Movie prime

ആശയം മോഷ്ടിച്ചതിന് ആപ്പിളിനെതിരെ കേസ്

Apple ഇമോജികളില് വര്ണ്ണ വൈവിധ്യം കൊണ്ടുവരാനുള്ള ആശയം ആപ്പിള് ആഫ്രിക്കന് അമേരിക്കന് വംശജയില് നിന്ന് മോഷ്ടിച്ചതിനെതിരെ കേസ്.Apple നമ്മുടെ വികാരങ്ങള് പെട്ടന്ന് പ്രകടിപ്പിക്കാനുള്ള വഴിയായാണ് ഇമോജികള് ഉപയോഗിക്കുന്നത്. ആദ്യ കാലങ്ങളില് തെരഞ്ഞെടുത്ത ഇമോജികളില് ഒരു നിറം മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഉദാഹരണത്തിന് ‘തംബ്സ് അപ്പ്’ ഇമോജി ആദ്യ കാലത്ത് വെള്ള നിറത്തില് മാത്രമേ ലഭ്യമയിരുന്നുള്ളൂ. ഇന്ന് വെള്ള,കുറുപ്പ്,തവിട്ട്,ഇരുനിറം,സ്വര്ണ്ണ നിറം എന്നിവയില് ലഭ്യമാണ്. ഇത് പോലെ മറ്റു ഇമോജികളിലും ലഭ്യമാണ്. 2013-14ല് കത്രിന പരോട്ട് എന്ന വനിത ആളുകളുടെ അഭിരുചി More
 
ആശയം മോഷ്ടിച്ചതിന് ആപ്പിളിനെതിരെ കേസ്

Apple

ഇമോജികളില്‍ വര്‍ണ്ണ വൈവിധ്യം കൊണ്ടുവരാനുള്ള ആശയം ആപ്പിള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയില്‍ നിന്ന് മോഷ്ടിച്ചതിനെതിരെ കേസ്.Apple

നമ്മുടെ വികാരങ്ങള്‍ പെട്ടന്ന് പ്രകടിപ്പിക്കാനുള്ള വഴിയായാണ് ഇമോജികള്‍ ഉപയോഗിക്കുന്നത്.

ആദ്യ കാലങ്ങളില്‍ തെരഞ്ഞെടുത്ത ഇമോജികളില്‍ ഒരു നിറം മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഉദാഹരണത്തിന് ‘തംബ്സ് അപ്പ്‌’ ഇമോജി ആദ്യ കാലത്ത് വെള്ള നിറത്തില്‍ മാത്രമേ ലഭ്യമയിരുന്നുള്ളൂ. ഇന്ന് വെള്ള,കുറുപ്പ്,തവിട്ട്,ഇരുനിറം,സ്വര്‍ണ്ണ നിറം എന്നിവയില്‍ ലഭ്യമാണ്. ഇത് പോലെ മറ്റു ഇമോജികളിലും ലഭ്യമാണ്.

ആശയം മോഷ്ടിച്ചതിന് ആപ്പിളിനെതിരെ കേസ്

2013-14ല്‍ കത്രിന പരോട്ട് എന്ന വനിത ആളുകളുടെ അഭിരുചി അറിഞ്ഞു ഇമോജികള്‍ക്ക് അഞ്ച് നിറം നല്‍കുന്നതിനായി ആപ്പിള്‍ സ്റ്റോര്‍, ഐ ട്യൂണ്‍സ് എന്നിവ വഴി അവര്‍ക്ക് പേറ്റന്റ്‌ ഉള്ള ‘ഐഡൈവർസിക്കോൺസ്’ എന്ന ഇമോജി ആപ് വഴി സര്‍വ്വേ നടത്തിയിരുന്നു. താനും രണ്ട് മുതിർന്ന ആപ്പിൾ സോഫ്റ്റ്വെയർ എഞ്ചിനീയർമാരും തമ്മിലുള്ള 2014 ലെ മീറ്റിംഗുകൾക്കും ആശയവിനിമയങ്ങൾക്കും ശേഷം ഒരു പങ്കാളിത്ത ഇടപാട് എന്ന ധാരണയില്‍ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ 2015 ഏപ്രിലിൽ ആപ്പിൾ സ്വന്തമായി അഞ്ച് സ്‌കിൻ ടോൺ കീബോർഡ് മോഡിഫയർ പെല്ലറ്റ് പുറത്തിറക്കി. അതോട് കൂടി പരോട്ടിന്റെ ഐഡൈവർസിക്കോണിന്‍റെ ഡൗൺലോഡുകൾ കുറഞ്ഞു.

ടെക്സസിലെ വാകോയിലെ ഫെഡറൽ കോടതിയിൽ വെള്ളിയാഴ്ച ഫയൽ ചെയ്ത ഒരു കേസിൽ, ആപ്പിൾ തന്റെ പകർപ്പവകാശം ലംഘിച്ചുവെന്നും ആശയങ്ങളും സാങ്കേതികവിദ്യയും ദുരുപയോഗം ചെയ്തുവെന്നും അന്യായമായ മത്സരവും(unfair competition)നടത്തുന്നെവെന്നും പരോട്ട് ആരോപിച്ചു. ആപ്പിളിനെ തന്റെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നിന്നും തടയണമെന്നും നഷ്ടപരിഹാരം ലഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്.

ആപ്പിള്‍ ഇത് വരെ ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