Movie prime

ലേഖനങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനു മുന്‍പ് വായിച്ചിട്ടുണ്ടോ എന്ന് ഇനി ട്വിറ്റര്‍ പരിശോധിക്കും

Twitter ലേഖനങ്ങള് ഷെയര് ചെയ്യുന്നതിന് മുന്പ് ഉപയോക്താവ് അത് വായിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായി പുതിയ സംവിധാനം കൊണ്ടുവരാന് ഒരുങ്ങുകയാണ് ട്വിറ്റര്. നിലവില് ആന്ഡ്രോയ്ഡില് ഇതിന്റെ ടെസ്റ്റിംഗ് നടന്നുക്കൊണ്ടിരിക്കുകയാണ്. ‘ഇന്ഫോമ്ഡ് ഡിസ്ക്കഷന്’ (Informed Discussion) എന്ന ട്വിറ്ററിന്റെ ലക്ഷ്യങ്ങളില് ഒന്നായ സേവനത്തിന്റെ ആദ്യ ചുവടാണിത്. ഒരു ലേഖനമോ വാര്ത്തയോ ഉപയോക്താവ് കണ്ടാല് അത് വായിച്ചു എന്ന് ഉറപ്പു വരുത്തുന്ന ഫീച്ചറാണിത്. ഇത് ഉപയോക്താവ് ഏതെല്ലാം ലിങ്കില് ക്ലിക്ക് ചെയ്യുന്നുണ്ടെന്ന് ട്വിറ്റര് ട്രാക്ക് ചെയ്യുന്നുണ്ടെന്ന സംശയവും ഉപയോക്താക്കള്ക്കിടയിലുണ്ട്. ‘ക്ലിക്ക് More
 
ലേഖനങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനു മുന്‍പ് വായിച്ചിട്ടുണ്ടോ എന്ന് ഇനി ട്വിറ്റര്‍ പരിശോധിക്കും

Twitter

ലേഖനങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ഉപയോക്താവ് അത് വായിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായി പുതിയ സംവിധാനം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ട്വിറ്റര്‍. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ ഇതിന്‍റെ ടെസ്റ്റിംഗ് നടന്നുക്കൊണ്ടിരിക്കുകയാണ്.

‘ഇന്‍ഫോമ്ഡ് ഡിസ്ക്കഷന്‍’ (Informed Discussion) എന്ന ട്വിറ്ററിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നായ സേവനത്തിന്‍റെ ആദ്യ ചുവടാണിത്. ഒരു ലേഖനമോ വാര്‍ത്തയോ ഉപയോക്താവ് കണ്ടാല്‍ അത് വായിച്ചു എന്ന് ഉറപ്പു വരുത്തുന്ന ഫീച്ചറാണിത്.

ഇത് ഉപയോക്താവ് ഏതെല്ലാം ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നുണ്ടെന്ന് ട്വിറ്റര്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്ന സംശയവും ഉപയോക്താക്കള്‍ക്കിടയിലുണ്ട്.

‘ക്ലിക്ക് ബേയ്റ്റ്’ ആയി വരുന്ന ലിങ്കുകള്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ട്വിറ്റര്‍ ഈ പരീക്ഷണം നടത്തുന്നത്.

വ്യാജ വാര്‍ത്തകള്‍ ഇത് പോലുള്ള ലിങ്കുകളില്‍ കൂടി കൂടുതല്‍ പേര്‍ ഷെയര്‍ ചെയ്യുന്നത് തടയുക എന്നതാണ് ട്വിറ്ററിന്‍റെ ലക്‌ഷ്യം.

”ഒരു ലേഖനം ഷെയര്‍ ചെയ്യുക വഴി അതൊരു ചര്‍ച്ചയ്ക്ക് വഴി വെയ്ക്കാം. അത് കൊണ്ട് അത് റീട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ അത് വായിക്കേണ്ടതുണ്ട്. ഇതിനായി ‘ഇന്‍ഫോമ്ഡ് ഡിസ്ക്കഷന്‍’ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആന്‍ഡ്രോയ്ഡില്‍ ഞങ്ങള്‍ ഫീച്ചര്‍ പരീക്ഷിക്കുയാണ്. അതിന്‍റെ ഭാഗമായി ഒരു ലേഖനം നിങ്ങള്‍ റീട്വീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ട്വിറ്റര്‍ നിങ്ങളോട് അത് തുറന്നു വായിക്കാന്‍ ആവശ്യപ്പെടും”, ട്വിറ്റര്‍ പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.

ആരോഗ്യപരമായ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ഈ ഫീച്ചര്‍ എന്ന് ട്വിറ്റര്‍ ട്വീറ്റ് ചെയ്തു.

പരീക്ഷണാടിസ്ഥാനത്തില്‍ ആയത് കൊണ്ട് ന്യൂസ്‌ ഡൊമൈനുകളുടെ ന്യൂസ്‌ ലിങ്കുകളിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആയത് കൊണ്ട് ആദ്യ ഘട്ടത്തില്‍ ബഗ്ഗുകള്‍ കണ്ടുപിടിക്കാന്‍ വേണ്ടിയായിരിക്കാം ആന്‍ഡ്രോയിഡില്‍ മാത്രം ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉടന്‍ തന്നെ ഐഓഎസില്‍ ഈ ഫീച്ചര്‍ വരുമെന്ന് പ്രതീക്ഷിക്കാം.

എന്നാല്‍ ചില ഉപയോക്താക്കള്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും നമ്മളെ ട്വിറ്റര്‍ ട്രാക്ക് ചെയ്യുകയല്ലേ എന്നും ചോദിച്ചതിനു മറുപടിയായി ‘നിങ്ങള്‍ ഈ ലിങ്ക് റീട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ ഇത് ട്വിറ്ററില്‍ തുറന്നുവോ എന്ന് മാത്രമേ പരിശോധിക്കൂ. മറ്റ് ബ്രൌസറില്‍ ഇത് തുറന്നുവോയെന്ന ട്വിറ്റര്‍ പരിശോധിക്കില്ല. നിങ്ങളോട് ഇത് വായിച്ചുവോ എന്ന് മാത്രമേ ചോദിക്കൂ, നിങ്ങള്‍ക്ക് ആ പോപ്പ് അപ്പ് മെസ്സേജ് ക്ലോസ് ചെയ്ത ശേഷം ട്വീറ്റ് ചെയ്യാം”, ട്വിറ്റര്‍ പറഞ്ഞു.

നിരവധി പരസ്യങ്ങള്‍ കാണിക്കുന്ന എന്ന പരാതി ട്വീറ്റ് ചെയ്ത ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഇതില്‍ പരസ്യവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യുന്നില്ലെന്നാണ് ട്വിറ്റര്‍ പറഞ്ഞത്.

അതായത് ട്വിറ്ററില്‍ ലേഖനം ക്ലിക്ക് ചെയ്യാതെ റീട്വീറ്റ് ചെയ്യാന്‍ ശ്രമിക്കുന്നവരോട് നിങ്ങള്‍ അത് വായിച്ചോ എന്ന മെസ്സേജ് ട്വിറ്റര്‍ കാണിക്കും. ഇത് വഴി അത് വായിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കും.

എന്നാല്‍ ട്വിറ്ററിന് പുറത്തു വെച്ച് വായിച്ച ഒരാളെ സംബന്ധിച്ച് ആ ലിങ്ക് റീട്വീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഈ മെസ്സേജ് കാണിക്കുന്നത് മടുപ്പുളവാക്കുന്ന അനുഭവമായിരിക്കാം.
Twitter