in

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഏപ്രിലിലേക്ക് മാറ്റിവെച്ചു    

2021 -ൽ  നടത്താനിരുന്ന  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകൾ മാറ്റി വച്ചു. കോവിഡ് 19  നെ തുടർന്നാണ് ചടങ്ങുകൾ മാറ്റി വച്ചത് . വർഷത്തിന്റെ  തുടക്കത്തിലാണ്  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകൾ  അരങ്ങേറുന്നത്. ജനുവരി മാസത്തിലാകും നടക്കുക. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ  ചടങ്ങുകൾ നടത്തുവാൻ ബുദ്ധിമുട്ടുകൾ ഉള്ളത്  കൊണ്ട് 2021 ഏപ്രിലിലേയ്ക്ക് പുരസ്‌ക്കാര ചടങ്ങുകൾ മാറ്റിവയ്ക്കുന്നതായി സംഘാടകരായ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു .  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകളുടെ തുടക്കം.

അടുത്ത വർഷം  നടത്താൻ ഇരുന്ന ഓസ്കാർ കോവിഡിനെ തുടർന്ന് മാറ്റിവച്ചിരുന്നു .ഓസ്കാർ  എല്ലാ വർഷവും  ഫെബ്രുവരി മാസത്തിലാണ് നടത്താറ് . 2021  ഫെബ്രുവരി 28 ന്  നടത്താൻ തീരുമാനിച്ചിരുന്ന ഓസ്കാർ  ഏപ്രിൽ 25-ലേയ്ക്ക്  മാറ്റി.  ലോകമെമ്പാടും കൊറോണ  എന്ന  മഹാമാരിയുടെ  പിടിയിലമർന്നിരിക്കുന്ന സാഹചര്യത്തിൽ സമസ്ത  മേഖലയിലും വൻ  പ്രതിസന്ധിയാണ് നേരിട്ടോണ്ടിരിക്കുന്നത് . സിനിമ രംഗത്തെയും കോവിഡ് സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഈ  സാഹചര്യം  കണക്കിലെടുത്ത് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് അവാർഡുകളുടെ നിയമത്തിൽ ചില  മാറ്റങ്ങളും ഇളവുകളും കൊണ്ട് വന്നിട്ടുണ്ട്.  ഗോള്‍ഡന്‍ ഗ്ലോബ് അവാർഡിനായി  അയയ്ക്കുന്ന ചിത്രങ്ങൾ സ്വന്തം രാജ്യത്തെ  തീയേറ്ററുകളിൽ പ്രദർശിപ്പിച്ചവയാകണമെന്നുണ്ട്. എന്നാൽ ഈ  നിയമം വരുന്ന അവാർഡ് ചടങ്ങിന് ബാധകമല്ല. അതുപോലെ ഓസ്‌കാറിന്‌ അപേക്ഷിക്കുന്ന ചിത്രങ്ങൾ  ലോസ് ആഞ്ചലസിലുള്ള  സിനിമ തിയറ്ററില്‍ പ്രദർശിപ്പിക്കണമെന്നതിലും  മാറ്റം വരുത്തിയിട്ടുണ്ട്. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Covid-19

കോവിഡിനെ അതിജീവിക്കുന്നവരിൽ മൂന്നിൽ ഒരാൾക്ക് ചികിത്സിച്ചു ഭേദമാക്കാനാവാത്ത ശ്വാസകോശ തകരാറുകൾ സംഭവിക്കാം: റിപ്പോർട്ട്

man missing

കോവിഡ്  ബാധിതനെ 12  ദിവസമായി കാണാനില്ല; കണ്ടെത്താനായി സഹായമഭ്യർത്ഥിച്ച്‌  മകൻ