Movie prime

ഓൺലൈൻ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം

OTT platforms under I&B ഓൺലൈൻ, ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഓൺലൈൻ ന്യൂസ് ചാനലുകളും ഒടിടി പ്ലാറ്റ്ഫോമുകളും പ്രവർത്തിക്കേണ്ടത് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറപ്പെടുവിക്കുന്ന ചട്ടങ്ങൾ പ്രകാരം ആയിരിക്കണം എന്ന ഉത്തരവാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. OTT platforms under I&B മുഴുവൻ ഓൺലൈൻ മാധ്യമങ്ങൾക്കും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണം ബാധകമായിരിക്കും. നേരത്തേതന്നെ ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാനുള്ള ശ്രമങ്ങൾ മോദി സർക്കാർ നടത്തിയിരുന്നു. കശ്മീർ വിഷയത്തിലും More
 
ഓൺലൈൻ മാധ്യമങ്ങളും  ഒടിടി പ്ലാറ്റ്ഫോമുകളും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം

OTT platforms under I&B

ഓൺലൈൻ, ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഓൺലൈൻ ന്യൂസ് ചാനലുകളും ഒടിടി പ്ലാറ്റ്ഫോമുകളും പ്രവർത്തിക്കേണ്ടത് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറപ്പെടുവിക്കുന്ന ചട്ടങ്ങൾ പ്രകാരം ആയിരിക്കണം എന്ന ഉത്തരവാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. OTT platforms under I&B

മുഴുവൻ ഓൺലൈൻ മാധ്യമങ്ങൾക്കും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണം ബാധകമായിരിക്കും. നേരത്തേതന്നെ ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാനുള്ള ശ്രമങ്ങൾ മോദി സർക്കാർ നടത്തിയിരുന്നു. കശ്മീർ വിഷയത്തിലും പൗരത്വ നിയമ ഭേദഗതി വിഷയത്തിലും വിമർശനവുമായി മുന്നോട്ടുവന്ന ഓൺലൈൻ ചാനലുകൾ സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയാനുള്ള സർക്കാർ നീക്കം വ്യാപകമായ എതിർപ്പുകളാണ് ക്ഷണിച്ചു വരുത്തിയത്.

സർക്കാർ വിരുദ്ധ വാർത്തകൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി തന്നെയാണ് ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നത്. ചാനലുകൾക്ക് ലൈസൻസ് ഏർപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടൻ്റിനെതിരെ അടുത്ത കാലത്ത് വന്ന വിവാദങ്ങളാണ് പുതിയ നീക്കങ്ങളിലേക്ക് സർക്കാരിനെ നയിച്ചത് എന്നു വേണം കരുതാൻ. മിഡ്നാപ്പൂർ, ബാഡ് ബോയ് ബില്യനയേഴ്സ് ഇന്ത്യ തുടങ്ങി നിരവധി പരിപാടികൾക്കെതിരെ ഒട്ടേറെ വിവാദങ്ങൾ ഉടലെടുത്തിരുന്നു.OTT platforms under I&B

സുശാന്ത് സിങ്ങ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഓൺലൈൻ വാർത്താ ചാനലുകൾക്ക് എതിരെയും പരാതികൾ ഉയർന്നുവന്നു. സുപ്രീം കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെ അഭിപ്രായം കോടതി തേടിയിരുന്നു. ചാനലുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെന്നും അതേ സമയം നിയന്ത്രണങ്ങൾ ആവശ്യമാണെന്നുമുള്ള അഭിപ്രായമാണ് സർക്കാർ പ്രകടിപ്പിച്ചത്. അതിനു പിന്നാലെയാണ് ചാനലുകളുടേയും ഒടിടി പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുന്നത്.