷ്ടി ഒരാഴ്ച കൂടി കഴിഞ്ഞു കൂടാനുള്ള സാധനങ്ങളേ ഇവരുടെ പക്കലുള്ളൂ എന്നും സിഎംഐഇ യിലെ സാമ്പത്തിക വിദഗ്ധൻ കൗശിക് കൃഷ്ണൻ പറഞ്ഞു. സാധാരണക്കാർക്ക് എത്രയും വേഗം സാമ്പത്തിക സഹായം ലഭ്യമാക്കണം. സാമ്പത്തിക പിന്നാക്കാവസ്ഥയും ദാരിദ്ര്യവും പോഷകാഹാരക്കുറവും സ്ഥിതിഗതികൾ ദുരിതപൂർണമാക്കും.
തൊഴിലില്ലായ്മ വലിയ തോതിൽ വർധിച്ചതായി പഠനം വിലയിരുത്തി. മാർച്ച് 21-ന് സിഎംഐഇ പുറത്തുവിട്ട കണക്കുകൾ പ്രകാരം 7.4% ആണ് തൊഴിലില്ലായ്മ നിരക്ക്. മെയ് 5-ന് അത് 25.5% ആയി വർധിച്ചു.
നഗര-ഗ്രാമ അന്തരവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നഗരപ്രദേശങ്ങളിലെ 65% കുടുംബങ്ങൾക്ക് ഒരാഴ്ച കഴിഞ്ഞു കൂടാനുള്ള വിഭവങ്ങളുള്ളപ്പോൾ ഗ്രാമങ്ങളിൽ അത് 54% മാത്രമാണ്.
ബിഹാർ, ഹരിയാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടതെന്ന് പഠനം പറയുന്നു. ഡൽഹി, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളാണ് ഏറ്റവും കുറവ് ബാധിക്കപ്പെട്ടത്.
സിഎംഐഇ യിലെ സാമ്പത്തിക വിദഗ്ധനായ കൗശിക് കൃഷ്ണനെ കൂടാതെ ചിക്കാഗോ സർവകലാശാലയിലെ ബൂത്ത് ബിസിനസ് സ്കൂളിലെ പ്രൊഫസർ മരിയൻ ബെർട്രാണ്ട്, പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിൽ നിന്നുള്ള അസിസ്റ്റൻറ് പ്രൊഫസർ ഹീതർ ഷൊഫീൽഡ് എന്നിവരും പഠന ഗ്രൂപ്പിലുണ്ട്.