in

മകൾ സമൈറയ്ക്ക് സിനിമയുടെ എല്ലാ വശങ്ങളും പഠിക്കണം: കരിഷ്മ കപൂർ

‘മെന്റൽ ഹുഡ്’ എന്ന വെബ് സീരീസിലൂടെ തിരിച്ചു വരവ് നടത്തിയ ബോളിവുഡ് നായിക കരിഷ്മ കപൂർ തന്റെ മകൾ സമൈറയുടെ അഭിനയ മോഹം ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന തന്റെ മകൾ ഇപ്പോൾ സിനിമയുടെ എല്ലാ വശങ്ങളും പഠിച്ചോണ്ടിരിക്കുകയാണെന്നു താരം പറഞ്ഞു. 

അടുത്തിടെ ഒരു അഭിമുഖത്തിൽ മകൾ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘അത് ശരിയല്ല, അവളും അവളുടെ കൂട്ടുകാരും സിനിമ പഠിക്കുന്നതിനായി ഏതാനും കാര്യങ്ങൾ ചെയ്യുന്നുണ്ട്.ഒരു പ്രോജക്ട് പോലെ, അത് അഭിനയമാണോ മറ്റ് മേഖലയാണോ എന്ന് വ്യക്തമല്ല. പിന്നെ അവൾ ഇപ്പോൾ സ്കൂളിൽ പഠിക്കുകയാണ്”, കരിഷ്മ പറഞ്ഞു.

സമൈറയെ അമിതമായി പ്രോത്സാഹിപ്പിക്കാനോ അവളുടെ ആഗ്രഹത്തിന് എതിര് നിൽക്കാനോ ഞാൻ ഇല്ല..എന്റെ കുട്ടികളുടെ തീരുമാനങ്ങൾക്ക് ഞാൻ പിന്തുണ നൽകാറുണ്ട്. സ്വയം വിശ്വസിക്കുക, നമ്മൾ ചെയ്യുന്ന പ്രവർത്തികളിൽ സന്തോഷം കണ്ടെത്തുക, ഇതാണ് എന്റെ സിദ്ധാന്തം”, കരിഷ്മ പറഞ്ഞു.

15കാരിയായ സമൈറ കരിഷ്മ കപൂറിന്റെയും മുൻ ഭർത്താവ് സഞ്ജയ്‌ കപൂറിന്റെയും മകളാണ്. ഇരുവർക്കും കിയാൻ രാജ് കപൂർ എന്ന മകനുമുണ്ട്.

ദിവസങ്ങൾക്ക് മുൻപ് കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് കരിഷ്മയും മക്കളും സംഭാവന നൽകിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് സഹായധനം നൽകുന്ന കാര്യം കരിഷ്മ അറിയിച്ചത്.

“എല്ലാ ജീവനും പ്രാധാന്യം അർഹിക്കുന്നു, അതിനാലാണ് ഞാനും എന്റെ മക്കൾ സമൈറയും കിയാനും പിഎം കെയേർസ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും (മഹാരാഷ്ട്ര) ഞങ്ങളുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നത്. ഒരു ചെറിയ സംഭാവന ഒരുപാട് സഹായകരമാകും. നമ്മുടെ രാജ്യത്തിനായി, മാനവികതയ്ക്കായി നിങ്ങളും സംഭാവന ചെയ്യുക” എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കരിഷ്മ വ്യക്തമാക്കിയിരുന്നു .

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സീരിയൽ പ്രവർത്തകരുടെ ആവശ്യം പരിഗണിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്

അലനെയും താഹയെയും മോചിപ്പിക്കണമെന്ന്  മനുഷ്യാവകാശ കമ്മിറ്റി