in

നിഗുഢതകളുടെ ചുരുളഴിയുമോ, ദൃശ്യം 2 വരുന്നു 

മലയാളികളുടെ വികാരമെന്നു തന്നെ പറയാവുന്ന നടനാണ് മോഹൻലാൽ. നടന വിസ്മയം തീർത്ത നിരവധി ചിത്രങ്ങൾ  അദ്ദേഹം നമുക്കായി  സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിൽ ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിച്ച ചിത്രമാണ് ദൃശ്യം. ജോർജ് കുട്ടിയെന്ന നാട്ടിൻ പുറത്തുകാരനെയും കുടുംബത്തെയും മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്താണ് ഏറ്റെടുത്തത് . മനോഹരമായ കുടുംബബന്ധത്തിന്റെ താളവും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളും പകർന്ന് തരുവാൻ ദൃശ്യം വീണ്ടും വരുന്നു. 

ദൃശ്യം 2 ഉടൻ ചിത്രീകരണത്തിനായി ഒരുങ്ങുകയാണ്. നിലവിലെ  ലോക്ക്ഡൗൺ  പ്രശ്‍നങ്ങൾ കഴിഞ്ഞാലുടൻ തന്നെ ചിത്രത്തിന്റെ ഒരുക്കങ്ങളിലേക്ക് പോകുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം രണ്ട്  മാസം കൊണ്ട് ചിത്രീകരണം പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. 

2013-ലാണ് ദൃശ്യം തീയേറ്ററുകളിൽ എത്തിയത്. 150 ദിവസം നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. വിവിധ ഭാഷകളിൽ റിമേക്ക് ചെയ്യപ്പെട്ടു. ആദ്യഭാഗം സമ്മാനിച്ച അതേ ദൃശ്യാനുഭവമായിരിക്കും രണ്ടാം ഭാഗവും സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഷെര്‍ലക്ക്‌ ഹോംസ് സൃഷ്ടാവ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ 161-ആം ജന്മവാര്‍ഷികം: വീഡിയോ

പിതാവിനെ പിറകിലിരുത്തി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പതിനഞ്ചുകാരി ദളിത് പെൺകുട്ടി