Movie prime

Video I മിഴ്നാട് വിഭജനം: കേന്ദ്രം പുലിവാല് പിടിക്കുമ്പോൾ

 

തമിഴ് ജനതയെ പോലെ സ്വന്തം നാടിനെയും, ഭാഷയെയും ഇത്രമാത്രം സ്നേഹിക്കുന്ന മറ്റൊരു ജനത ഉണ്ടോ എന്നു തന്നെ സംശയമാണ്... അതിനാൽ തന്നെയാണ് സ്വന്തം നാട് വിഭജിക്കാൻ പോകുന്നു എന്ന വാർത്തകൾ അവരെ അത്രമേൽ അലോസരപ്പെടുത്തുന്നതും.

തമിഴ് നാടിന്റെ പടിഞ്ഞാറൻ മേഖലയായ കൊങ്കുനാട് എന്നറിയപ്പെടുന്ന പ്രദേശത്തെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം നടക്കുന്നുവെന്ന സമൂഹമാധ്യമങ്ങളിൽ തുടക്കമിട്ട പ്രചാരണം ഇപ്പോൾ വലിയ വിവാദങ്ങളിലേക്ക് വഴിമാറിയിരിക്കുന്നു...

കോയമ്പത്തൂർ അടിസ്ഥാനമാക്കി പുതിയ സംസ്ഥാനമെന്ന ഉറവിടം അറിയാത്ത ചർച്ച ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്... സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന ക്യാമ്പയിൻ തമിഴ് ദിനപത്രങ്ങളുടെ തലക്കെട്ട് ആയതോടെ തമിഴ്നാട്ടിൽ പ്രതിഷേധം കനത്തു. വാർത്ത വന്ന പത്രം വരെ ജനങ്ങൾ അഗ്നിക്കിരയാക്കി.

വീഡിയോ കാണാം