in

പൃഥ്വിരാജും സംഘവും നാട്ടിൽ എത്തി

ലോക്ക്ഡൗണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിപ്പോയ സിനിമാ സംഘത്തെ ഇന്ന് രാവിലെ നാട്ടിൽ തിരിച്ചെത്തിച്ചു .അമാനിൽ നിന്ന് ഡൽഹിയിൽ എത്തിയ സംഘത്തെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചു. നടൻ പൃഥ്വിരാജ് ഉൾപ്പെടെ 58 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ എത്തിയ സംഘം ആരോഗ്യ വകുപ്പ് അധികൃതരുടെ  നിർദേശ പ്രകാരം ക്വാറന്റൈനില്‍ പോയി.

ആട് ജീവിതത്തിൻ്റെ ചിത്രീകരണത്തിനാണ് പൃഥ്വിരാജും സംഘവും ജോർദാനിൽ പോയത്. കഴിഞ്ഞ മാർച്ചിലാണ് സംഘം ജോർദാനിൽ എത്തിയത്. എന്നാൽ കോവിഡ് 19-നെ തുടർന്ന് ലോകമൊട്ടാകെ ലോക്ക്ഡൗൺ ആയതിനെ തുടർന്ന്  ചിത്രീകരണം നിർത്തിവെയ്‌ക്കേണ്ടി വന്നു. കൂടാതെ ചിത്രത്തിൽ അഭിനയിക്കുന്ന ഒരു  വിദേശ താരത്തിന് കോവിഡ് ബാധിച്ചതോടെ കൂടുതൽ പ്രതിസന്ധിയിൽ ആയി. എന്നാൽ കഴിഞ്ഞ ദിവസം ചിത്രീകരണം പൂർത്തീകരിച്ചതായി പൃഥ്വിരാജ്  അറിയിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ അമല പോളാണ് നായിക. ബെന്യാമിന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ബ്ലെസി ആണ്  ചിത്രം  അണിയിച്ചൊരുക്കുന്നത്. വിവിധ ഭാഷകളിൽ ചിത്രം  പുറത്തിറങ്ങുന്നുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഉംപുൻ: പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാൻ കേരള മുഖ്യമന്ത്രി

പുനരുപയോഗ ഊർജ മേഖലയിൽ സംരംഭത്തിന് എൻടിപിസി – ഒഎൻജിസി ധാരണ