Movie prime

കുനാൽ കമ്രയ്ക്ക് ഐക്യദാർഢ്യം :ഇൻഡിഗോയിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച്‌ അനുരാഗ് കശ്യപ്

യാത്രയ്ക്കിടയിൽ റിപ്പബ്ലിക് ടി വി മേധാവി അർണാബ് ഗോസ്വാമിക്ക് ഇഷ്ടപ്പെടാത്ത വിധത്തിൽ പെരുമാറി എന്നാരോപിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രക്ക് ആറുമാസത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ എയർലൈൻസിന്റെ നടപടിയിൽ പ്രതിഷേധിച്ചും നടനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംവിധായകൻ അനുരാഗ് കശ്യപ്. കൊൽക്കത്ത ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ സംഘാടകർ ഏർപ്പാട് ചെയ്ത ഇൻഡിഗോ വിമാനടിക്കറ്റ് നിരസിച്ചാണ് സംവിധായകൻ പ്രതികരിച്ചത്. കുനാൽ കമ്രയുടെ യാത്രാ വിലക്ക് നീക്കുന്നതുവരെ ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് അനുരാഗ് പ്രഖ്യാപിക്കുകയും ചെയ്തു. “സംഘാടകർ എനിക്കായി ബുക്ക് More
 
കുനാൽ കമ്രയ്ക്ക് ഐക്യദാർഢ്യം :ഇൻഡിഗോയിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച്‌ അനുരാഗ് കശ്യപ്

യാത്രയ്ക്കിടയിൽ റിപ്പബ്ലിക് ടി വി മേധാവി അർണാബ് ഗോസ്വാമിക്ക് ഇഷ്ടപ്പെടാത്ത വിധത്തിൽ പെരുമാറി എന്നാരോപിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രക്ക് ആറുമാസത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ എയർലൈൻസിന്റെ നടപടിയിൽ പ്രതിഷേധിച്ചും നടനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംവിധായകൻ അനുരാഗ് കശ്യപ്. കൊൽക്കത്ത ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ സംഘാടകർ ഏർപ്പാട് ചെയ്ത ഇൻഡിഗോ വിമാനടിക്കറ്റ് നിരസിച്ചാണ് സംവിധായകൻ പ്രതികരിച്ചത്. കുനാൽ കമ്രയുടെ യാത്രാ വിലക്ക് നീക്കുന്നതുവരെ ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് അനുരാഗ് പ്രഖ്യാപിക്കുകയും ചെയ്തു.

“സംഘാടകർ എനിക്കായി ബുക്ക് ചെയ്തത് ഇൻഡിഗോ ടിക്കറ്റ് ആയിരുന്നു. എന്നാൽ എൻഡിഗോയിൽ യാത്ര ചെയ്യാൻ ഒരുക്കമല്ല എന്ന വിവരം അവരെ അറിയിച്ചു. പിന്നെയുള്ളത് വിസ്താരയാണ്. ഇൻഡിഗോ ഉച്ചക്ക് ശേഷവും വിസ്താര രാവിലെയുമാണ്. വിസ്താരയിൽ പോകണമെങ്കിൽ വെളുപ്പിന് 4 മണിക്ക് എഴുന്നേൽക്കേണ്ടി വരുമെന്ന് അവർ പറഞ്ഞു. അതുസാരമില്ലെന്നും എന്തായാലും ഇൻഡിഗോയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അവരോടു പറഞ്ഞു. അങ്ങിനെയാണ് കൊൽക്കത്തയിലേക്ക് വിസ്താരയിൽ പോകുന്നത് “-സംവിധായകൻ പറഞ്ഞു.

കഴിഞ്ഞ മാസമാണ് മുംബൈ-ലക്നൗ ഇൻഡിഗോ വിമാനത്തിൽ വിവാദമായ സംഭവം അരങ്ങേറിയത്. വിമാനത്തിൽ ഒപ്പം യാത്ര ചെയ്തിരുന്ന റിപ്പബ്ലിക് ടി വി മേധാവി അർണാബ് ഗോസ്വാമിയോട് പരിഹാസരൂപേണ തുടരെത്തുടരെ ചോദ്യങ്ങൾ ചോദിച്ച് അത് ഷൂട്ട് ചെയ്യുകയായിരുന്നു കുനാൽ കമ്ര. താങ്കൾ ഭീരുവാണോ, ഭീകരപ്രവർത്തകനാണോ, മാധ്യമപ്രവർത്തകനാണോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. അർണാബിൻ്റെ അതേ ശൈലിയിൽ തുടരെത്തുടരെ ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാൽ അർണാബ് പ്രതികരിക്കാതെ മിണ്ടാതിരുന്നു. വീഡിയോ വൈറലായപ്പോൾ സിവിൽ ഏവിയേഷൻ മന്ത്രിയുടെ നിർദ്ദേശപ്രകാരം എയർ ഇന്ത്യ കുനാലിന് യാത്രാവിലക്ക് ഏർപ്പെടുത്തി. മറ്റ് സ്വകാര്യ എയർലൈൻസുകളും സമാനമായി പ്രതികരിക്കണമെന്ന് അഭ്യർഥിച്ച് മന്ത്രി ട്വീറ്റ് ചെയ്തു. അതോടെയാണ് അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത്. എന്നാൽ വിസ്താരയിൽ യാത്രാവിലക്ക് ഉണ്ടായിരുന്നില്ല. പിന്നീട് വിസ്താരയിൽ യാത്ര ചെയ്യുന്ന ചിത്രം കുനാൽ കമ്ര ട്വീറ്റ് ചെയ്തിരുന്നു.

വിമാനക്കമ്പനികൾ എല്ലാം തന്നെ സർക്കാരിനെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. എല്ലാവർക്കും സർക്കാരിനെ ഭയമാണ്. ഇതിനിടയിൽ കുനാൽ കമ്ര ഇന്ഡിഗോയ്ക്കെതിരേ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നിരുപാധികം മാപ്പു പറയണമെന്നും വിലക്ക് ഉടൻ പിൻവലിക്കണമെന്നും വിലക്ക് തന്നിലേൽപ്പിച്ച വേദനയ്ക്കും ദുരിതങ്ങൾക്കും പരിഹാരമായി ഇരുപത്തഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കേസ്.