Movie prime

പാലക്കാട്ടെ ദുരഭിമാനക്കൊല, യുവാവിനെ വെട്ടിക്കൊന്നത് പെൺകുട്ടിയുടെ പിതാവ്

palakkad പാലക്കാട് തെങ്കുറിശ്ശി മാങ്കുളം സ്വദേശി അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. അനീഷിൻ്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രഭുകുമാറിനെ പിടികൂടിയത്. അമ്മാവൻ സുരേഷിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. palakkad ബൈക്കിലാണ് ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും എത്തിയതെന്ന് അനീഷിൻ്റെ സഹോദരൻ അരുൺ പൊലീസിനോട് വെളിപ്പെടുത്തി. ഹരിതയുടെ അമ്മാവൻ സുരേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. പിറകിലിരുന്ന അച്ഛൻ പ്രഭുകുമാറിൻ്റെ More
 
പാലക്കാട്ടെ ദുരഭിമാനക്കൊല, യുവാവിനെ വെട്ടിക്കൊന്നത് പെൺകുട്ടിയുടെ പിതാവ്

palakkad
പാലക്കാട് തെങ്കുറിശ്ശി മാങ്കുളം സ്വദേശി അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. അനീഷിൻ്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രഭുകുമാറിനെ പിടികൂടിയത്. അമ്മാവൻ സുരേഷിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. palakkad

ബൈക്കിലാണ് ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും എത്തിയതെന്ന് അനീഷിൻ്റെ സഹോദരൻ അരുൺ പൊലീസിനോട് വെളിപ്പെടുത്തി. ഹരിതയുടെ അമ്മാവൻ സുരേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. പിറകിലിരുന്ന അച്ഛൻ
പ്രഭുകുമാറിൻ്റെ കൈയിൽ വാൾ അടക്കമുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നു. അയാളാണ് വെട്ടിയത്. തന്നെയും വെട്ടാൻ പ്രഭുകുമാർ ശ്രമിച്ചതാണെന്നും എന്നാൽ താൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും അരുൺ പറഞ്ഞു.

അനീഷിൻ്റെയും ഹരിതയുടെയും പ്രണയ വിവാഹമായിരുന്നു. അനീഷ് താഴ്ന്ന ജാതിയിൽപ്പെട്ട ആളായതിനാൽ ഹരിതയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തിരുന്നു. കുടുംബക്കാരുടെ എതിർപ്പ് വകവെയ്ക്കാതെ വിവാഹം ചെയ്യാൻ മൂന്നു മാസം മുമ്പാണ് ഹരിത അനീഷിനോടൊപ്പം ഇറങ്ങി വരുന്നത്. ഇരുവരും വിവാഹിതരായതിനു ശേഷവും എതിർപ്പും ഭീഷണിയും തുടർന്നു. അമ്മാവൻ വീട്ടിൽവന്ന് ഭീഷണിപ്പെടുത്തിയെന്ന് ഹരിത പറഞ്ഞു. കൊല്ലുമെന്ന് ഭീഷണി മുഴക്കിയശേഷം സുരേഷ് വീട്ടിലെത്തി ഫോൺ കൊണ്ടുപോയി. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായി അനീഷിൻ്റെ അച്ഛൻ അറുമുഖൻ പറഞ്ഞു. പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. അതാണ് കൊലപാതകത്തിൽ കലാശിച്ചത്.