Movie prime

സ്റ്റാര്‍ട്ടപ്പ് മിഷൻ ഫിന്‍ടെക് കഫെ സംഘടിപ്പിക്കുന്നു

 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പാലക്കാട് ഇന്‍കുബേറ്റര്‍ ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫിന്‍ടെക് മീറ്റ് അപ് അക്സിലറേറ്ററുമായി സഹകരിച്ച് ഫിന്‍ടെക് കഫെ സംഘടിപ്പിക്കുന്നു.  കേരളത്തില്‍ നിന്നുള്ള ഫിന്‍ടെക് വിഭാഗത്തില്‍ പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് ഈ പരിപാടി.

വിദ്യാര്‍ത്ഥികള്‍, ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ എന്നിവര്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശ്യമാണ് ഫിന്‍ടെക് കഫെയ്ക്കുള്ളത്.

ഉത്പന്നത്തിന്‍റെ അടിസ്ഥാനമാതൃക സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഈ പരിപായിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് വിദഗ്ധോപദേശം, വാണിജ്യസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സഹായം, നിക്ഷേപം, മൂലധനം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള സഹായം തുടങ്ങിയവ ലഭിക്കുന്നതായിരിക്കും.

ഫിന്‍ടെക് കഫെയ്ക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ജൂലായ് 14 ആണ്. താത്പര്യമുള്ള സംരംഭകര്‍ https://forms.gle/Af3Uo4j1P5QQtLaQA എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.