Movie prime

അവശ്യസാധനങ്ങള്‍ക്കായി ‘ഷോപ്‌സ് ആപ്’

ലോക്ഡൗണ് പശ്ചാത്തലത്തില് അവശ്യസാധനങ്ങള് വീടുകളിലെത്തിക്കുന്നതിന് കേരള സ്റ്റാര്ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്നോട്ടത്തിലുള്ള ഇന്വെന്റ്ലാബ്സ് ഇന്നൊവേഷന്സ് എന്ന സ്റ്റാര്ട്ടപ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ഷോപ്സ് ആപ് ‘ പുറത്തിറക്കി. കേരള പൊലീസ് സൈബര്ഡോമിന്റെ സഹകരണത്തോടെ എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും ഉല്പ്പന്നങ്ങള് വിറ്റഴിക്കാനാകുന്ന തരത്തിലാണ് ‘ഷോപ്സ് ആപ് ‘-ന് രൂപം നല്കിയത്. വിതരണക്കാരായി തൊഴില് നേടാനും ആപ്പില് സൗകര്യമുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്ക്കും മൊത്ത, ചെറുകിട വ്യാപാരികള്ക്കുമൊപ്പം വ്യക്തിഗത ഉല്പ്പാദകര്ക്കും ഈ പ്ലാറ്റ് ഫോമിലൂടെ ഉല്പ്പന്നങ്ങള് വിറ്റഴിക്കാം. ഈ സംവിധാനം ലോക് ഡൗണിനുശേഷവും തുടരും. ഉപഭോക്താക്കള്ക്ക് സ്വന്തം More
 
അവശ്യസാധനങ്ങള്‍ക്കായി  ‘ഷോപ്‌സ് ആപ്’

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ഇന്‍വെന്‍റ്ലാബ്സ് ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ഷോപ്‌സ് ആപ് ‘ പുറത്തിറക്കി.

കേരള പൊലീസ് സൈബര്‍ഡോമിന്‍റെ സഹകരണത്തോടെ എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാകുന്ന തരത്തിലാണ് ‘ഷോപ്‌സ് ആപ് ‘-ന് രൂപം നല്‍കിയത്. വിതരണക്കാരായി തൊഴില്‍ നേടാനും ആപ്പില്‍ സൗകര്യമുണ്ട്.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും മൊത്ത, ചെറുകിട വ്യാപാരികള്‍ക്കുമൊപ്പം വ്യക്തിഗത ഉല്‍പ്പാദകര്‍ക്കും ഈ പ്ലാറ്റ് ഫോമിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാം. ഈ സംവിധാനം ലോക് ഡൗണിനുശേഷവും തുടരും.

ഉപഭോക്താക്കള്‍ക്ക് സ്വന്തം ഫോണ്‍ നമ്പര്‍ ഈ ആപ്ലിക്കേഷനില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഉപഭോക്താവ് സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ തന്നെ അതതു പ്രദേശത്തെ കടകളുടെ വിവരം ലിസ്റ്റ് ചെയ്യും. തുടര്‍ന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. വിതരണ ഏജന്‍റുമാരാകുന്നതിന് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാം.

സെന്‍ട്രല്‍ പൊലീസ് കാന്‍റീനുകളെ ഡിജിറ്റല്‍ വത്ക്കരിക്കുന്നതിനായി കേരള പൊലീസും ഷോപ്‌സ് ആപ് ഉപയോഗിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് www.shopsapp.org.