Movie prime

തുഗ്ലക്ക് ദര്‍ബാര്‍ റിലീസ്  ഇന്ന് വൈകുന്നേരം സണ്‍ ടിവിയിൽ 

 

വിജയ് സേതുപതി നായകനാവുന്ന  തുഗ്ലക്ക് ദര്‍ബാര്‍ ഇന്ന് വൈകുന്നേരം (സെപ്റ്റംബര്‍ 10) 6:30 ന് സണ്‍ ടിവിയിലൂടെ റിലീസ് ചെയ്യും.ഒടിടി റിലീസിനു മുന്‍പേ ഡയറക്റ്റ് സാറ്റലൈറ്റ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. തൊട്ടുപിന്നാലെ നെറ്റ്ഫ്‌ളിക്‌സിലും ചിത്രം റിലീസ് ചെയ്യപ്പെടും. ഡല്‍ഹി പ്രസാദ് ദീനദയാലാണ്  ചിത്രം   സംവിധാനം ചെയ്യുന്നത്.പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് തുഗ്ലക്ക് ദര്‍ബാര്‍. ഡല്‍ഹി പ്രസാദ് ദീനദയാലിന്റെ ആദ്യ ചിത്രമാണിത്.

ബാലാജി തരണീതരന്‍, സി പ്രേംകുമാര്‍ തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ദില്ലി പ്രസാദ്. വിജയ് സേതുപതി രാഷ്ട്രീയ നേതാവായി എത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് അദിതി റാവു ഹൈദരിയാണ്., പാര്‍ഥിപന്‍, കരുണാകരന്‍   മലയാളിയായ മഞ്ജിമ മോഹന്‍   തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലാജി തരണീതരനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 96 എന്ന് ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ സി പ്രേംകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനു സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് വയാകോം 18 സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ഐശ്വര്യ രാജേഷിനെ കേന്ദ്രകഥാപാത്രമാക്കി രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഭൂമിക'യും ഇതേ രീതിയില്‍ ഡയറക്റ്റ് സാറ്റലൈറ്റ് റിലീസ് ചെയ്യപ്പെട്ടിരുന്നു.