in

പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമാകുമ്പോഴും ഉള്ളിൽ പ്രാകൃത ജീവികളാണ് പലരുമെന്ന് ശാരദക്കുട്ടി

സൗഹൃദത്തിൻ്റെ മറവിൽ ലൈംഗിക താത്പര്യങ്ങൾക്കായി ശ്രമിക്കുന്നത് എന്തൊരു വൈകൃതമാണെന്ന് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ക്ക് മുന്നില്‍ മാന്യത ഭാവിക്കുന്ന കേരളീയ പുരുഷന്മാരില്‍ പലരും തരംകിട്ടുമ്പോള്‍ പരിചിതവലയത്തിലെ സ്ത്രീകളോടു പോലും നിന്ദ്യമായ കയ്യാങ്കളികള്‍ക്ക് മുതിരുന്നവരാണെന്ന് അവർ പറഞ്ഞു. അത്തരക്കാർ അന്തസ്സ് കെട്ടവരാണ്. ഒരുമിച്ചിരുന്ന് ആഹാരം  കഴിക്കുന്നതും മര്യാദയോടെ പെരുമാറുന്നതും ഹൃദ്യമായി ചിരിക്കുന്നതും കാമാസക്തിയായി കണക്കാക്കപ്പെടുന്ന കാലത്ത് സ്ത്രീകൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് എഴുത്തുകാരി പറയുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുമ്പോഴും ഉള്ളിൽ പ്രാകൃത ജീവികളാണ് പലരുമെന്നും അവർ പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് പുരോഗമനത്തിൻ്റെ മുഖം മൂടിയണിഞ്ഞവരെ കരുതിയിരിക്കണം എന്ന് എഴുത്തുകാരി ഓർമപ്പെടുത്തുന്നത്.

ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് അതേ രൂപത്തിൽ താഴെ

പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടു പേർ തമ്മിൽ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തിൽ, അനുവാദമില്ലാതെ, താൽപര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവിൽ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്.

പുരോഗമനമെന്നത് ഒരു വാക്കു മാത്രമല്ല, ഇത്രയെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചാലും ഉള്ളിൽ പ്രാകൃത ജീവികളാണ് പലരും. സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ക്ക് മുന്നില്‍ മാന്യത ഭാവിക്കുന്ന കേരളീയ പുരുഷന്മാരില്‍ പലരും എന്തുകൊണ്ടാണ്,  തരം കിട്ടുമ്പോള്‍ പരിചിതവലയത്തിലെ സ്ത്രീകളോടു പോലും ഇത്തരം നിന്ദ്യമായ കയ്യാങ്കളികള്‍ നടത്തുന്നത്? അന്തസ്സ് കെട്ട ആര്‍ത്തികള്‍ കാണിക്കുന്നത് ?

സ്ത്രീകൾ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കള്‍ എന്ന് കരുതി ആണുങ്ങളെ വീട്ടില്‍ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോൾ മനസ്സിൽ ഒന്നു കരുതുക.  ഒരുമിച്ചിരുന്ന് ആഹാരം  കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി  അര്‍ത്ഥമുണ്ട്. അവര്‍ക്ക് കാമം തോന്നിയാല്‍ അതിനര്‍ഥം നമുക്ക് കാമമാണ്‌ എന്നാണ്.

 

പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടു പേർ തമ്മിൽ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തിൽ, അനുവാദമില്ലാതെ,…

Posted by Saradakutty Bharathikutty on Tuesday, March 2, 2021

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രവുമായി മഞ്ജുവാര്യർ, മമ്മൂട്ടിക്ക് പഠിക്കുകയാണോ എന്ന് ആരാധകർ  

കീറിയ ജീൻസും കണ്ടം വെച്ച ബ്ലൗസും പോലുള്ള അമേരിക്കൻ വസ്ത്രങ്ങൾ  ധരിക്കുന്നതിനെതിരെ  കങ്കണയുടെ ട്വീറ്റ്, മറുപടിയായി അത്തരം ഡ്രസ്സിട്ട നടിയുടെ ഫോട്ടോകൾ