Movie prime

നീവ: സെർച്ച് എഞ്ചിൻ ലോകത്തെ പുതിയ താരോദയം

Neeva ഗൂഗിളിന് ആഡ് ഫ്രീ ബദലുമായി ഐഐടി പൂർവ വിദ്യാർഥികൾ Neeva ഗൂഗിൾ പോലുളള ഭീമൻമാരായ സെർച്ച് എഞ്ചിനുകൾക്ക് ബദലൊരുക്കി ഗൂഗിളിലെ മുൻ ജീവനക്കാരായ ഐഐടി പൂർവ വിദ്യാർഥികൾ. മുംബൈ ഐഐടി പൂർവ വിദ്യാർഥിയും യുട്യൂബിൽ മോണിറ്റൈസേഷൻ വിഭാഗം വൈസ് പ്രസിഡൻ്റുമായിരുന്ന വിവേക് രഘുനാഥൻ, ചെന്നൈ ഐഐടി പൂർവ വിദ്യാർഥിയും ഗൂഗിളിൽ ആഡ്സ് ആൻ്റ് കൊമേഴ്സ് വിഭാഗം സീനിയർ വൈസ് പ്രസിഡൻ്റും ആയിരുന്ന ശ്രീധർ രാമസ്വാമി എന്നിവരാണ് ഗൂഗിളിന് ബദലായി പരസ്യരഹിത സ്വകാര്യ സെർച്ച് എഞ്ചിൻ ആയ More
 
നീവ: സെർച്ച് എഞ്ചിൻ ലോകത്തെ പുതിയ താരോദയം

Neeva
ഗൂഗിളിന് ആഡ് ഫ്രീ ബദലുമായി ഐഐടി പൂർവ വിദ്യാർഥികൾ Neeva

ഗൂഗിൾ പോലുളള ഭീമൻമാരായ സെർച്ച് എഞ്ചിനുകൾക്ക് ബദലൊരുക്കി ഗൂഗിളിലെ മുൻ ജീവനക്കാരായ ഐഐടി പൂർവ വിദ്യാർഥികൾ. മുംബൈ ഐഐടി പൂർവ വിദ്യാർഥിയും യുട്യൂബിൽ മോണിറ്റൈസേഷൻ വിഭാഗം വൈസ് പ്രസിഡൻ്റുമായിരുന്ന വിവേക് രഘുനാഥൻ, ചെന്നൈ ഐഐടി പൂർവ വിദ്യാർഥിയും ഗൂഗിളിൽ ആഡ്സ് ആൻ്റ് കൊമേഴ്സ് വിഭാഗം സീനിയർ വൈസ് പ്രസിഡൻ്റും ആയിരുന്ന ശ്രീധർ രാമസ്വാമി എന്നിവരാണ് ഗൂഗിളിന് ബദലായി പരസ്യരഹിത സ്വകാര്യ സെർച്ച് എഞ്ചിൻ ആയ നീവ പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്.

ഉപയോക്താവ് ആഗ്രഹിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച ഒരു സെർച്ച് സേവന ഉത്പന്നം രൂപപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് നീവ സിഇഒ ശ്രീധർ രാമസ്വാമി പറഞ്ഞു.ഉപയോക്താക്കൾക്ക് പണമടച്ച് ഉപയോഗിക്കാൻ കഴിയുന്ന പ്രൈവറ്റ് സെർച്ച് എഞ്ചിൻ ആയിരിക്കും നീവ. ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ പരസ്യ വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആഡ് അധിഷ്ഠിത ബിസ്നസ് മോഡൽ പരസ്യങ്ങൾ നൽകുന്ന കമ്പനികളുടെ താത്പര്യങ്ങൾക്ക് അടിപ്പെട്ടാണ് പ്രവർത്തിക്കുന്നത്. കൂടുതൽ പരസ്യങ്ങൾ ഉൾപ്പെടുത്താനുള്ള കടുത്ത സമ്മർദമാണ് അവ നേരിടുന്നത്. ഇത് ഉപയോക്താക്കളുടെ താത്പര്യങ്ങൾക്ക് എതിരാണ്. ഉപയോക്താക്കൾ അതല്ല ആഗ്രഹിക്കുന്നത്.

