Movie prime

കുടലിന്റെ ആരോഗ്യം കാക്കും ഈ ഭക്ഷണങ്ങൾ  

 

ശരിയായ ദഹനത്തിന് കുടലിന്റെ ആരോഗ്യം പ്രധാനമാണ്. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറം തള്ളുന്നതിനും ആരോഗ്യകരമായ ഒരു മൈക്രോബയോം അത്യാവശ്യമാണ്. അനാരോഗ്യകരമായ കുടലാണെങ്കിൽ, ശരീരത്തിൽ വീക്കം,  പ്രമേഹം, അമിതവണ്ണം, കുറഞ്ഞ ഊർജ്ജം, മുഖക്കുരു തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.

ആരോഗ്യകരമായ കുടൽ ഉറപ്പാക്കുന്നതിന് പുളിയുള്ള  ഭക്ഷണങ്ങളും പ്രോബയോട്ടിക് ഭക്ഷണങ്ങളും  ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവ നല്ല ബാക്ടീരിയകളെ ഉത്തേജ്ജിപ്പിക്കുവാൻ സഹായിക്കും. ആരോഗ്യകരമായ കുടലിനായി ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം .

curd

തൈര്

തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. കുടലിന്റെ പ്രവർത്തനത്തെ സംരക്ഷിക്കുന്ന ബാക്ടീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, തൈര്  കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുകയും അതിലൂടെ  നല്ല ദഹനം ഉറപ്പാക്കുകയും ചെയ്യുന്നു. മോശം ബാക്ടീരിയകളെ ഇല്ലാതാക്കാൻ തൈര്  മികച്ചതാണ്.

mango

മാമ്പഴം

മാമ്പഴത്തിൽ  ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്, അത് കുടലിന് വളരെ നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളെ നിലനിർത്തുവാൻ സഹായിക്കുന്നു. കൂടാതെ, നമ്മുടെ  കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യാൻ മാമ്പഴം സഹായിക്കും.

coconut oil

വെളിച്ചെണ്ണ

കുടലിന്  ആരോഗ്യം തരുന്ന  നിരവധി  ഗുണങ്ങൾ വെളിച്ചെണ്ണയിലുണ്ട്. നമ്മുടെ കുടലിലെ മോശം ബാക്ടീരിയകളെ ഇല്ലാതാകുന്നതിനുള്ള ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വയറിലെ അസിഡിറ്റി അളവ് കൂട്ടുന്ന ബാക്ടീരിയകളെ ഉന്മൂലനം വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകൾ സഹായിക്കുന്നു.

garlic

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉണ്ട്. ഇവ മോശം ബാക്ടീരിയകളെ കുറയ്ക്കാൻ സഹായിക്കുന്നു. കുടലിൽ  ആരോഗ്യത്തിന് ആവശ്യമായ  ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്നതിനും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്.

chocolate

ചോക്ലേറ്റ്

കുടലിൽ നല്ല ബാക്ടീരിയയുടെ വളർച്ചയും സഹായിക്കുന്ന  ജൈവ രാസവസ്തുവായ പോളിഫെനോൾ ചോക്ലേറ്റുകളിൽ അടങ്ങിയിട്ടുണ്ട്.