Movie prime

വ്യക്തി വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് കൈമാറുന്നുണ്ടെന്ന് ഫേസ്ബുക്ക്‌ സമ്മതിച്ചു

Facebook തേര്ഡ് പാര്ട്ടി ആപ്ലിക്കേഷനുകള്ക്ക് വ്യക്തിവിവരങ്ങള് കൈമാറില്ലെന്ന വാഗ്ദാനം ലംഘിച്ചതായി ഫേസ്ബുക്കിന്റെ കുറ്റസമ്മതം.ആയിരക്കണക്കിന് ഡവലപ്പർമാർ ഉപയോക്താക്കളുടെ പബ്ലിക് ഇതര വിവരങ്ങൾ അപ്ഡേറ്റുകളായി സ്വീകരിക്കുന്നുവെന്ന് ഫേസ്ബുക്ക് ഒരു ബ്ലോഗ് പോസ്റ്റിൽ സമ്മതിച്ചു. ഫേസ്ബുക്ക് പ്ലാറ്റ്ഫോം പങ്കാളിത്ത വൈസ് പ്രസിഡന്റ് കോൺസ്റ്റാന്റിനോസ് പപാമിൽതിയാഡിസ് തന്നെയാണ് ബ്ലോഗിലൂടെ ഈക്കാര്യം അറിയിച്ചത്. എന്നാണ് ഫേസ്ബുക്ക് ഈക്കാര്യം കണ്ടെത്തിയതെന്ന് അദ്ദേഹം ബ്ലോഗില് വ്യക്തമാക്കിയിട്ടില്ല.Facebook നമ്മള് ഫേസ്ബുക്കില് ഉപയോഗിക്കുന്ന ആപ്പുകള് നമ്മുടെ വ്യക്തി വിവരങ്ങള് ശേഖരിക്കാറുണ്ട്. നമ്മള് പിന്നീട് ഈ ആപ്പ് അടുത്ത 90 ദിവസത്തേക്ക് More
 
വ്യക്തി വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് കൈമാറുന്നുണ്ടെന്ന് ഫേസ്ബുക്ക്‌ സമ്മതിച്ചു

Facebook

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് വ്യക്തിവിവരങ്ങള്‍ കൈമാറില്ലെന്ന വാഗ്ദാനം ലംഘിച്ചതായി ഫേസ്ബുക്കിന്‍റെ കുറ്റസമ്മതം.ആയിരക്കണക്കിന് ഡവലപ്പർമാർ ഉപയോക്താക്കളുടെ പബ്ലിക് ഇതര വിവരങ്ങൾ അപ്‌ഡേറ്റുകളായി സ്വീകരിക്കുന്നുവെന്ന് ഫേസ്ബുക്ക്‌ ഒരു ബ്ലോഗ് പോസ്റ്റിൽ സമ്മതിച്ചു. ഫേസ്ബുക്ക്‌ പ്ലാറ്റ്ഫോം പങ്കാളിത്ത വൈസ് പ്രസിഡന്റ് കോൺസ്റ്റാന്റിനോസ് പപാമിൽതിയാഡിസ് തന്നെയാണ് ബ്ലോഗിലൂടെ ഈക്കാര്യം അറിയിച്ചത്. എന്നാണ് ഫേസ്ബുക്ക്‌ ഈക്കാര്യം കണ്ടെത്തിയതെന്ന് അദ്ദേഹം ബ്ലോഗില്‍ വ്യക്തമാക്കിയിട്ടില്ല.Facebook

നമ്മള്‍ ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ നമ്മുടെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. നമ്മള്‍ പിന്നീട് ഈ ആപ്പ് അടുത്ത 90 ദിവസത്തേക്ക് ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ വിവരങ്ങള്‍ ഈ ആപ്പിന്‍റെ സെര്‍വറില്‍ നിന്നും തനിയെ മാഞ്ഞു പോകുന്ന രീതിയിലാണ് ഇവ സെറ്റ് ചെയ്തിരിക്കുന്നതെന്ന് ഫേസ്ബുക്ക്‌ 2018ല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 90 ദിവസം ഉപയോഗിച്ചിട്ടില്ലെങ്കിലും ആപ്ലിക്കേഷനുകൾ ഇപ്പോഴും ഉപയോക്തൃ ഡാറ്റ സ്വീകരിക്കുന്ന സംഭവങ്ങൾ കണ്ടെത്തിയതായി ഫേസ്ബുക്കിന്റെ പ്ലാറ്റ്ഫോം പങ്കാളിത്ത വൈസ് പ്രസിഡന്റ് കോൺസ്റ്റാന്റിനോസ് പപാമിൽതിയാഡിസ് ബ്ലോഗില്‍ പറയുന്നു. ഉപയോക്താവ് 90 ദിവസം ഈ ആപ്പ് ഉപയോഗിക്കുന്നില്ലെന്ന് കണ്ടുപിടിക്കുന്നതില്‍ ഫേസ്ബുക്കും ആപ്പുകളും പരാജയപ്പെട്ടതായി അദ്ദേഹം തുറന്നു സമ്മതിക്കുന്നു.

ഇതാദ്യമായല്ല തേര്‍ഡ് പാര്‍ട്ടി ഡെവലപ്പർമാർക്ക് ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് അനുചിതമായ പ്രവേശനം ഫേസ്ബുക്ക് നൽകുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെ, സമാനമായ ഒരു സാഹചര്യത്തെക്കുറിച്ച് പാപ്പാമിൽറ്റിയാഡിസ് മറ്റൊരു ബ്ലോഗ് പോസ്റ്റ് എഴുതിയിരുന്നു.

2019 നവംബര്‍ 6ന് എഴുതിയ ബ്ലോഗില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ എന്നീ രണ്ട് മാസങ്ങളിലായി കുറഞ്ഞത് 11 ആപ്ലിക്കേഷനുകൾ ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്തിരുന്നുവെന്ന് പാപ്പാമിൽതിയാഡിസ് എഴുതിയിരുന്നു.

 

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