in

യു എസ് ടി ഗ്ലോബൽ ഡി3കോഡ് വിജയികളെ പ്രഖ്യാപിച്ചു

വിഖ്യാതമായ ഡി3 വാർഷിക ഡെവലപ്പർ കോൺഫറൻസിന് മുന്നോടിയായി കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച അഖിലേന്ത്യാ ഹാക്കത്തോണിന്റെ വിജയികളെ പ്രഖ്യാപിച്ചു. ടീം കനവ് ഗുപ്ത _ 5114 (ഐ ഐ ടി, റൂർക്കി); ടീം സിംപ്ലിഫയേഴ്സ് (പൂണെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ ടെക്‌നോളജി, പൂണെ); ടീം ജൻ വൈ (എസ് ആർ എം കെ ടി ആർ, ചെന്നൈ) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയത്.

സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇന്നൊവേഷൻ, പ്രോബ്ലം സോൾവിങ്, ഡിസൈൻ തിങ്കിങ്ങ്, പ്രോഗ്രാമിങ്ങ് എന്നിവയിലെ അഭിരുചികൾ കണ്ടെത്താനുമാണ് ഹാക്കത്തോൺ ലക്ഷ്യമിട്ടത്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന രാജ്യത്തെ മുഴുവൻ കോളെജ്, സർവകലാശാലാ വിദ്യാർഥികൾക്കും ഡി3കോഡിൽ (ഡി കോഡ് എന്നാണ് ഉച്ചാരണം ) പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.

ഡിസംബർ 5, 6 തിയ്യതികളിലായി കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ അരങ്ങേറുന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിനു മുന്നോടിയായാണ് ഹാക്കത്തോൺ നടന്നത്. ഡ്രീം, ഡെവലപ്പ്, ഡിസ്‌റപ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് ഡി 3. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഡെവലപ്പർ കോൺഫറൻസുകളിൽ ഒന്നായാണ് ഡി 3 കണക്കാക്കപ്പെടുന്നത്. ഡിജിറ്റൽ, കോഡിങ് മേഖലകളിലെ വൈദഗ്ധ്യം പരീക്ഷിക്കപ്പെടുന്ന വേദിയിൽ ഡിജിറ്റൽ സാങ്കേതിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളാണ് ഒത്തുചേരുന്നത്‌.

ആകെ നാലു റൗണ്ടുകളുള്ള ഹാക്കത്തോണിൽ ഓൺലൈനിൻ പ്രോഗ്രാമിങ്ങ് ചലഞ്ചുകൾ മൂന്നു റൗണ്ടുകളായാണ് അരങ്ങേറിയത്. തുടർന്ന് വീഡിയോ അഭിമുഖങ്ങൾ നടന്നു. ഡിസംബർ 1, 2 തിയ്യതികളിലായി കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ നടന്ന ഓൺസൈറ്റ് ഹാക്കത്തോൺ മത്സരങ്ങളിലേക്ക് 20 ടീമുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

ഡി3കോഡിന്റെ ഒന്നാം പതിപ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും യു എസ് ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മനു ഗോപിനാഥ് അഭിനന്ദിച്ചു. സാങ്കേതിക വൈദഗ്ധ്യവും പ്രോബ്ലം സോൾവിങ് കഴിവുകളും പുറത്തെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകാനായതിൽ അതീവ സന്തോഷമുണ്ട്. മികച്ച ഫലങ്ങളും നൂതനമായ ആശയങ്ങളും മുന്നോട്ടുവെയ്ക്കാൻ വിദ്യാർഥികൾക്കായി. ഒന്നാം പതിപ്പിന്റെ വൻവിജയം വരാനിരിക്കുന്ന പതിപ്പുകളുടെ നിലവാരവും മേന്മയും വർധിപ്പിക്കുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ഫൈനലിലെത്തിയ 20 ടീമിലെയും അംഗങ്ങൾക്ക് യു എസ് ടി ഗ്ലോബലിൽ ജോലി വാഗ്ദാനം നൽകുന്നുണ്ട്. വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായാണ് നിയമനം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് മാക്‌ബുക്ക് പ്രൊ, ഹാർഡ് ഡ്രൈവ്, റാസ്പ്‌ബെറി പി ഐ 4 ഡെസ്ക്ടോപ്പ് കിറ്റ്, യു എസ് ബി ഫ്ലാഷ് ഡ്രൈവ്, ബാറ്ററി പാക്ക് എന്നിവയ്ക്കൊപ്പം 5000 മുതൽ 25,000 രൂപ വരെ കാഷ് അവാർഡുകളും സമ്മാനിച്ചു.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഡോള്യൂടെഗ്രവിർ: എയ്ഡ്സിനെതിരെയുള്ള പുതിയ മരുന്ന് ഫെബ്രുവരിയോടെ വിപണിയിലെത്തും 

ഉള്ളിക്ക് തീവില