പരസ്യങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഏതൊരു ഉത്പന്നവും മുൻഗണന നൽകുന്നത് അതിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന വരെയാണെന്ന് നീവ സഹസ്ഥാപകൻ വിവേക് രഘുനാഥൻ അഭിപ്രായപ്പെട്ടു. സാങ്കേതിക രംഗം മുഴുവൻ കൈയടക്കി വെച്ചിരിക്കുന്നത് ഇത്തരം വമ്പന്മാരാണെന്നും ഗൂഗിൾ അസിസ്റ്റൻ്റ് രൂപപ്പെടുത്തിയ ടെക് ടീമിൻ്റെ ഭാഗമായിരുന്ന വിവേക് കൂട്ടിച്ചേർത്തു.

45 പേരുള്ള വിദഗ്‌ധ ടീമാണ് നീവയെ നയിക്കുന്നത്. നാലോ അഞ്ചോ മാസത്തിനുള്ളിൽ സെർച്ച് എഞ്ചിൻ പുറത്തിറക്കും. അമേരിക്കയിലാണ് ആദ്യം നീവ ലഭ്യമാകുക. തുടർന്ന് പടിഞ്ഞാറൻ യുറോപ്പ്,ആസ്ത്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. എഞ്ചിനീയർമാർ, ഡിസൈനർമാർ, പ്രൊഡക്റ്റ് മാനേജർമാർ ഉൾപ്പെടെ വിദഗ്ധരായ ഒരു ടീം തന്നെ നീവയ്ക്കു പിന്നിലുണ്ടെന്ന് ശ്രീധർ രാമസ്വാമി പറഞ്ഞു.

വ്യത്യസ്തങ്ങളായ സേവനങ്ങൾ ആയിരിക്കും നീവ നൽകുന്നത്. വ്യക്തിപരമായ ഡാറ്റ ഇൻഡക്സ് ചെയ്യുന്നത് സെർച്ച് ഫലങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും. അത്തരം ഡാറ്റ ആർക്കും കൈമാറുകയോ ചോരുകയോ ഇല്ല. സ്വകാര്യത പൂർണമായും ഉറപ്പു വരുത്തും.

ഉപയോക്താവിനാണ് കമ്പനി പ്രാഥമിക പരിഗണന നൽകുന്നത്. ഉപയോക്താവിനെ ആശ്രയിച്ചാണ് കമ്പനിയുടെ നിലനിൽപ്പ്. ഒരേയൊരു വരുമാനമാർഗവും ഉപയോക്താവാണ്. 90 ദിവസത്തിനുശേഷം സെർച്ച് ഹിസ്റ്ററി എന്നന്നേക്കുമായി ഇല്ലാതാവുന്ന രീതിയിലാണ് ക്രമീകരണം. ഗൂഗിളിൽ ഇത് 18 മാസമാണ്.

സൗജന്യങ്ങളുടെ കാലത്ത്പണം ഈടാക്കി ഒരു ഉത്പന്നം വാഗ്ദാനം ചെയ്യുമ്പോഴുള്ള വെല്ലുവിളികളെപ്പറ്റി തങ്ങൾ ബോധവാന്മാരാണെന്ന് കമ്പനിയുടെ സഹസ്ഥാപകർ വ്യക്തമാക്കി. സ്പോട്ടിഫൈ, ഡ്രോപ് ബോക്സ് എന്നിവ വിജയിച്ചത് സൗജന്യ ഓപ്ഷനുകൾക്ക് ക്ഷാമമില്ലാത്ത വിഭാഗങ്ങളിലാണ്. ഉത്പന്നത്തിൻ്റെ മേന്മ തന്നെയാണ് അതിൻ്റെ വിജയത്തിൻ്റെ അടിസ്ഥാനമാകുന്നത്. സൗജന്യങ്ങളിൽ താത്പര്യമില്ലാത്തവരും ചെലവാക്കുന്ന പണത്തിന് മികച്ച മൂല്യം ഡിമാൻഡ് ചെയ്യുന്നവരുമായ ഒരു വിഭാഗം ഉപയോക്താക്കൾ സമൂഹത്തിലുണ്ട്. അവരിലാണ് നീവ പ്രതീക്ഷയർപ്പിക്കുന്നത്.