സൂര്യഗ്രഹണം ഡിസംബര് 26ന് ദൃശ്യമാകുമെന്ന് ഇന്റര്ഷണല് ആസ്ട്രോണമിക്കല് യൂണിയന് വെബ്സൈറ്റില് വെളിപ്പെടുത്തല്. കേരളത്തിലെ വയനാട് ജില്ലയില് കല്പ്പറ്റയിലാണ് 2019 ലെ അപൂര്വ്വ പ്രതിഭാസം ഏറ്റവും നന്നായി ദൃശ്യമാകുന്നത്. അന്നേ ദിവസം രാവിലെ 8.05 ന് ഗ്രഹണം ആരംഭിച്ച് 9.27ന് കല്പറ്റയ്ക്കു മുകളിലെത്തുമ്പോഴാണു ചന്ദ്രന് സൂര്യനെ പൂര്ണ്ണമായും മറയ്ക്കുക.
സൗദി അറേബ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, സിംഗപ്പൂര് എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. 87% വരെ സൂര്യന് മറയ്ക്കപ്പെടും. ഡിസംബര് 26ന് നടക്കുന്ന സൂര്യഗ്രഹണം 93 ശതമാനത്തോളം വ്യക്തതയില് കേരളത്തില് ഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.