in

പാലത്തായി പീഡനം – മുഖ്യമന്ത്രിക്കും വനിത- ശിശുക്ഷേമകാര്യ മന്ത്രിക്കും സാംസ്കാരിക കേരളത്തിൻ്റെ തുറന്ന കത്ത്

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പാലത്തായിയിൽ ഒരു നാലാം ക്ലാസുകാരി പെൺകുട്ടി സ്വന്തം സ്കൂളിലെ അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്കി ,പോക്സോ പ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങൾ കഴിഞ്ഞു. ബി.ജെ.പി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

ബി ജെ പി നേതാക്കൾ പ്രതികളാവുന്ന കേസുകളിൽ കേരള പൊലീസ് കുറ്റകരമായ വീഴ്ചയും നിയമലംഘനവും നടത്തുന്നു എന്ന ആരോപണം നാളുകളായി നിലവിലുണ്ട്. അതിനിടയിലാണ് പോക്സോ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നത്. വാളയാർ കേസിലേതുപോലെ പാലത്തായി പീഡനക്കേസിലും പ്രതിയെ സംരക്ഷിക്കാനുള്ള ഗൂഢാലോചനകളാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സന്ദർഭത്തിലാണ് സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

കത്തിൻ്റെ പൂർണ രൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ് എം.എൽ.എ കൂടിയായ ബഹുമാനപ്പെട്ട ആരോഗ്യ, വനിതാ ശിശുക്ഷേമകാര്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെയും അടിയന്തര ശ്രദ്ധക്ക്താഴെ പറയുന്നവർ സമർപ്പിക്കുന്ന പരാതി

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽപ്പെട്ട പാലത്തായിയിൽ ഒരു നാലാം ക്ലാസുകാരി പെൺകുട്ടി സ്വന്തം സ്കൂളിലെ അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്കി ,പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങൾ കഴിഞ്ഞു. ബി.ജെ.പി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

ആദ്യം ചൈൽഡ് ലൈൻ അംഗങ്ങൾ വീട്ടിൽ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂർ പോലീസ് മൊഴിയെടുത്ത് FIR രജിസ്റ്റർ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയെ ഹാജരാക്കി മജിസ്ട്രേറ്റിനു മുന്നിൽ മൊഴി കൊടുക്കുകയും ചെയ്തു. എന്നാൽ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്.
ഡി വൈ എസ് പി തന്നെ മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാൽ പല പ്രാവശ്യം ഡി വൈ എസ് പി യും സി ഐ യും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി. പിന്നീട് മാർച്ച് 27 ന് കുട്ടിയുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗൺ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചുവിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.

വിദ്യാർത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകൻ തന്നെയാണ് പ്രതി സ്ഥാനത്ത് എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികൾ പൂർത്തിയാക്കണമെന്നിരിക്കെ പ്രതിയെ അറസ്റ്റു ചെയ്യാൻ പോലും തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണെന്ന് സംശയിക്കുന്നു. വാളയാർ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകൾ മുഖ്യമന്ത്രിയുടെയും എം.എൽ.എയുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും ,പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പോലീസ് ഉദ്യേഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

കെ.ആർ മീര
കെ.സച്ചിദാനന്ദൻ
ബി.ആർ.പി.ഭാസ്കർ
കെ.അജിത
എം.എൻ.കാരശ്ശേരി
ജെ ദേവിക
ഡോ.ഖദീജ മുംതാസ്
ടി.ടി.ശ്രീകുമാർ
പി.ഗീത
സി.എസ്.ചന്ദ്രിക
സിവിക് ചന്ദ്രൻ
കെ.കെ.രമ
ഡോ.എസ് ഫൈസി
എസ്.പി.ഉദയകുമാർ
ഗീത നസീർ
അഡ്വ. പി.എ. പൗരൻ
വി.പി.സുഹ്റ
ഡോ. ആസാദ്
വി.എസ്.അനിൽകുമാർ
ഗോമതി പെമ്പിള ഒരുമൈ
എം.സുൽഫത്ത്
ബിന്ദു അമ്മിണി
അഡ്വ. ആശാ ഉണ്ണിത്താൻ
സോയ ജോസഫ്
ദിലീപ് രാജ്
കെ.കെ.ബാബുരാജ്
സുദീപ് കെ.എസ്.
ഹമീദ് വാണിയമ്പലം
എൻ.സുബ്രഹ്മണ്യൻ
അഫീദ അഹമ്മദ്
അഡ്വ. പ്രീത.കെ.കെ
ഡോ. എ.കെ.ജയശ്രീ
ജബീന ഇർഷാദ്
റസാഖ് പലേരി
അമ്മിണി കെ.വയനാട്
പി.ഇ.ഉഷ
ആർ.അജയൻ
അജയൻ അടാട്ട്
ദീദി ദാമോദരൻ
എൻ.സി.ഹരിദാസൻ
ശീതൾ ശ്യാം
അമ്പലത്തറ കുഞ്ഞികൃഷ്ണൻ
ഡോ. കെ.എം.ഷീബ
ജോസഫ് ജോൺ
ദിനു
അംബിക മറുവാക്ക്
സന്തോഷ് കുമാർ.കെ
‘ വിനീതവിജയൻ
കെ.കെ.റസീന ടീച്ചർ
സി.വി.ജമീല
ഡോ. അനിത
ദിവ്യ ദിവാകരൻ
ജെന്നി സുൽഫത്ത്
ഷംസീർ ഇബ്രാഹിം
മീന കൂട്ടാല
താനിയ കെ.ലീല
മൃദുല ഭവാനി
സി.വി.ജമീല
വർഷ ബഷീർ
സാലിഹ് കോട്ടപ്പള്ളി
ദീപക് നാരായണൻ
പ്രസീതകുമാരി ടീച്ചർ
ജി. ഉഷാകുമാരി

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കസ്റ്റമേഴ്സിന് എസ് ബി ഐയുടെ മുന്നറിയിപ്പ്

പ്രതിസന്ധിയിലകപ്പെട്ട ജനങ്ങൾക്കു മുമ്പിൽ പ്രയാസങ്ങളകറ്റുന്ന പാക്കേജുകളുടെ രൂപത്തിലാണ് പ്രധാനമന്ത്രി പ്രത്യക്ഷപ്പെടേണ്ടത്