in

ലോകമാകെ പരസ്യം ചെയ്യാമെന്ന ധാരണയിലാണ് ആറു മാസത്തേക്ക് സൗജന്യ സേവനം നൽകാമെന്ന് സ്പ്രിംക്ലർ പറഞ്ഞത്

വ്യക്തികളുടെ സമ്മതം അത്ര എളുപ്പമാകില്ല. ഇത് സർക്കാരിനും നന്നായറിയാം. ലോകമാകെ പരസ്യം ചെയ്യാമെന്ന ധാരണയിലാണ് ആറു മാസത്തേക്ക് സൗജന്യ സേവനം നൽകാമെന്ന് കമ്പനി പറഞ്ഞത്. അത് പാടില്ലെന്നും കേരള സർക്കാരിന്റെ പേരോ മുദ്രയോ കമ്പനി ഉപയോഗിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിരിക്കുന്നു

സ്പ്രിംക്ലർ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെപ്പറ്റി കേസിൽ കക്ഷിചേർന്ന സി ആർ നീലകണ്ഠൻ

സ്പ്രിംഗ്ലർ ഡേറ്റാ വിവാദവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഞാൻ കൊടുത്തിരുന്ന പ്രധാന വിഷയം രാഷ്ട്രീയം ആയിരുന്നില്ല,

അത് വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവരുടെ informed consent വേണമെന്ന നിയമം പാലിക്കപ്പെടുന്നുവോ എന്ന ചോദ്യമാണ് ഉന്നയിച്ചത്. എന്റെ മകളുടെ വിവരങ്ങൾ മകളുടെ അറിവോ സമ്മതത്തോടുകൂടിയോ അല്ല അപ്‌ലോഡ് ചെയ്തത് എന്നതാണ് ഉന്നയിച്ച പ്രധാന വിഷയം. അങ്ങനെ ഒരു വിവരം കൈമാറ്റം ചെയ്യപ്പെടുമ്പോൾ സർക്കാർ ആ വിവരം മറ്റൊരു ഏജൻസിക്ക് കൈമാറുമെന്ന വിവരം നമുക്ക് അറിയില്ലായിരുന്നു.

രണ്ടാമതായി അങ്ങനെ കൈമാറ്റം ചെയ്യപ്പെടുമ്പോൾ അതിൽ മകളുടെ പേര്, ആധാർ നമ്പർ, ഫോൺ നമ്പർ തുടങ്ങി ആളെ തിരിച്ചറിയാനുള്ള സാധ്യതകൾ ഒക്കെ അതിൽ ഉണ്ട്. അത് ഒഴിവാക്കണം. അതും അവിടെ പരിഗണിച്ചിട്ടില്ല.

മൂന്നാമതായി ഈ ഡേറ്റ കൈമാറ്റം ചെയ്യപ്പെടുമ്പോൾ സുരക്ഷിതമായിരിക്കുമോ എന്ന കാര്യമാണ്.

അത് മൂന്നും യഥാർത്ഥത്തിൽ കോടതി അംഗീകരിച്ചിരിക്കുന്നു എന്നതാണ് സത്യം.

ഒന്ന്) ഇനിമേൽ വ്യക്തിയുടെ പേര്, ആളെ തിരിച്ചറിയാൻ ഉള്ള ഏതെങ്കിലും അടയാളങ്ങളോ ഈ ഡേറ്റയിൽ കൂടി കൊടുക്കാൻ പാടില്ല. ഇതിനു മുമ്പ് കൊടുത്ത വിവരങ്ങളിൽ ഇതുണ്ടെങ്കിൽ അവയെല്ലാം തിരിച്ചു വാങ്ങി തിരിച്ചറിയൽ വിവരങ്ങൾ ഒഴിവാക്കി തിരിച്ചു നൽകണമെന്നു കൂടി വിധിച്ചിരിക്കുന്നു.

