Movie prime

നടി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു

prachi tehlan മാമാങ്കം സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഡൽഹി സ്വദേശി രോഹിത് സരോഹയാണ് പ്രാചിയ്ക്ക് വരണമാല്യം ചാർത്തുന്നത് . ഈ മാസം ഏഴിനാണ് ഡൽഹിയിൽ വച്ചാണ് വിവാഹം. ബിസിനസ്കാരനായ രോഹിതും പ്രാചിയും 2012 മുതൽ പ്രണയത്തിലാണ് . വിവാഹ കാര്യം പ്രാചി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. prachi tehlan പ്രാചിയുടെയും രോഹിതിന്റെയും വിവാഹ നിശ്ചയവും വിവാഹവും ഒരു ദിവസം തന്നെ നടക്കും. ഓഗസ്റ്റ് 7ന് രാവിലെ നിശ്ചയവും വൈകുനേരം More
 
നടി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു

prachi tehlan

മാമാങ്കം സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഡൽഹി സ്വദേശി രോഹിത് സരോഹയാണ് പ്രാചിയ്ക്ക് വരണമാല്യം ചാർത്തുന്നത് . ഈ മാസം ഏഴിനാണ് ഡൽഹിയിൽ വച്ചാണ് വിവാഹം. ബിസിനസ്‌കാരനായ രോഹിതും പ്രാചിയും 2012 മുതൽ പ്രണയത്തിലാണ് . വിവാഹ കാര്യം പ്രാചി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. prachi tehlan

പ്രാചിയുടെയും രോഹിതിന്റെയും വിവാഹ നിശ്ചയവും വിവാഹവും ഒരു ദിവസം തന്നെ നടക്കും. ഓഗസ്റ്റ് 7ന് രാവിലെ നിശ്ചയവും വൈകുനേരം വിവാഹവും നടക്കും . വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുക്കുന്നുള്ളു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന കല്യാണം ആയതുകൊണ്ട് 50 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കുകയുള്ളൂ.

ചടങ്ങിൽ പങ്കെടുക്കുന്നവർ എല്ലാം മാസ്ക് നിർബന്ധമായി ധരിച്ചിരിക്കാൻ ആവശ്യപെട്ടിട്ടുണ്ട് . കൂടാതെ വിവാഹ വേദിയിൽ മാസ്കും സാനിറ്റൈസറും ഒരുക്കിയിട്ടുണ്ടെന്ന് തരാം അറിയിച്ചിട്ടുണ്ട് . ടെലിവിഷൻ പരമ്പരയിലൂടെയാണ് പ്രാചി അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. അഭിനയം കൂടാതെ ഇന്ത്യൻ നെറ്റ്‌ബോൾ ടീം നായികയായിരുന്ന പ്രാചി. . 2010കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബാൾ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു.