in

യു എസ് ടി ഗ്ലോബലിന് സ്‌കെയ്ൽഡ് എജൈൽ ഗോൾഡ് സർട്ടിഫൈഡ് പാർട്ണർ ബഹുമതി

തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്ർഫൊർമേഷൻ സൊല്യൂഷൻസ് രംഗത്തെ ലോകത്തെ മുൻനിര കമ്പനിയായ യു എസ് ടി ഗ്ലോബലിന് സ്‌കെയ്ൽഡ് എജൈൽ ഫ്രെയിം വർക്കിൽ( SAFe) ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. സ്‌കെയ്ൽഡ് എജൈൽ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിലെ മികവും വൈദഗ്‌ധ്യവും ഉയർന്ന കാര്യക്ഷമതയും മുൻനിർത്തിയാണ് ഈ രംഗത്തെ അതികായരായ സ്‌കെയ്ൽഡ് എജൈൽഡ് നൽകുന്ന ഉന്നത ബഹുമതി കമ്പനിക്ക് ലഭിച്ചത്. വൻകിട കമ്പനികളുടെ സങ്കീർണമായ എജൈൽ പരിവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് യു എസ് ടി ഗ്ലോബൽ നൽകുന്നത്.

ചെലവ് കുറഞ്ഞതും ഉന്നത ഗുണനിലവാരമുള്ളതുമായ സോഫ്റ്റ് വെയറുകളും ഘടനകളും ചട്ടക്കൂടുകളും കുറഞ്ഞ സമയത്തിനുള്ളിൽ വികസിപ്പിച്ച് സ്ഥാപനങ്ങളുടെ സാങ്കേതിക കാര്യക്ഷമത വർധിപ്പിക്കുന്നതിൽ ലോകത്ത് തന്നെ മുൻനിരയിൽ നിൽക്കുന്നതാണ് സ്‌കെയ്ൽഡ് എജൈൽ ഫ്രെയിം വർക്ക് അഥവാ സേഫ്.

യു എസ് ടി ഗ്ലോബൽ നൽകുന്ന ബിസിനസ് എജിലിറ്റി സേവനങ്ങൾ കമ്പനികളുടെ തനത് ആവശ്യങ്ങളെ പരിഗണിച്ച്, ഡിജിറ്റൽ പരിണാമം അനായാസമാക്കുന്നതും ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തമാക്കുന്നതുമാണെന്ന് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസർ നിരഞ്ജൻ രാംസുന്ദർ പറഞ്ഞു. “ക്രമാനുഗതവും ആവർത്തിച്ചുള്ളതുമായ പ്രക്രിയ വഴി കമ്പനികളുടെ എജൈൽ പരിവർത്തനം സാധ്യമാക്കാൻ യു എസ് ടി ഗ്ലോബൽ സഹായിക്കുന്നു. മികച്ച ഫലം കൈവരിക്കുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. ഡെവ്ഓപ്സ്, റോൾഔട്‍സ്, കാര്യക്ഷമായ ടെസ്റ്റ് ഓട്ടോമേഷൻ തുടങ്ങി എല്ലാ മേഖലകളിലും ആവശ്യമായ പിന്തുണയും നൽകുന്നു”- അദ്ദേഹം പറഞ്ഞു. സ്‌കെയ്ൽഡ് എജൈൽ ഗോൾഡ് പാർട്ണർ ബഹുമതി ഏറെ സന്തോഷകരമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സേഫ് നടപ്പിലാക്കി ഉൽപ്പാദനക്ഷമത, ഗുണനിലവാരം, വിപണിപ്രവശം എന്നിവയിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വ്യക്തികൾക്കും കമ്പനികൾക്കും പിന്തുണ നൽകുമെന്ന് വ്യക്തമാക്കി.

ഇതിലൂടെ ലോകമെങ്ങുമുള്ള കമ്പനി ജീവനക്കാർക്കും വലിയ തോതിലുള്ള പ്രയോജനങ്ങളാണ് കൈവരുന്നത്. സ്‌കെയ്ൽഡ് എജൈൽ കണ്ടൻറ്, മികച്ച പ്രാക്റ്റീസുകൾ, കേസ് സ്റ്റഡികൾ, ടൂളിങ്, ഡിസ്‌കൗണ്ട്ഡ് കോൺഫറൻസുകൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാൻ ഗോൾഡ് സർട്ടിഫിക്കറ്റ് ഗുണകരമാകും. സ്‌കെയ്ൽഡ് എജൈൽ ഗോൾഡ് പാർട്ണർ എന്ന നിലയിൽ യു എസ് ടി ഗ്ലോബലുമായുള്ള പങ്കാളിത്തം ലോകത്തെ വൻകിട കമ്പനികൾക്ക് പ്രയോജനകരമാകും. മെച്ചപ്പെട്ട സിസ്റ്റം വികസിപ്പിച്ചെടുക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമവും ഊർജസ്വലവുമാക്കാനും മത്സരക്ഷമത വർധിപ്പിക്കാനും മികച്ച ഫലങ്ങൾ കൈവരിക്കാനും സഹായകമാവും.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

CISSA, ANERT, National Technology Day, Celebration ,May 14,Centre for Innovation in Science and Social Action, collaboration ,Non-conventional Energy and Rural Technology ,Government of Kerala,  organizing ,seminar ,Technological Advances in Sustainable Transportation, Electrical Mobility, Use of Renewable Energy ,2018 National Technology Day ,

മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ ഗവേണന്‍സ് ടെക് ടൂറിന് തുടക്കമായി

വാൾട്ട് ഡിസ്‌നിയിൽ നിന്ന് മലയാള സിനിമയിലേക്ക്