രണ്ട് ) ആ വ്യക്തിയുടെ അറിവോടുകൂടിയുള്ള സമ്മതമില്ലാതെ വിവരങ്ങൾ സ്പ്രിംക്ലർക്ക് കൊടുക്കാൻ പാടില്ല എന്ന് ഉറപ്പിച്ചു തന്നെ കോടതി പറഞ്ഞിരിക്കുന്നു. ഈ നിബന്ധന ഒഴിവാക്കാൻ സർക്കാർ അഭിഭാഷകൻ പരമാവധി ശ്രമിച്ചു. ഒരു വിട്ടുവീഴ്ചക്കും കോടതി തയ്യാറായില്ല. സുപ്രീം കോടതി വിധി (പുട്ടു സ്വാമി കേസിൽ) വ്യക്തമാണ്.
ആധാർ വിഷയത്തിന്റെ ചർച്ചകളിൽ ഇതിനായി ഏറ്റവും ശക്തമായി വാദിച്ച കക്ഷിയാണ് സി.പി എം. പക്ഷെ ഭരണകാലത്ത് നയം വേറെയാണല്ലോ.

മൂന്നാമതായി ഇതുവരെയുള്ള ഉള്ള വിവരങ്ങൾ സംരക്ഷിക്കാൻ സ്പ്രിംക്ലറും അതിലുപരി കേരളസർക്കാർ തന്നെയും ഉത്തരവാദിയാണ് എന്ന് കോടതി. ഏതെങ്കിലും വിധത്തിൽ ഇതിൽ വീഴ്ച സംഭവിക്കുകയാണെങ്കിൽ അത് തിരിച്ചു ചോദിക്കാൻ കേരള സർക്കാരിന് അധികാരമുണ്ട് .

ഇതുവരെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളിൽ തെറ്റുണ്ട് എന്നാണ് കോടതി പറഞ്ഞത്. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ കോടതിയെ സമീപിക്കാം. അതിന് അമേരിക്കൻ കോടതിയിൽ പോകണമോ എന്ന ചോദ്യത്തിന് കേരളത്തിലെ കോടതിയിൽ തന്നെ പോകാമെന്ന് സർക്കാർ പറയുന്നു. പക്ഷെ അപ്പോൾ കോടതി ചോദിച്ച ഒരു ചോദ്യമുണ്ട് ആർക്കെതിരെയാണ് വ്യക്തികൾ കോടതിയിൽ പോകേണ്ടത് എന്ന് ? അതിന് വ്യക്തമായ ഉത്തരം പറയാൻ സർക്കാരിന് കഴിഞ്ഞില്ല.

മറ്റു പല വിഷയങ്ങളും കോടതിക്കു മുന്നിൽ എത്തിയെങ്കിലും കൊറോണയെന്ന അടിയന്തര സാഹചര്യം പരിഗണിച്ച് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.

ഇപ്പോൾ വച്ചിരിക്കുന്ന നിബന്ധനകൾ വച്ചു കൊണ്ട് ഈ കരാർ മുന്നോട്ടു കൊണ്ടുപോകുക എളുപ്പമല്ല.

വ്യക്തികളുടെ സമ്മതം അത്ര എളുപ്പമാകില്ല. ഇത് സർക്കാരിനും നന്നായറിയാം. ലോകമാകെ പരസ്യം ചെയ്യാമെന്ന ധാരണയിലാണ് ആറു മാസത്തേക്ക് സൗജന്യ സേവനം നൽകാമെന്ന് കമ്പനി പറഞ്ഞത്. അത് പാടില്ലെന്നും കേരള സർക്കാരിന്റെ പേരോ മുദ്രയോ കമ്പനി ഉപയോഗിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിരിക്കുന്നു.
ആറുമാസം കഴിയുമ്പോൾ കൂടിയ തുകക്ക് കരാർ പുതുക്കാമെന്ന മോഹവും പൊലിയുകയാണ്. ദേശീയ ഏജൻസിയായ എൻ ഐ സി ഇതേ സേവനങ്ങൾ നൽകുമെന്ന വാഗ്ദാനം കോടതിയിൽ നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ അടുത്ത മൂന്നാഴ്ച വലിയ കുഴപ്പം കൂടാതെ കരാർ നിലനിർത്തിക്കൊണ്ടു പോകാമെന്ന ആശ്വാസം മാത്രം സർക്കാരിന്.
അതിനു ശേഷം ചിന്ത്യം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കാന്‍സര്‍ ചികിത്സ ഇനി കന്യാകുമാരിയിലും

പ്രിയപ്പെട്ട അർണാബ് ഗോസ്വാമി, ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കൂ.