Movie prime

വാർദ്ധക്യത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യകത

നമുക്ക് എല്ലാവർക്കും അറിയാം ബോഡി ബിൽഡർമാർക്ക് മസിലുകൾ രൂപപ്പെടുത്തുന്നതിന് പ്രോട്ടീൻ ആവശ്യമാണെന്ന്. അതുപോലെ തന്നെയാണ് പ്രായമായവർക്കും അവരുടെ ശരീരത്തിലെ പേശികൾക്ക് ശക്തിയും ബലവും കിട്ടുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും ശരീരത്തിലെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും കൂടുതൽ പ്രോട്ടീൻ കഴിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുതിർന്നവർക്ക് പോലും പേശികളുടെ സംരക്ഷണത്തിന് കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. എന്നാൽ മിക്ക മുതിർന്ന വ്യക്തികളും അവരുടെ ആരോഗ്യത്തിന് ആവശ്യമുള്ള അളവിൽ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിന്നില്ലയെന്നതാണ് സത്യം. നമ്മുടെ ശരീരത്തിലും നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളിലും പ്രോട്ടീൻ More
 
വാർദ്ധക്യത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യകത

നമുക്ക് എല്ലാവർക്കും അറിയാം ബോഡി ബിൽഡർമാർക്ക് മസിലുകൾ രൂപപ്പെടുത്തുന്നതിന് പ്രോട്ടീൻ ആവശ്യമാണെന്ന്. അതുപോലെ തന്നെയാണ് പ്രായമായവർക്കും അവരുടെ ശരീരത്തിലെ പേശികൾക്ക് ശക്തിയും ബലവും കിട്ടുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും ശരീരത്തിലെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും കൂടുതൽ പ്രോട്ടീൻ കഴിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുതിർന്നവർക്ക് പോലും പേശികളുടെ സംരക്ഷണത്തിന് കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. എന്നാൽ മിക്ക മുതിർന്ന വ്യക്തികളും അവരുടെ ആരോഗ്യത്തിന് ആവശ്യമുള്ള അളവിൽ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിന്നില്ലയെന്നതാണ് സത്യം.

വാർദ്ധക്യത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യകത

നമ്മുടെ ശരീരത്തിലും നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ഈ പ്രോട്ടീൻ അമിനോ ആസിഡുകളായി വിഘടിപ്പിക്കുന്നു, ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം കെട്ടിപ്പെടുക്കുന്നതിനും നന്നാക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്നു. ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും മുതിർന്നവർക്ക് 1.2 – 2.0 ഗ്രാം പ്രോട്ടീൻ ആവശ്യമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ശുപാർശ ചെയ്യുന്നു. 38% മുതിർന്ന പുരുഷന്മാരും 41% മുതിർന്ന സ്ത്രീകളും ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എങ്ങനെ മുതിർന്നവരിൽ ഈ പ്രോട്ടീൻ കുറവ് പരിഹരിക്കാമെന്ന് നോക്കാം .

പ്രായമായവരുടെ ആഹാരക്രമത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിനുള്ള ചില ലളിതമായ വഴികൾ ഇതാ.

1. ഭക്ഷണക്രമത്തിൽ പ്രോട്ടീനിന്റെ അളവ് ഉയർത്തണമെങ്കിൽ അതിന് ഏറ്റവും നല്ല മാർഗ്ഗം മുട്ട ഉൾപ്പെടുത്തുകയെന്നതാണ്. ഏതു രീതിയിൽ പാചകം ചെയ്ത് വേണമെങ്കിലും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മുതിർന്നവരുടെ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല അടങ്ങിരിക്കുന്നത് , വിറ്റാമിൻ ബി 2, ഡി, ബി 12, സിങ്ക്, കോപ്പർ ,ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട് .

വാർദ്ധക്യത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യകത

2 . മുതിർന്നവർ ധാരാളം സലാഡുകൾ കഴിക്കുന്നത് ഒരു നല്ല ഓപ്ഷനാണ്. പയർ മുളപ്പിച്ച് , ഗ്രീൻ പീസ്,ബീൻസ് , ബ്രൊക്കോളി, കൂൺ, സ്വീറ്റ് കോൺ എന്നിവ ഉൾപ്പെടെ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ നിങ്ങൾക്ക് ചേർത്ത് കഴിക്കാം . കൂടാതെ കൂടുതൽ പ്രോട്ടീന് വേണ്ടി നട്സ് , സീഡ്‌സ് , ചീസ് എന്നിവയും ഉൾപ്പെടുത്താം.

3 പ്രായമായവർക്ക് ചിലപ്പോൾ സമൃദ്ധമായ ഊണ് കഴിക്കാൻ താല്പര്യമുണ്ടാകില്ല . അതിന് പകരം ധാരാളം പ്രോട്ടീൻ അടങ്ങിയ കേര/ കോര മീൻ, ചീസ്, പരിപ്പ്, സീഡ്‌സ് എന്നിവ അടങ്ങിയ ലഘുഭക്ഷണങ്ങൾ നൽകാവുന്നതാണ്.

4.കുഴമ്പ് രൂപത്തിലെ ഭക്ഷണമോ അല്ലെങ്കിൽ സൂപ്പോ കുടിക്കുന്നത് വളരെ നല്ലതാണ് പ്രായമായവർക്ക് കട്ടിയുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്.അതിനാൽ ഇത്തരത്തിലുള്ള ഭക്ഷണത്തിലൂടെ പ്രോട്ടീൻ ലഭിക്കുകയും ദഹനപ്രക്രിയ എളുപ്പം നടക്കുകയും ചെയ്യുന്നു. കൂടുതൽ പോഷക ഗുണങ്ങൾ ലഭിക്കാൻ സൂപ്പിൽ മാംസമോ ബീൻസോ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

വാർദ്ധക്യത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യകത

5. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ സസ്യ അധിഷ്ഠിത ഭക്ഷണങ്ങളാണ് മുതിർന്നവർക്ക് ഏറ്റവും ഗുണം ചെയ്യുന്നത് . പനീർ , ബീൻസ്, പയറ്, പരിപ്പ്‌ ഭക്ഷണങ്ങൾ , ഓട്സ്, പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ എന്നിവ ഉൾപെടുത്തുക