in

യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ ഫാമിലി ഡേ ആഘോഷിച്ചു

തിരുവനന്തപുരം:  യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം വാർഷിക കുടുംബ പരിപാടിയായ ഫാമിലി ഡേ ആഘോഷിച്ചു. കമ്പനിയുടെ എച് ആർ സംരംഭമായ കളേഴ്സ്‌  സംഘടിപ്പിച്ച പരിപാടി ഏപ്രിൽ 6 ശനിയാഴ്‌ച യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കാമ്പസിലാണ് നടന്നത്. ഈ വർഷം 6000 ത്തോളം കുടുംബങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

സ്ഥാപനത്തിന്റെ പുത്തൻ സംവിധാനങ്ങൾ ബോധ്യമാകുന്ന ക്യാമ്പസ് ടൂറാണ് കുടുംബാംഗങ്ങൾക്കായി ഒരുക്കിയിരുന്നത്. ഗെയിമുകൾക്ക് പുറമെ  വിവിധ കാരിക്കേച്ചർ കലാകാരന്മാർ , മജിഷ്യൻമാർ, ബലൂൺ കലാകാരൻമാർ എന്നിവരെ അണിനിരത്തി യു എസ് ടി ഗ്ലോബൽ  ഒരുക്കിയ കിഡ്സ് സോൺ വളരെ ആകർഷണീയമായി. 2800 ൽ അധികം കുട്ടികൾ പങ്കെടുത്തു. നൃത്തം, സംഗീതം, കുട്ടികളുടെ ഫാൻസി ഡ്രസ്സ് എന്നിങ്ങനെ കുടുംബാംഗങ്ങൾക്കായി വിവിധ മത്സരങ്ങളും പരിപാടികളും ആംഫിതിയേറ്ററിൽ സംഘടിപ്പിക്കപ്പെട്ടു. 

യു എസ് ടി ഗ്ലോബൽ  ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അലക്സാണ്ടർ വർഗ്ഗീസ്, തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ  മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ  തുടങ്ങിയവർ ചേർന്ന് ആഘോഷ പരിപാടികൾ  ഉദ്ഘാടനം ചെയ്തു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഹാപ്പി സർദാറായി കാളിദാസ് ജയറാം എത്തുന്നു

ഏവരുടെയും സ്നേഹാദരങ്ങള്‍ ആര്‍ജിച്ച പ്രഗത്ഭ വ്യക്തിത്വം