Movie prime

പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം റിലീസ് അടുത്ത വർഷം

 

മണിരത്നം ചിത്രം പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം 2022-ൽ  റിലീസ് ചെയ്യും. ചിത്രം രണ്ടു ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ കുറിച്ചുള്ളതാണ് നോവൽ. ഈ  ബിഗ് ബജറ്റ്  ചിത്രത്തിൽ  വൻ താരനിരതന്നെ അണിനിരക്കുന്നുത്.  വിക്രം,  പ്രകാശ് രാജ്, പ്രഭു ,  സത്യരാജ്, പാർഥിപൻ, ശരത് കുമാർ, ലാൽ, ജയറാം,  ജയംരവി,  ഐശ്വര്യ റായി, തൃഷ,  റഹ്മാൻ, റിയാസ് ഖാൻ, കിഷോർ,  അമല പോൾ,  ഐശ്വര്യ ലക്ഷ്മി, കീർത്തി സുരേഷ്,  റാഷി ഖന്ന എന്നിവർ  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ  കൈകാര്യം ചെയ്യുന്നു .

കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് ചിത്രത്തിന്റെ  ചിത്രീകരണം  നിർത്തിവച്ചിരിക്കുകയായിരുന്നു . ഈ കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ  75  ശതമാനം ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു എന്നാണ് ഇപ്പോൾ  പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രവി വര്‍മനാണ്.സംഗീതം ഒരുക്കുന്നത്  എ.ആർ. റഹ്മാൻ.  പൊന്നിയിൻ സെൽവന്റെ  തിരക്കഥ ഒരുക്കിരിക്കുന്നത്  ഇളങ്കോ കുമാരവേലാണ്. ചിത്രത്തിന്റെ നിർമ്മാണം  മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കും.