Movie prime

കൊതുകിനെ അകറ്റി നിർത്തി സിക്ക തടയാം  

 

മിക്ക വീടുകളിലും ഒരു വലിയ പ്രശ്നമാണ് കൊതുക്ക് ശല്യം. മഴക്കാലമായാൽ പിന്നെ പറയുകയും വേണ്ട. ഇപ്പോൾ സിക്ക വൈറസിന്റെ വ്യാപനം സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുകയാണ്. വീട് കൊതുക് രഹിതമായി സൂക്ഷിക്കുന്നതിനും സിക്ക, ഡെങ്കി, മലേറിയ പോലുള്ള മാരകമായ രോഗങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും നിരവധി മാർഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.

കോവിഡ്  മഹാമാരിയുടെ സംഹാര താണ്ഡവത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നമ്മളെ കൂടുതൽ ഭയപ്പെടുത്താൻ കൊതുക്ക് പരത്തുന്ന സിക്ക വൈറസ് കൂടി വന്നിരിക്കുകയാണ്. പകൽ പറക്കുന്ന ഈഡിസ്‌ ജനുസിലെ കൊതുകുകളാണ്  സിക്ക വൈറസ്  പകർത്തുന്നത്. ഇത് കോവിഡിനെക്കാൾ അപകടകാരിയാണ്. കൊതുക്ക് നിർമാർജ്ജനം മാത്രമാണ് ഇതിൽ നിന്ന് രക്ഷ നേടാനുള്ള ഏക പോംവഴി. അതിനാൽ നമ്മുടെ  വാസസ്ഥലത്ത് നിന്ന് കൊതുകുകളെ അകറ്റാനുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം .

1. ചെറിയ ചെടിച്ചട്ടികളിൽ  തുളസിച്ചെടികൾ  നടുന്നത് കൊതുകുകളെ ഓടിക്കാൻ സഹായിക്കും. ശരീരത്തിൽ തുളസിയുടെ എണ്ണ  പുരട്ടുന്നത്  കൊതുക്ക് കടിയിൽ നിന്ന് സംരക്ഷിക്കും.

2. നമ്മുടെ  വീടുകളിൽ അനാവശ്യമായി വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. കെട്ടികിടക്കുന്ന  വെള്ളത്തിലാണ് കൊതുകൾ മുട്ടയിടുന്നത്. അതുകൊണ്ട്  തന്നെ വീട്ടിനകത്തോ പരിസരത്തോ ബക്കറ്റുകളിലോ ചിരട്ടകളിലോ വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്. 

3. കൊതുകുകളെ തുരത്താൻ ഏറ്റവും നല്ലത് വീടും പരിസരവും പുകയ്ക്കുക എന്നതാണ്. വീട്ടിൽ ധൂപപൊടികളോ,  ധൂപതിരികളോ കത്തിച്ച് വയ്ക്കുന്നത് കൊതുക് ശല്യം  ഇല്ലാതാക്കാൻ സഹായിക്കും. സിട്രോനെല്ല, യൂക്കാലിപ്റ്റസ്, ഗ്രാമ്പൂ തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച്  നിർമ്മിച്ച ധൂപതിരികൾ  ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. 

4. കൊതുകുകളെ അകറ്റി നിർത്താനുള്ള മറ്റൊരു ഫലപ്രദമായ മാർഗ്ഗം വെളുത്തുള്ളി ഉപയോഗിക്കുക എന്നതാണ്. വെളുത്തുള്ളിയുടെ ഗന്ധം കൊതുകുകളെ അകറ്റാൻ സഹായിക്കുന്നു. അതിനാൽ വീടുകളിൽ  കൊതുകുകളെ കൂടുതലായി  കാണുന്ന കോണുകളിൽ കുറച്ച് വെളുത്തുള്ളി എണ്ണ തളിക്കുക. ഇത് വളരെ ഫലപ്രദമാണ്.